ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു
Nov 27, 2022 08:59 PM | By Thaliparambu Editor

ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. ഏഴിലോട്ടെ പൊയിൽ ഇബ്രാഹിം (43) ആണ് മരിച്ചത്. പരിക്കേറ്റ ഓലയമ്പാടിയിലെ സുധീഷിനെ(29) പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയിലാണ് ഏഴിലോട് ജംഗ്ഷനില്‍ വെച്ച് ബൈക്കുകള്‍ കൂട്ടിയിടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇബ്രാഹിമിനെ പരിയാരത്തു നിന്നും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുെവങ്കിലും മരണപ്പെട്ടു. പിലാത്തറയിലെ സഫിയ പെയിന്റ്‌സിലെ ജീവനക്കാരനാണ്. പരേതനായ ഹസന്‍കുഞ്ഞി-ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: അമീറ. മക്കള്‍: ഇര്‍ഫാന്‍, ഇമ്രാന്‍, അഖീദ മറിയം, ഇഹ്‌സാന്‍. സഹോദരങ്ങള്‍: ആയിഷ, മുഹമ്മദ്കുഞ്ഞി, അബ്ദുല്‍നാസര്‍, ഷര്‍ഫുദ്ദീന്‍, റഫീഖ്. കബറടക്കം നാളെ(തിങ്കള്‍) പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഉച്ചക്ക് 12 ന് കുഞ്ഞിമംഗലം ജുമാഅത്ത്പള്ളി കബര്‍സ്ഥാനില്‍ നടക്കും.

Bike accident

Next TV

Related Stories
ഇരിക്കൂർ നിയോജകമണ്ഡലം മുസ്ലിം ലീഗ് മുൻ പ്രസിഡന്റ് കെ.പി.മൊയ്‌ദീൻ കുട്ടി ഹാജി  മരണപ്പെട്ടു

Mar 28, 2024 02:11 PM

ഇരിക്കൂർ നിയോജകമണ്ഡലം മുസ്ലിം ലീഗ് മുൻ പ്രസിഡന്റ് കെ.പി.മൊയ്‌ദീൻ കുട്ടി ഹാജി മരണപ്പെട്ടു

ഇരിക്കൂർ നിയോജകമണ്ഡലം മുസ്ലിം ലീഗ് മുൻ പ്രസിഡന്റ് കെ.പി.മൊയ്‌ദീൻ കുട്ടി ഹാജി ...

Read More >>
കുറ്റിക്കോൽ വായനശാലക്ക് സമീപത്തെ നിമിഷ നിര്യാതയായി

Mar 27, 2024 02:14 PM

കുറ്റിക്കോൽ വായനശാലക്ക് സമീപത്തെ നിമിഷ നിര്യാതയായി

കുറ്റിക്കോൽ വായനശാലക്ക് സമീപത്തെ നിമിഷ (28) ...

Read More >>
ജെയിംസ് മാത്യുവിന്റെ പിതാവ് എൻ ജെ മാത്യു നിര്യാതനായി

Mar 27, 2024 02:11 PM

ജെയിംസ് മാത്യുവിന്റെ പിതാവ് എൻ ജെ മാത്യു നിര്യാതനായി

ജെയിംസ് മാത്യുവിന്റെ പിതാവ് എൻ ജെ മാത്യു(93)...

Read More >>
വി കെ പ്രകാശൻ നിര്യതനായി

Mar 27, 2024 12:42 PM

വി കെ പ്രകാശൻ നിര്യതനായി

വി കെ പ്രകാശൻ (53)...

Read More >>
 കണ്ണൂര്‍ സ്വദേശി ഹൃദയാഘാതം മൂലം ഒമാനില്‍ നിര്യാതനായി

Mar 27, 2024 09:43 AM

കണ്ണൂര്‍ സ്വദേശി ഹൃദയാഘാതം മൂലം ഒമാനില്‍ നിര്യാതനായി

കണ്ണൂര്‍ സ്വദേശി ഹൃദയാഘാതം മൂലം ഒമാനില്‍...

Read More >>
ചുണ്ടയിലെ പുളുക്കൂൽ ദേവകി അമ്മ നിര്യാതനായി

Mar 25, 2024 09:58 PM

ചുണ്ടയിലെ പുളുക്കൂൽ ദേവകി അമ്മ നിര്യാതനായി

ചുണ്ടയിലെ പുളുക്കൂൽ ദേവകി അമ്മ (93)...

Read More >>
Top Stories