കക്കൂസ് മാലിന്യത്തില്‍ നിന്ന് ബയോഗ്യാസ് നിര്‍മിച്ച് കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത്

കക്കൂസ് മാലിന്യത്തില്‍ നിന്ന് ബയോഗ്യാസ് നിര്‍മിച്ച് കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത്
Nov 29, 2022 06:59 PM | By Thaliparambu Editor

കക്കൂസ് മാലിന്യ സംസ്‌കരണ പദ്ധതിയുമായി കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത്. അഴീക്കോട് വൃദ്ധമന്ദിരത്തിലാണ് കക്കൂസ് മാലിന്യം ഉപയോഗിച്ചുള്ള ബയോഗ്യാസ് കംപോസ്റ്റ് പ്ലാന്റ് സ്ഥാപിച്ചത്. നൂറോളം അന്തേവാസികളുള്ള വൃദ്ധമന്ദിരത്തില്‍ വര്‍ഷ കാലത്തെ വലിയ പ്രതിസന്ധിയാണ് കക്കൂസ് മാലിന്യം. വയല്‍ പ്രദേശമായതുകൊണ്ട് ക്ലോസറ്റുകളിലേക്ക് വിസര്‍ജ്യവസ്തുക്കള്‍ തിരിച്ചു വരുന്നതും വലിയ പ്രയാസങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. പ്ലാന്റ് സ്ഥാപിച്ചതോടെ പ്രശ്‌നത്തിന് ശാശ്വത പരിഹാരമായി. പാലക്കാട് ഐ ആര്‍ ടി സിയാണ് പദ്ധതി പ്രവര്‍ത്തനം ഏറ്റെടുത്തത്. 2020 -21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 24.5 ലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി ജിഷ പ്ലാന്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ കലക്ടര്‍ എസ്ചന്ദ്രശേഖര്‍ മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുല്‍ നിസാര്‍ വായിപ്പറമ്പ് അധ്യക്ഷത വഹിച്ചു. വൃദ്ധ മന്ദിരം സൂപ്രണ്ട് വി രാജശ്രീ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് സ്ഥിരംസമിതി അധ്യക്ഷരായ പി വി അജിത, കെ വി സതീശന്‍, പി പ്രസീത, അഴീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ അജീഷ്, ബ്ലോക്ക്പഞ്ചായത്തംഗങ്ങളായ സി എച്ച് സജീവന്‍, പി ഒ ചന്ദ്രമോഹനന്‍, അസി. കലക്ടര്‍ മിസല്‍ സാഗര്‍ ഭരത്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സീമ കുഞ്ചാല്‍, വൃദ്ധമന്ദിരത്തിലെ സ്റ്റാഫ് സി ഉഷസ് തുടങ്ങിയവര്‍ സംസാരിച്ചു.

biogas

Next TV

Related Stories
യുഎഇ സേവനത്തിന്റെ സ്നേഹസംഗമത്തിൽ സലാം പാപ്പിനിശ്ശേരിയെ സേവന രത്‌ന അവാർഡ് നൽകി ആദരിച്ചു

Feb 7, 2023 02:55 PM

യുഎഇ സേവനത്തിന്റെ സ്നേഹസംഗമത്തിൽ സലാം പാപ്പിനിശ്ശേരിയെ സേവന രത്‌ന അവാർഡ് നൽകി ആദരിച്ചു

യുഎഇ സേവനത്തിന്റെ സ്നേഹസംഗമത്തിൽ സലാം പാപ്പിനിശ്ശേരിയെ സേവന രത്‌ന അവാർഡ് നൽകി...

Read More >>
എറന്തല കുട്ടോത്ത് ഹലിമ ഉമ്മർ കുടുംബ സംഗമം സംഘടിപ്പിച്ചു

Feb 7, 2023 02:51 PM

എറന്തല കുട്ടോത്ത് ഹലിമ ഉമ്മർ കുടുംബ സംഗമം സംഘടിപ്പിച്ചു

എറന്തല കുട്ടോത്ത് ഹലിമ ഉമ്മർ കുടുംബ സംഗമം...

Read More >>
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

Feb 7, 2023 12:25 PM

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്...

Read More >>
യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിന് ജാമ്യം

Feb 7, 2023 12:14 PM

യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിന് ജാമ്യം

യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിന് ജാമ്യം...

Read More >>
കൊച്ചിക്കും കോഴിക്കോടിനും പുറമേ കണ്ണൂരിൽ നിന്നും ഹജ്ജ് വിമാനങ്ങൾ പുറപ്പെടും

Feb 7, 2023 12:09 PM

കൊച്ചിക്കും കോഴിക്കോടിനും പുറമേ കണ്ണൂരിൽ നിന്നും ഹജ്ജ് വിമാനങ്ങൾ പുറപ്പെടും

കൊച്ചിക്കും കോഴിക്കോടിനും പുറമേ കണ്ണൂരിൽ നിന്നും ഹജ്ജ് വിമാനങ്ങൾ...

Read More >>
സിപിഎം ബിജെപി സംഘർഷം: ചിറക്കലിൽ രാഷ്ട്രീയപാർട്ടികളുടെ കൊടി തോരണങ്ങൾ പോലീസ് നീക്കം ചെയ്തു

Feb 7, 2023 11:49 AM

സിപിഎം ബിജെപി സംഘർഷം: ചിറക്കലിൽ രാഷ്ട്രീയപാർട്ടികളുടെ കൊടി തോരണങ്ങൾ പോലീസ് നീക്കം ചെയ്തു

സിപിഎം ബിജെപി സംഘർഷം: ചിറക്കലിൽ രാഷ്ട്രീയപാർട്ടികളുടെ കൊടി തോരണങ്ങൾ പോലീസ് നീക്കം...

Read More >>
Top Stories