---
title: "അള്ളാംകുളത്ത് കാട്ടുപന്നി ആക്രമത്തിൽ യുവാവിന് പരിക്കേറ്റു"
english_title: "wild pig attack"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/82610/wild-pig-attack"
published_at: "2022-11-30T09:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6386d9c8733ff_news-card.jpg"
keywords: []
---

# അള്ളാംകുളത്ത് കാട്ടുപന്നി ആക്രമത്തിൽ യുവാവിന് പരിക്കേറ്റു

> **Lead Summary:** **തളിപ്പറമ്പ്: **അള്ളാംകുളത്ത് കാട്ടുപന്നി ആക്രമത്തിൽ യുവാവിന് പരിക്കേറ്റു. ഇന്നലെ രാത്രി ഒന്‍പതരയോടെ സര്‍സയ്യിദ് കോളേജിലെ ജീനക്കാരന്‍ നൗഷാദിനാണ് ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന നൗഷാദ് പന്നിയെ കണ്ട് ബൈക്ക് നിര്‍ത്തിയപ്പോള്‍ ഓടിയെത്തി ആക്രമിക്കുകയായിരുന്നു. ആളുകള്‍ ബഹളംകേട്ട് ഓടിയെത്തിയപ്പോഴേക്കും പന്നി രക്ഷപ്പെടുകയായിരുന്നു. രണ്ട് പന്നികളെയാണ് അള്ളാംകുളം ഭാഗത്തെ റോഡില്‍ കണ്ടത്. നഗരസഭാ കൊണ്‍സിലര്‍ എം.കെ.ഷബിത അറിയിച്ചത്പ്രകാരം സ്ഥലത്തെത്തിയ വനം വകുപ്പ് അധികൃതരും നാട്ടുകാരും രാത്രി 11.30 വരെ പ്രദേശത്ത് തെരച്ചില്‍ നടത്തിയെങ്കിലും പന്നികളെ കണ്ടെത്താന്‍ കഴിഞ്ഞില്ല.

## Article Content

**തളിപ്പറമ്പ്: **അള്ളാംകുളത്ത് കാട്ടുപന്നി ആക്രമത്തിൽ യുവാവിന് പരിക്കേറ്റു. ഇന്നലെ രാത്രി ഒന്‍പതരയോടെ സര്‍സയ്യിദ് കോളേജിലെ ജീനക്കാരന്‍ നൗഷാദിനാണ് ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന നൗഷാദ് പന്നിയെ കണ്ട് ബൈക്ക് നിര്‍ത്തിയപ്പോള്‍ ഓടിയെത്തി ആക്രമിക്കുകയായിരുന്നു. ആളുകള്‍ ബഹളംകേട്ട് ഓടിയെത്തിയപ്പോഴേക്കും പന്നി രക്ഷപ്പെടുകയായിരുന്നു. രണ്ട് പന്നികളെയാണ് അള്ളാംകുളം ഭാഗത്തെ റോഡില്‍ കണ്ടത്. നഗരസഭാ കൊണ്‍സിലര്‍ എം.കെ.ഷബിത അറിയിച്ചത്പ്രകാരം സ്ഥലത്തെത്തിയ വനം വകുപ്പ് അധികൃതരും നാട്ടുകാരും രാത്രി 11.30 വരെ പ്രദേശത്ത് തെരച്ചില്‍ നടത്തിയെങ്കിലും പന്നികളെ കണ്ടെത്താന്‍ കഴിഞ്ഞില്ല.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/82610/wild-pig-attack)