---
title: "ചെറുകുന്ന് താവം റെയിൽപ്പാളത്തിൽ ചെങ്കല്ല്: ഒഴിവായത് വൻ ദുരന്തം"
english_title: "thavam railway track"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/82481/thavam-railway-track"
published_at: "2022-11-29T11:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63859f9f2faed_news-card.jpg"
keywords: []
---

# ചെറുകുന്ന് താവം റെയിൽപ്പാളത്തിൽ ചെങ്കല്ല്: ഒഴിവായത് വൻ ദുരന്തം

> **Lead Summary:** **ചെറുകുന്ന്: **താവം റെയിൽപ്പാളത്തിൽ ചെങ്കല്ല് വെച്ചതായി കണ്ടെത്തി. ചെറുകുന്ന് താവം പള്ളിക്ക് സമീപത്തെ റെയിൽപ്പാളത്തിലാണ് വലിയ ചെങ്കല്ല് കണ്ടത്. തിങ്കളാഴ്ച പുലർച്ചെ 12.30നായിരുന്നു സംഭവം. പതിവ് പരിശോധനയ്ക്കിടെ റെയിൽവേ ട്രാക്ക്മാൻമാരുടെ ശ്രദ്ധയിൽപെട്ടതിനാൽ വലിയ ദുരന്തം ഒഴിവായി. ജീവനക്കാർ ഉടൻ കല്ല് നീക്കി. റെയിൽവേ സംരക്ഷണസേനയും പോലീസ് നായയും സ്ഥത്തെത്തി. ഈ വർഷം മൂന്നാം തവണയാണ് കണ്ണൂർ പരിധിയിൽ പാളത്തിൽ കല്ല് കണ്ടെത്തുന്നത്. കണ്ണൂർ സൗത്ത്, കല്യാശ്ശേരി എന്നിവിടങ്ങളിലാണ് ഇതിന് മുൻപ് അജ്ഞാതർ കല്ല് വെച്ചത്. സംഭവത്തിൽ കണ്ണൂർ ആർ പി എഫ് റായിൽവേ ആക്ട് പ്രകാരം കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു

## Article Content

**ചെറുകുന്ന്: **താവം റെയിൽപ്പാളത്തിൽ ചെങ്കല്ല് വെച്ചതായി കണ്ടെത്തി. ചെറുകുന്ന് താവം പള്ളിക്ക് സമീപത്തെ റെയിൽപ്പാളത്തിലാണ് വലിയ ചെങ്കല്ല് കണ്ടത്. തിങ്കളാഴ്ച പുലർച്ചെ 12.30നായിരുന്നു സംഭവം. പതിവ് പരിശോധനയ്ക്കിടെ റെയിൽവേ ട്രാക്ക്മാൻമാരുടെ ശ്രദ്ധയിൽപെട്ടതിനാൽ വലിയ ദുരന്തം ഒഴിവായി. ജീവനക്കാർ ഉടൻ കല്ല് നീക്കി. റെയിൽവേ സംരക്ഷണസേനയും പോലീസ് നായയും സ്ഥത്തെത്തി. ഈ വർഷം മൂന്നാം തവണയാണ് കണ്ണൂർ പരിധിയിൽ പാളത്തിൽ കല്ല് കണ്ടെത്തുന്നത്. കണ്ണൂർ സൗത്ത്, കല്യാശ്ശേരി എന്നിവിടങ്ങളിലാണ് ഇതിന് മുൻപ് അജ്ഞാതർ കല്ല് വെച്ചത്. സംഭവത്തിൽ കണ്ണൂർ ആർ പി എഫ് റായിൽവേ ആക്ട് പ്രകാരം കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/82481/thavam-railway-track)