പുതുതായി നിർമ്മിച്ച സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു

പുതുതായി നിർമ്മിച്ച സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു
Nov 29, 2022 07:08 PM | By Thaliparambu Editor

ചെറുകുന്ന് ഗവ ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിന് പുതിയതായി നിർമ്മിച്ച കെട്ടിടത്തിൻ്റെ ഉദ്ഘാടനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. ചടങ്ങിൽ എം വിജിൻ എം എൽ എ അധ്യക്ഷത വഹിച്ചു പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 3 കോടി രൂപയാണ് കെട്ടിടം നിർമ്മിക്കാൻ സർക്കാർ ഫണ്ട് അനുവദിച്ചത്. താഴത്തെ നിലയിൽ 6 വീതം ക്ലാസ് മുറികളും, ഒരു ലാബും , ഒരു സ്റ്റോർ റൂം സൗകര്യവും, ഒന്നാം നിലയിൽ 4 വീതം ക്ളാസ് മുറികളും, ഇരുനിലകളിലുംകൂടി മൂന്നു ടോയ്‌ലറ്റ് സംവിധാനങ്ങളും കെട്ടിടത്തിന്റെ ഇരുവശ ത്തും ഗോവണികളും, ഭിന്നശേഷിക്കാർക്ക് വേണ്ടി പ്രത്യേക ടോയ്‌ലറ്റ്‌ സൗകര്യ ങ്ങളും, റാമ്പും, മുൻഭാഗത്തു ഇന്റർലോക്ക് ടൈൽസ് പാകിയും, കെട്ടിടത്തിന് ആവശ്യമായ ജല വിതരണ സംവിധാനവും ഒരുക്കിയിട്ടുണ്ട്. പൊതുമേഖല സ്ഥാപനമായ വാപ്‌കോസ് ലിമിറ്റഡ് ആണ് ഈ പ്രവൃത്തിയുടെ സാങ്കേതിക മേൽനോട്ടവും നിർവഹണവും നടത്തിയത്. സംഘാടക സമിതി ചെയർമാൻ എൻ ശ്രീധരൻ സ്വാഗതം പറഞ്ഞും വാപ്കോസ് പ്രൊജക്ട് ജനറൽ മാനേജർ അബ്ദുൾ നാസർ പനോളി റിപ്പോർട്ട് അവതരിപ്പിച്ചു ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യ മുഖ്യാതിഥിയായി. കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി പി ഷാജിർ, കണ്ണപുരം പഞ്ചായത്ത് പ്രസിഡൻ്റ് കെ.രതി കല്ലാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം രേഷ്മ പരാഗൻ,എ വി പ്രഭാകരൻ, കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർ വി എ ശശീന്ദ്ര വ്യാസ്, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോഡിനേറ്റർ പി വി പ്രദീപൻ, എസ് എസ് കെ ജില്ലാ കോഡിനേറ്റർ ഇസി വിനോദ്, മാടായി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ എം വി രാധാകൃഷ്ണൻ, മാടായി ബിപിസി എം.വി വിനോദ് കുമാർ,ജിജി വിഎച്ച്എസ്എസ് പ്രിൻസിപ്പാൾ എ പി രജ്ന,ചെറുകുന്ന് ജിഎച്ച്എസ്എസ് പ്രിൻസിപ്പാൾ ടി തസ്‌നീം, ഗവൺമെന്റ് സൗത്ത് എൽ പി സ്കൂൾ എച്ച് എം ടി സുജിത്ത്, വികസന സമിതി വർക്കിംഗ് കമ്മിറ്റി ചെയർമാൻ ടി ബാബു, എസ് എം സി ചെയർമാൻ സി വി രഞ്ജിത്ത്, മദർ പിടിഎ പ്രസിഡണ്ട് എംകെ സംഗീത, കെ വി ശ്രീധരൻ,രാജേഷ് പാലങ്ങാട്ട്,വി കെ വിജയൻ, സിബി കെ സന്തോഷ്,കെ പി പുഷ്പലത, കെ മനോജ് കുമാർ എന്നിവർ സംസാരിച്ചു സ്കൂൾ പ്രധാന അധ്യാപിക എം വി റീന നന്ദി പറഞ്ഞു.

school building inauguration

Next TV

Related Stories
യുഎഇ സേവനത്തിന്റെ സ്നേഹസംഗമത്തിൽ സലാം പാപ്പിനിശ്ശേരിയെ സേവന രത്‌ന അവാർഡ് നൽകി ആദരിച്ചു

Feb 7, 2023 02:55 PM

യുഎഇ സേവനത്തിന്റെ സ്നേഹസംഗമത്തിൽ സലാം പാപ്പിനിശ്ശേരിയെ സേവന രത്‌ന അവാർഡ് നൽകി ആദരിച്ചു

യുഎഇ സേവനത്തിന്റെ സ്നേഹസംഗമത്തിൽ സലാം പാപ്പിനിശ്ശേരിയെ സേവന രത്‌ന അവാർഡ് നൽകി...

Read More >>
എറന്തല കുട്ടോത്ത് ഹലിമ ഉമ്മർ കുടുംബ സംഗമം സംഘടിപ്പിച്ചു

Feb 7, 2023 02:51 PM

എറന്തല കുട്ടോത്ത് ഹലിമ ഉമ്മർ കുടുംബ സംഗമം സംഘടിപ്പിച്ചു

എറന്തല കുട്ടോത്ത് ഹലിമ ഉമ്മർ കുടുംബ സംഗമം...

Read More >>
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

Feb 7, 2023 12:25 PM

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്...

Read More >>
യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിന് ജാമ്യം

Feb 7, 2023 12:14 PM

യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിന് ജാമ്യം

യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിന് ജാമ്യം...

Read More >>
കൊച്ചിക്കും കോഴിക്കോടിനും പുറമേ കണ്ണൂരിൽ നിന്നും ഹജ്ജ് വിമാനങ്ങൾ പുറപ്പെടും

Feb 7, 2023 12:09 PM

കൊച്ചിക്കും കോഴിക്കോടിനും പുറമേ കണ്ണൂരിൽ നിന്നും ഹജ്ജ് വിമാനങ്ങൾ പുറപ്പെടും

കൊച്ചിക്കും കോഴിക്കോടിനും പുറമേ കണ്ണൂരിൽ നിന്നും ഹജ്ജ് വിമാനങ്ങൾ...

Read More >>
സിപിഎം ബിജെപി സംഘർഷം: ചിറക്കലിൽ രാഷ്ട്രീയപാർട്ടികളുടെ കൊടി തോരണങ്ങൾ പോലീസ് നീക്കം ചെയ്തു

Feb 7, 2023 11:49 AM

സിപിഎം ബിജെപി സംഘർഷം: ചിറക്കലിൽ രാഷ്ട്രീയപാർട്ടികളുടെ കൊടി തോരണങ്ങൾ പോലീസ് നീക്കം ചെയ്തു

സിപിഎം ബിജെപി സംഘർഷം: ചിറക്കലിൽ രാഷ്ട്രീയപാർട്ടികളുടെ കൊടി തോരണങ്ങൾ പോലീസ് നീക്കം...

Read More >>
Top Stories