---
title: "റബ്ബർ പുര കുത്തി തുറന്ന് റബ്ബർ ഷീറ്റുകൾ മോഷ്ടിച്ചതായി പരാതി"
english_title: "rubbersheet theft"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/82701/rubbersheet-theft"
published_at: "2022-11-30T16:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63873a451e57b_,.jpg"
keywords: []
---

# റബ്ബർ പുര കുത്തി തുറന്ന് റബ്ബർ ഷീറ്റുകൾ മോഷ്ടിച്ചതായി പരാതി

> **Lead Summary:** പരിയാരം; പയ്യന്നൂർ കോറോം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള പാണപ്പുഴയിലെ പറമ്പിലെ റബ്ബർ പുര കുത്തിതുറന്ന് റബ്ബർഷീറ്റുകൾ മോഷ്ടിച്ചു കൊണ്ടുപോയതായി പരാതി.കോറോം സ്വദേശി കാമ്പ്രത്ത് ശശിധരൻ്റെ പരാതിയിലാണ് പരിയാരം പോലീസ് കേസെടുത്തത്.28 ന് രാത്രിയിലാണ് മോഷണം നടന്നത്.ഇന്നലെ പാണപ്പുഴയിലെറബ്ബർ തോട്ടത്തിലെത്തിയപ്പോഴാണ് റബ്ബർ പുരയുടെ വാതിൽ തകർത്ത നിലയിൽ കണ്ടത്. മുറി പരിശോധിച്ചപ്പോഴാണ് 3,500ഓളം രൂപ വിലവരുന്ന 30 റബ്ബർഷീറ്റുകൾ മോഷണം പോയത് ശ്രദ്ധയിൽപ്പെട്ടത്.തുടർന്ന് പരിയാരം പോലീസിൽ പരാതി നൽകി. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

## Article Content

പരിയാരം; പയ്യന്നൂർ കോറോം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള പാണപ്പുഴയിലെ പറമ്പിലെ റബ്ബർ പുര കുത്തിതുറന്ന് റബ്ബർഷീറ്റുകൾ മോഷ്ടിച്ചു കൊണ്ടുപോയതായി പരാതി.കോറോം സ്വദേശി കാമ്പ്രത്ത് ശശിധരൻ്റെ പരാതിയിലാണ് പരിയാരം പോലീസ് കേസെടുത്തത്.28 ന് രാത്രിയിലാണ് മോഷണം നടന്നത്.ഇന്നലെ പാണപ്പുഴയിലെറബ്ബർ തോട്ടത്തിലെത്തിയപ്പോഴാണ് റബ്ബർ പുരയുടെ വാതിൽ തകർത്ത നിലയിൽ കണ്ടത്. മുറി പരിശോധിച്ചപ്പോഴാണ് 3,500ഓളം രൂപ വിലവരുന്ന 30 റബ്ബർഷീറ്റുകൾ മോഷണം പോയത് ശ്രദ്ധയിൽപ്പെട്ടത്.തുടർന്ന് പരിയാരം പോലീസിൽ പരാതി നൽകി. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/82701/rubbersheet-theft)