---
title: "സ്ത്രീകൾ സൂക്ഷിക്കുക, ഓട്ടോറിക്ഷയിൽ ലിഫ്റ്റ് നൽകി സ്വർണം കവരുന്ന സംഘം ജില്ലയിൽ വ്യാപകം"
english_title: "theft in auto"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/82391/theft-in-auto"
published_at: "2022-11-28T14:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6384764c41d11_download.jpg"
keywords: []
---

# സ്ത്രീകൾ സൂക്ഷിക്കുക, ഓട്ടോറിക്ഷയിൽ ലിഫ്റ്റ് നൽകി സ്വർണം കവരുന്ന സംഘം ജില്ലയിൽ വ്യാപകം

> **Lead Summary:** തലശ്ശേരി ബസ് കാത്തു നില്‍ക്കുന്ന സ്ത്രീകള്‍ക്ക് ഓട്ടോറിക്ഷയില്‍ യാത്ര വാഗ്ദാനം ചെയ്തു സ്വര്‍ണാഭരണം അപഹരിക്കുന്ന സംഘം ജില്ലയില്‍ വ്യാപകം. മേലൂരിലും കണ്ണപുരത്തും വീട്ടമ്മമാര്‍ക്ക് സ്വര്‍ണാഭരണം നഷ്ടമായി. കഴിഞ്ഞ 23ന് മേലൂര്‍ രോഹിണി നിവാസില്‍ സി.വി.സുജാതയുടെ 5 പവന്‍ സ്വര്‍ണാഭരണം നഷ്ടപ്പെട്ടിരുന്നു. അടുത്ത ദിവസം കണ്ണപുരത്ത് മൊട്ടേമ്മലിലെ ലക്ഷ്മി അമ്മയ്ക്ക് മൂന്നര പവന്‍ സ്വര്‍ണാഭരണമാണ് നഷ്ടപ്പെട്ടത്. രണ്ടിടത്തും സമാന സംഭവങ്ങളാണ് അരങ്ങേറിയത്. രാവിലെ 11ന് ധര്‍മടം മീത്തലെ പീടികയില്‍ നില്‍ക്കുന്നതിനിടയിലാണു 2 സ്ത്രീകള്‍ എത്തി സുജാതയോട് എങ്ങോട്ടാണ് പോകേണ്ടതെന്ന് ചോദിച്ചത്. മേലൂരിലാണെന്ന് പറഞ്ഞപ്പോള്‍ തങ്ങളും അങ്ങോട്ടെന്നു പറഞ്ഞു. അവര്‍ തന്നെ ഓട്ടോ പിടിച്ചു സുജാതയെ വീടിനടുത്ത് ഇറക്കിയ ശേഷം സ്ത്രീകള്‍ അതേ വണ്ടിയില്‍ തിരിച്ചു പോയി. പിന്നീടാണ് ആഭരണം നഷ്ടമായത് അറിയുന്നത്. പൊലീസ് ഓട്ടോറിക്ഷാ ഡ്രൈവറെ കണ്ടെത്തി അന്വേഷിച്ചപ്പോഴാണ് തിരിച്ചു പോകുമ്പോള്‍ സ്ത്രീകള്‍ പാലയാട് യൂണിവേഴ്‌സിറ്റി സ്റ്റോപ്പില്‍ ഇറങ്ങിയതായും മറ്റൊരു ഓട്ടോറിക്ഷയില്‍ കയറി ധര്‍മടം ഭാഗത്തേക്കു പോയതായും മനസ്സിലായത്.

## Article Content

തലശ്ശേരി ബസ് കാത്തു നില്‍ക്കുന്ന സ്ത്രീകള്‍ക്ക് ഓട്ടോറിക്ഷയില്‍ യാത്ര വാഗ്ദാനം ചെയ്തു സ്വര്‍ണാഭരണം അപഹരിക്കുന്ന സംഘം ജില്ലയില്‍ വ്യാപകം. മേലൂരിലും കണ്ണപുരത്തും വീട്ടമ്മമാര്‍ക്ക് സ്വര്‍ണാഭരണം നഷ്ടമായി. കഴിഞ്ഞ 23ന് മേലൂര്‍ രോഹിണി നിവാസില്‍ സി.വി.സുജാതയുടെ 5 പവന്‍ സ്വര്‍ണാഭരണം നഷ്ടപ്പെട്ടിരുന്നു. അടുത്ത ദിവസം കണ്ണപുരത്ത് മൊട്ടേമ്മലിലെ ലക്ഷ്മി അമ്മയ്ക്ക് മൂന്നര പവന്‍ സ്വര്‍ണാഭരണമാണ് നഷ്ടപ്പെട്ടത്. രണ്ടിടത്തും സമാന സംഭവങ്ങളാണ് അരങ്ങേറിയത്. രാവിലെ 11ന് ധര്‍മടം മീത്തലെ പീടികയില്‍ നില്‍ക്കുന്നതിനിടയിലാണു 2 സ്ത്രീകള്‍ എത്തി സുജാതയോട് എങ്ങോട്ടാണ് പോകേണ്ടതെന്ന് ചോദിച്ചത്. മേലൂരിലാണെന്ന് പറഞ്ഞപ്പോള്‍ തങ്ങളും അങ്ങോട്ടെന്നു പറഞ്ഞു. അവര്‍ തന്നെ ഓട്ടോ പിടിച്ചു സുജാതയെ വീടിനടുത്ത് ഇറക്കിയ ശേഷം സ്ത്രീകള്‍ അതേ വണ്ടിയില്‍ തിരിച്ചു പോയി. പിന്നീടാണ് ആഭരണം നഷ്ടമായത് അറിയുന്നത്. പൊലീസ് ഓട്ടോറിക്ഷാ ഡ്രൈവറെ കണ്ടെത്തി അന്വേഷിച്ചപ്പോഴാണ് തിരിച്ചു പോകുമ്പോള്‍ സ്ത്രീകള്‍ പാലയാട് യൂണിവേഴ്‌സിറ്റി സ്റ്റോപ്പില്‍ ഇറങ്ങിയതായും മറ്റൊരു ഓട്ടോറിക്ഷയില്‍ കയറി ധര്‍മടം ഭാഗത്തേക്കു പോയതായും മനസ്സിലായത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/82391/theft-in-auto)