---
title: "അടുത്ത അധ്യയന വർഷം മുതൽ ബിരുദ കോഴ്സ് നാലു വർഷം; പിജി രണ്ടാം വർഷ കോഴ്സിൽ ലാറ്ററൽ എൻട്രി"
english_title: "degree course "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/82413/degree-course"
published_at: "2022-11-28T16:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638495b92ad93_vac.jpg"
keywords: []
---

# അടുത്ത അധ്യയന വർഷം മുതൽ ബിരുദ കോഴ്സ് നാലു വർഷം; പിജി രണ്ടാം വർഷ കോഴ്സിൽ ലാറ്ററൽ എൻട്രി

> **Lead Summary:** സംസ്ഥാനത്ത് ദശാബ്ദങ്ങളായുള്ള ഡി​ഗ്രി സംവിധാനത്തിന്റെ ഘടന ഇപ്പോൾ മാറ്റുകയാണ്. മൂന്ന് വർഷത്തെ ഡി​ഗ്രി കോഴ്സ് ഇനി മുതൽ 4 വർഷമായിരിക്കും. നാലു വർഷം കൃത്യമായി തന്നെ പൂർണ്ണമാക്കണമെന്നില്ല. 3 വർഷം പഠിക്കുമ്പോൾ തന്നെ വേണമെങ്കിൽ ഡി​ഗ്രി മൂന്നു വർഷം പൂർത്തിയാക്കിയ വിദ്യാർത്ഥിക്ക് നൽകും. പക്ഷേ നാലുവർഷം പൂർത്തിയാക്കുന്നവർക്ക് ഓണേഴ്സ് ഡി​ഗ്രി ആയിരിക്കും നൽകുക. അതായത് നാലാം വർഷത്തിൽ ​ഗവേഷണത്തിനായിരിക്കും കൂടുതൽ പ്രാധാന്യം നൽകുക. നാലുവർഷത്തെ ഓണേഴ്സ് ഡി​ഗ്രി ഉള്ളവർക്ക് നേരിട്ട് പിജി കോഴ്സിൽ രണ്ടാം വർഷത്തിൽ ലാറ്ററൽ എൻട്രി നൽകണമെന്നാണ് ഇപ്പോഴത്തെ പുതിയ തീരുമാനം. ഇതൊക്കെ തന്നെ അടുത്ത അധ്യയന വർഷത്തിൽ നടപ്പിലാക്കാൻ പോകുകയാണ്. ഉന്നത വിദ്യാഭ്യാസ രം​ഗത്തെ പരിഷ്കരണത്തെക്കുറിച്ചുള്ള ശ്യാം ബി മേനോൻ കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഘടനാപരമായ വലിയ മാറ്റത്തിലേക്ക് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രം​ഗം ഇപ്പോൾ മാറുന്നത്.

## Article Content

സംസ്ഥാനത്ത് ദശാബ്ദങ്ങളായുള്ള ഡി​ഗ്രി സംവിധാനത്തിന്റെ ഘടന ഇപ്പോൾ മാറ്റുകയാണ്. മൂന്ന് വർഷത്തെ ഡി​ഗ്രി കോഴ്സ് ഇനി മുതൽ 4 വർഷമായിരിക്കും. നാലു വർഷം കൃത്യമായി തന്നെ പൂർണ്ണമാക്കണമെന്നില്ല. 3 വർഷം പഠിക്കുമ്പോൾ തന്നെ വേണമെങ്കിൽ ഡി​ഗ്രി മൂന്നു വർഷം പൂർത്തിയാക്കിയ വിദ്യാർത്ഥിക്ക് നൽകും. പക്ഷേ നാലുവർഷം പൂർത്തിയാക്കുന്നവർക്ക് ഓണേഴ്സ് ഡി​ഗ്രി ആയിരിക്കും നൽകുക. അതായത് നാലാം വർഷത്തിൽ ​ഗവേഷണത്തിനായിരിക്കും കൂടുതൽ പ്രാധാന്യം നൽകുക. നാലുവർഷത്തെ ഓണേഴ്സ് ഡി​ഗ്രി ഉള്ളവർക്ക് നേരിട്ട് പിജി കോഴ്സിൽ രണ്ടാം വർഷത്തിൽ ലാറ്ററൽ എൻട്രി നൽകണമെന്നാണ് ഇപ്പോഴത്തെ പുതിയ തീരുമാനം. ഇതൊക്കെ തന്നെ അടുത്ത അധ്യയന വർഷത്തിൽ നടപ്പിലാക്കാൻ പോകുകയാണ്. ഉന്നത വിദ്യാഭ്യാസ രം​ഗത്തെ പരിഷ്കരണത്തെക്കുറിച്ചുള്ള ശ്യാം ബി മേനോൻ കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഘടനാപരമായ വലിയ മാറ്റത്തിലേക്ക് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രം​ഗം ഇപ്പോൾ മാറുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/82413/degree-course)