---
title: "അച്ഛനെയും മകനെയും അയല്‍വാസി കുത്തിക്കൊലപ്പെടുത്തി"
english_title: "father and son died"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/82478/father-and-son-died"
published_at: "2022-11-29T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63859d7d304b3_vac.jpg"
keywords: []
---

# അച്ഛനെയും മകനെയും അയല്‍വാസി കുത്തിക്കൊലപ്പെടുത്തി

> **Lead Summary:** **തൃശൂര്‍: **വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് അച്ഛനെയും മകനെയും അയല്‍വാസി കുത്തിക്കൊലപ്പെടുത്തി. തൃശൂര്‍ ചേര്‍പ്പ് പല്ലിശ്ശേരിലാണ് സംഭവം. പല്ലിശ്ശേരി പനങ്ങാടന്‍ വീട്ടില്‍ ചന്ദ്രന്‍ , മകന്‍ ജിതിന്‍ എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. മദ്യപാനിയായ വേലപ്പന്‍ ചന്ദ്രന്റെ വീടിന് മുന്നില്‍ ചെന്ന് ബഹളം വെച്ചു. ഇതു ചോദിക്കാന്‍ ചെന്നപ്പോഴാണ് ഇരുവരെയും വേലപ്പന്‍ കുത്തിയത്. ഇവരെ ആക്രമിച്ച അയല്‍വാസി വേലപ്പനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

## Article Content

**തൃശൂര്‍: **വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് അച്ഛനെയും മകനെയും അയല്‍വാസി കുത്തിക്കൊലപ്പെടുത്തി. തൃശൂര്‍ ചേര്‍പ്പ് പല്ലിശ്ശേരിലാണ് സംഭവം. പല്ലിശ്ശേരി പനങ്ങാടന്‍ വീട്ടില്‍ ചന്ദ്രന്‍ , മകന്‍ ജിതിന്‍ എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. മദ്യപാനിയായ വേലപ്പന്‍ ചന്ദ്രന്റെ വീടിന് മുന്നില്‍ ചെന്ന് ബഹളം വെച്ചു. ഇതു ചോദിക്കാന്‍ ചെന്നപ്പോഴാണ് ഇരുവരെയും വേലപ്പന്‍ കുത്തിയത്. ഇവരെ ആക്രമിച്ച അയല്‍വാസി വേലപ്പനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/82478/father-and-son-died)