---
title: "മാടായി ഗവ ബോയ്സ് വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ കെട്ടിടത്തിൻ്റെ  ഉദ്ഘാടനം മന്ത്രി നിർവഹിച്ചു"
english_title: "madayi govt school"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/82569/madayi-govt-school"
published_at: "2022-11-29T19:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63860d1a28e84_vac.jpg"
keywords: []
---

# മാടായി ഗവ ബോയ്സ് വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ കെട്ടിടത്തിൻ്റെ  ഉദ്ഘാടനം മന്ത്രി നിർവഹിച്ചു

> **Lead Summary:** മാടായി ഗവ ബോയ്സ് വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ കെട്ടിടത്തിൻ്റെ ഉദ്ഘാടനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. ചടങ്ങിൽ എം വിജിൻ എം എൽ എ അധ്യക്ഷത വഹിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 1 കോടി രൂപയാണ് കെട്ടിട നിർമ്മാണത്തിന് സംസ്ഥാന സർക്കാർ അനുവദിച്ചത്. രണ്ടുനിലകളിലായി നിർമ്മിച്ച കെട്ടിടത്തിന് 6 ക്ലാസ് മുറികളും, വിശ്രമമുറി, ശുചീമുറിയും ഒരുക്കിയിട്ടുണ്ട്. കിലയാണ് പ്രവൃത്തിയുടെ സാങ്കേതിക മേൽനോട്ടവും നിർവഹണവും നടത്തിയത്. ചടങ്ങിൽ പ്രിൻസിപ്പാൾ ഡോ ഷീജ പി സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി പി ഷാജിർ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സി പി ഷിജു, എസ് കെ ആബിദ, ബ്ലോക്ക് പഞ്ചായത്ത് അംഗം സി പി മുഹമ്മദ് റഫീഖ്, മെമ്പർ ടി പുഷ്പ, ഔഷധി ബോർഡ് അംഗം കെ.പത്മഭൻ, എം പി ഉണ്ണിക്കൃഷ്ണൻ,പ്രൊഫ ബി മുഹമ്മദ് അഹമ്മദ് ജില്ല വിദ്യാഭ്യാസ ഓഫീസർ ശശീന്ദ്ര വ്യാസ് വി എ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോർഡിനേറ്റർ പി.വി പ്രദീപൻ , എന്നിവർ സംസാരിച്ചു. പിടിഎ പ്രസിഡൻറ് കെ.പി മനോജ് നന്ദി പറഞ്ഞു

## Article Content

മാടായി ഗവ ബോയ്സ് വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ കെട്ടിടത്തിൻ്റെ ഉദ്ഘാടനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. ചടങ്ങിൽ എം വിജിൻ എം എൽ എ അധ്യക്ഷത വഹിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 1 കോടി രൂപയാണ് കെട്ടിട നിർമ്മാണത്തിന് സംസ്ഥാന സർക്കാർ അനുവദിച്ചത്. രണ്ടുനിലകളിലായി നിർമ്മിച്ച കെട്ടിടത്തിന് 6 ക്ലാസ് മുറികളും, വിശ്രമമുറി, ശുചീമുറിയും ഒരുക്കിയിട്ടുണ്ട്. കിലയാണ് പ്രവൃത്തിയുടെ സാങ്കേതിക മേൽനോട്ടവും നിർവഹണവും നടത്തിയത്. ചടങ്ങിൽ പ്രിൻസിപ്പാൾ ഡോ ഷീജ പി സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി പി ഷാജിർ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സി പി ഷിജു, എസ് കെ ആബിദ, ബ്ലോക്ക് പഞ്ചായത്ത് അംഗം സി പി മുഹമ്മദ് റഫീഖ്, മെമ്പർ ടി പുഷ്പ, ഔഷധി ബോർഡ് അംഗം കെ.പത്മഭൻ, എം പി ഉണ്ണിക്കൃഷ്ണൻ,പ്രൊഫ ബി മുഹമ്മദ് അഹമ്മദ് ജില്ല വിദ്യാഭ്യാസ ഓഫീസർ ശശീന്ദ്ര വ്യാസ് വി എ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോർഡിനേറ്റർ പി.വി പ്രദീപൻ , എന്നിവർ സംസാരിച്ചു. പിടിഎ പ്രസിഡൻറ് കെ.പി മനോജ് നന്ദി പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/82569/madayi-govt-school)