---
title: "യു.ഡി എഫ് പഞ്ചായത്ത് തല പദയാത്ര നാളെ"
english_title: "udf padayathra"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/82719/udf-padayathra"
published_at: "2022-11-30T18:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6387547511b00_vac.jpg"
keywords: []
---

# യു.ഡി എഫ് പഞ്ചായത്ത് തല പദയാത്ര നാളെ

> **Lead Summary:** **കണ്ണൂർ: **നിത്യോപയോഗ സാധനങ്ങളുടെ രൂക്ഷമായ വിലക്കയറ്റത്തിനെതിരെയും സി.പി.എം ലഹരി മാഫിയ കൂട്ടുകെട്ടിനെതിരെയും ഐക്യജനാധിപത്യ മുന്നണിയുടെ ആഭിമുഖ്യത്തിൽ നാളെ (വെള്ളി) ജില്ലയിൽ മുൻസിപ്പൽ -പഞ്ചായത്ത് - മേഖല തലങ്ങളിൽ പദയാത്ര നടത്തും. വൈകുന്നേരം 3 മണി മുതൽ നടത്തുന്ന പദയാത്രയുടെ സമാപനത്തോടനുബന്ധിച്ച് ജില്ലയിലെ എല്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പൊതുയോഗങ്ങളും സംഘടിപ്പിക്കും.. യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.ടി മാത്യു പയ്യാവൂരിലും കൺവീനർ അഡ്വ:അബ്ദുൽ കരീം ചേലേരി അഴീക്കോട്പഞ്ചായത്തിലെ പൂതപ്പാറയിലും ഡി.സി.സി. പ്രസിഡണ്ട് മാർട്ടിൻ ജോർജ്ജ് തോട്ടടയിലും പദയാത്ര ഉദ്ഘാടനംചെയ്യും. മറ്റ്ഘടകകക്ഷി നേതാക്കൾ ജില്ലയിലെ വിവിധ ഇടങ്ങളിൽ പദയാത്രകൾ ഉദ്ഘാടനം ചെയ്യും. പദയാത്ര വിജയിപ്പിക്കാൻ യുഡിഎഫ് ജില്ലാ കമ്മിറ്റി മുഴുവൻ പ്രവർത്തകരോടും ആഹ്വാനം ചെയ്തു.

## Article Content

**കണ്ണൂർ: **നിത്യോപയോഗ സാധനങ്ങളുടെ രൂക്ഷമായ വിലക്കയറ്റത്തിനെതിരെയും സി.പി.എം ലഹരി മാഫിയ കൂട്ടുകെട്ടിനെതിരെയും ഐക്യജനാധിപത്യ മുന്നണിയുടെ ആഭിമുഖ്യത്തിൽ നാളെ (വെള്ളി) ജില്ലയിൽ മുൻസിപ്പൽ -പഞ്ചായത്ത് - മേഖല തലങ്ങളിൽ പദയാത്ര നടത്തും. വൈകുന്നേരം 3 മണി മുതൽ നടത്തുന്ന പദയാത്രയുടെ സമാപനത്തോടനുബന്ധിച്ച് ജില്ലയിലെ എല്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പൊതുയോഗങ്ങളും സംഘടിപ്പിക്കും.. യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.ടി മാത്യു പയ്യാവൂരിലും കൺവീനർ അഡ്വ:അബ്ദുൽ കരീം ചേലേരി അഴീക്കോട്പഞ്ചായത്തിലെ പൂതപ്പാറയിലും ഡി.സി.സി. പ്രസിഡണ്ട് മാർട്ടിൻ ജോർജ്ജ് തോട്ടടയിലും പദയാത്ര ഉദ്ഘാടനംചെയ്യും. മറ്റ്ഘടകകക്ഷി നേതാക്കൾ ജില്ലയിലെ വിവിധ ഇടങ്ങളിൽ പദയാത്രകൾ ഉദ്ഘാടനം ചെയ്യും. പദയാത്ര വിജയിപ്പിക്കാൻ യുഡിഎഫ് ജില്ലാ കമ്മിറ്റി മുഴുവൻ പ്രവർത്തകരോടും ആഹ്വാനം ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/82719/udf-padayathra)