---
title: "13 വയസ്സുകാരിയെ പീഡിപ്പിച്ച യുവാവിന് ജീവിതാവസാനം വരെ കഠിനതടവും കൂടാതെ 10 വർഷം തടവും 80000 രൂപ പിഴയും "
english_title: "pocso case "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/82513/pocso-case"
published_at: "2022-11-29T14:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6385c9bd95e9b_download_(1).jpg"
keywords: []
---

# 13 വയസ്സുകാരിയെ പീഡിപ്പിച്ച യുവാവിന് ജീവിതാവസാനം വരെ കഠിനതടവും കൂടാതെ 10 വർഷം തടവും 80000 രൂപ പിഴയും 

> **Lead Summary:** എരമം അയോളത്ത് താമസിച്ചുവരുന്ന 13 വയസ്സ് പ്രായമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിന് ജീവിതാവസാനം വരെ കഠിന തടവും കൂടാതെ 10 വർഷം തടവും 80000 രൂപ പിഴയും. എരമം ഒയോളത്തെ മുരളീധനെതിരെയാണ് പോക്സോ കേസ് വിധി. പ്രതി പെൺകുട്ടിയെ നിരവധി തവണ ഭീഷണിപ്പെടുത്തിയും വീട്ടിൽ കയറിയും ക്രൂരമായി പീഡിപ്പിച്ചു എന്നാണ് കേസ്. 2014 ല്‍ പെണ്‍കുട്ടിയെ പലതവണ പീഡിപ്പിക്കുകയും വീട്ടില്‍കയറി ഭീഷണിപ്പെടുത്തുകയും ചെയ്ത പ്രതിയെ 2014 ഓഗസ്റ്റ് 11 നാണ് അന്നത്തെ പെരിങ്ങോം എസ്.ഐ പി.ബി.സജീവ് പ്രതിയെ അറസ്റ്റ് ചെയ്തത്. ലൈംഗികമായി പീഡിപ്പിച്ചതിന് ജീവിതകാലം മുഴുവനും കഠിനതടവും 50,000 രൂപയും ശിക്ഷ വിധിച്ച കോടതി മറ്റ് വിവിധ വകുപ്പുകള്‍ പ്രകാരം ഏഴ് വര്‍ഷം തടവും 20,000 രൂപയും കുട്ടിയെ മറ്റുവിധത്തില്‍ പീഡിപ്പിച്ചതിന് 3 വര്‍ഷം തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ. തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി സി.മുജീബ്‌റഹ്മാന്റെതാണ് വിധി. പ്രോസിക്യൂഷന് വേണ്ടി അഡ്വ.ഷെറിമോള്‍ ജോസ് ഹാജരായി.

## Article Content

എരമം അയോളത്ത് താമസിച്ചുവരുന്ന 13 വയസ്സ് പ്രായമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിന് ജീവിതാവസാനം വരെ കഠിന തടവും കൂടാതെ 10 വർഷം തടവും 80000 രൂപ പിഴയും. എരമം ഒയോളത്തെ മുരളീധനെതിരെയാണ് പോക്സോ കേസ് വിധി. പ്രതി പെൺകുട്ടിയെ നിരവധി തവണ ഭീഷണിപ്പെടുത്തിയും വീട്ടിൽ കയറിയും ക്രൂരമായി പീഡിപ്പിച്ചു എന്നാണ് കേസ്. 2014 ല്‍ പെണ്‍കുട്ടിയെ പലതവണ പീഡിപ്പിക്കുകയും വീട്ടില്‍കയറി ഭീഷണിപ്പെടുത്തുകയും ചെയ്ത പ്രതിയെ 2014 ഓഗസ്റ്റ് 11 നാണ് അന്നത്തെ പെരിങ്ങോം എസ്.ഐ പി.ബി.സജീവ് പ്രതിയെ അറസ്റ്റ് ചെയ്തത്. ലൈംഗികമായി പീഡിപ്പിച്ചതിന് ജീവിതകാലം മുഴുവനും കഠിനതടവും 50,000 രൂപയും ശിക്ഷ വിധിച്ച കോടതി മറ്റ് വിവിധ വകുപ്പുകള്‍ പ്രകാരം ഏഴ് വര്‍ഷം തടവും 20,000 രൂപയും കുട്ടിയെ മറ്റുവിധത്തില്‍ പീഡിപ്പിച്ചതിന് 3 വര്‍ഷം തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ. തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി സി.മുജീബ്‌റഹ്മാന്റെതാണ് വിധി. പ്രോസിക്യൂഷന് വേണ്ടി അഡ്വ.ഷെറിമോള്‍ ജോസ് ഹാജരായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/82513/pocso-case)