---
title: "പാലക്കയം തട്ട് വിനോദ സഞ്ചാര കേന്ദ്രം നടത്തിപ്പിന്    നൽകാനുള്ള ഡി ടി പി സി യുടെ നടപടിക്ക് ഹൈക്കോടതി സ്റ്റേ"
english_title: "palakkayam thattu"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/82438/palakkayam-thattu"
published_at: "2022-11-28T19:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6384c28ce44d8_vac.jpg"
keywords: []
---

# പാലക്കയം തട്ട് വിനോദ സഞ്ചാര കേന്ദ്രം നടത്തിപ്പിന്    നൽകാനുള്ള ഡി ടി പി സി യുടെ നടപടിക്ക് ഹൈക്കോടതി സ്റ്റേ

> **Lead Summary:** **ശ്രീകണ്ഠപുരം: **2015 ലാണ് പാലക്കയം തട്ടിൽ വികസന പ്രവർത്തികൾ നടത്തിയത് ദേവസ്വം ഭൂമി കയ്യേറിയാണെന്നുള്ള പരാതി കോടതിയിൽ നൽകിയത് .റവന്യൂ വകുപ്പ് അനുവദിച്ചത് ഏഴര ഏക്കർ ഭൂമി മാത്രമാണെന്നും എന്നാൽ 14 ഏക്കർ ഭൂമിയാണ് ഡി ടി പി സി കൈവശപ്പെടുർത്തിയതെന്നും ,അധികമുള്ള ഭൂമി ദേവസ്വത്തിന് അവകാശപ്പെട്ടതാണെന്നുമാണ് കേസിൽ പറയുന്നത്. ഇതിനിടയിലാണ് പാലക്കയം തട്ട് നടത്തിപ്പിന് നൽകാൻ ഡി ടി പി സി കഴിഞ്ഞ എട്ടിന് ടെൻഡർ വിളിച്ചത് .നടത്തിപ്പിന് നൽകാനുള്ള ഡി ടി പി സി യുടെ നീക്കം കോടതി സ്റ്റേ ചെയ്തു. പാലക്കയം തട്ടിൽ നടന്ന ഒരുകോടിയുടെ നിർമ്മാണത്തിൽ 60 ലക്ഷത്തിന്റെ അഴിമതി നടന്നു എന്ന പരാതിയിൽ വിജിലൻസ് കേസെടുത്തു.

## Article Content

**ശ്രീകണ്ഠപുരം: **2015 ലാണ് പാലക്കയം തട്ടിൽ വികസന പ്രവർത്തികൾ നടത്തിയത് ദേവസ്വം ഭൂമി കയ്യേറിയാണെന്നുള്ള പരാതി കോടതിയിൽ നൽകിയത് .റവന്യൂ വകുപ്പ് അനുവദിച്ചത് ഏഴര ഏക്കർ ഭൂമി മാത്രമാണെന്നും എന്നാൽ 14 ഏക്കർ ഭൂമിയാണ് ഡി ടി പി സി കൈവശപ്പെടുർത്തിയതെന്നും ,അധികമുള്ള ഭൂമി ദേവസ്വത്തിന് അവകാശപ്പെട്ടതാണെന്നുമാണ് കേസിൽ പറയുന്നത്. ഇതിനിടയിലാണ് പാലക്കയം തട്ട് നടത്തിപ്പിന് നൽകാൻ ഡി ടി പി സി കഴിഞ്ഞ എട്ടിന് ടെൻഡർ വിളിച്ചത് .നടത്തിപ്പിന് നൽകാനുള്ള ഡി ടി പി സി യുടെ നീക്കം കോടതി സ്റ്റേ ചെയ്തു. പാലക്കയം തട്ടിൽ നടന്ന ഒരുകോടിയുടെ നിർമ്മാണത്തിൽ 60 ലക്ഷത്തിന്റെ അഴിമതി നടന്നു എന്ന പരാതിയിൽ വിജിലൻസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/82438/palakkayam-thattu)