---
title: "ചെറിയ പനിയ്ക്കും ശ്വാസകോശരോഗത്തിനും ആന്റിബയോട്ടിക് നല്‍കരുത്; മാര്‍ഗനിര്‍ദേശവുമായി ഐസിഎംആര്‍"
english_title: "antibiotics"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/82437/antibiotics"
published_at: "2022-11-28T19:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6384c1d66378c_vac.jpg"
keywords: []
---

# ചെറിയ പനിയ്ക്കും ശ്വാസകോശരോഗത്തിനും ആന്റിബയോട്ടിക് നല്‍കരുത്; മാര്‍ഗനിര്‍ദേശവുമായി ഐസിഎംആര്‍

> **Lead Summary:** ചെറിയ പനിയ്ക്കും വൈറല്‍ ബ്രോങ്കൈറ്റിസിനും (ശ്വാസകോശ രോഗം) ആന്റിബയോട്ടിക് നല്‍കരുതെന്ന മാര്‍ഗനിര്‍ദേശവുമായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്. മരുന്നുകള്‍ കുറിച്ചുനല്‍കുമ്പോള്‍ ഡോക്ടര്‍മാര്‍ ശ്രദ്ധിക്കണമെന്നാണ് ഐസിഎംആറിന്റെ നിര്‍ദേശം. തൊലിപ്പുറത്തുള്ളതും ചെറിയ കോശങ്ങളെ ബാധിക്കുന്നതുമായ അണുബാധയ്ക്ക് അഞ്ച് ദിവസം മാത്രമേ ആന്റിബയോട്ടിക് നല്‍കാന്‍ പാടുള്ളൂ. ആശുപത്രിയ്ക്ക് പുറത്തുവച്ച് പകരുന്ന കമ്മ്യൂണിറ്റി ന്യുമോണിയയ്ക്ക് അഞ്ച് ദിവസവും ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പകരുന്ന ന്യുമോണിയയ്ക്ക് എട്ട് ദിവസവും ആന്റിബയോട്ടിക്‌സ് നല്‍കാം. കമ്യൂണിറ്റി ന്യൂമോണിയ, വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കുമ്പോള്‍ പകരുന്ന ന്യൂമോണിയ, കടുത്ത രക്തദൂഷ്യം, സെപ്റ്റിക് ഷോക്ക്, മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ എന്നീ രോഗങ്ങള്‍ക്ക് മാത്രമേ എംപരിക്കല്‍ ആന്റിബയോട്ടിക് ചികിത്സ നല്‍കാവൂ എന്നും ഐസിഎംആര്‍.

## Article Content

ചെറിയ പനിയ്ക്കും വൈറല്‍ ബ്രോങ്കൈറ്റിസിനും (ശ്വാസകോശ രോഗം) ആന്റിബയോട്ടിക് നല്‍കരുതെന്ന മാര്‍ഗനിര്‍ദേശവുമായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്. മരുന്നുകള്‍ കുറിച്ചുനല്‍കുമ്പോള്‍ ഡോക്ടര്‍മാര്‍ ശ്രദ്ധിക്കണമെന്നാണ് ഐസിഎംആറിന്റെ നിര്‍ദേശം. തൊലിപ്പുറത്തുള്ളതും ചെറിയ കോശങ്ങളെ ബാധിക്കുന്നതുമായ അണുബാധയ്ക്ക് അഞ്ച് ദിവസം മാത്രമേ ആന്റിബയോട്ടിക് നല്‍കാന്‍ പാടുള്ളൂ. ആശുപത്രിയ്ക്ക് പുറത്തുവച്ച് പകരുന്ന കമ്മ്യൂണിറ്റി ന്യുമോണിയയ്ക്ക് അഞ്ച് ദിവസവും ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പകരുന്ന ന്യുമോണിയയ്ക്ക് എട്ട് ദിവസവും ആന്റിബയോട്ടിക്‌സ് നല്‍കാം. കമ്യൂണിറ്റി ന്യൂമോണിയ, വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കുമ്പോള്‍ പകരുന്ന ന്യൂമോണിയ, കടുത്ത രക്തദൂഷ്യം, സെപ്റ്റിക് ഷോക്ക്, മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ എന്നീ രോഗങ്ങള്‍ക്ക് മാത്രമേ എംപരിക്കല്‍ ആന്റിബയോട്ടിക് ചികിത്സ നല്‍കാവൂ എന്നും ഐസിഎംആര്‍.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/82437/antibiotics)