---
title: "അർജന്റീന തോറ്റപ്പോൾ കരഞ്ഞ കുഞ്ഞു നിബ്രാസ് അർജന്റീനയുടെ കളി കാണാൻ ഖത്തറിലേക്ക്"
english_title: "nibras"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/82277/nibras"
published_at: "2022-11-27T17:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638357e9afbd1_vac.jpg"
keywords: []
---

# അർജന്റീന തോറ്റപ്പോൾ കരഞ്ഞ കുഞ്ഞു നിബ്രാസ് അർജന്റീനയുടെ കളി കാണാൻ ഖത്തറിലേക്ക്

> **Lead Summary:** ഓര്‍ക്കുന്നോ ലോകകപ്പിലെ സഊദി അര്‍ജന്റീന കളിയില്‍ അര്‍ജന്റീന പരാജയം ഏറ്റുവാങ്ങിയപ്പോള്‍ കണ്ണു നിറച്ച ആ കുഞ്ഞു മോനെ. ഒരു കളിയല്ലേ കഴിഞ്ഞുള്ളൂ ഇനിയും കളിയുണ്ടല്ലോ ജയിക്കും എന്ന് വിതുമ്പിപ്പറഞ്ഞ ആ കുഞ്ഞുമോനെ. കാസര്‍കോട് ഉദിനൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി നിബ്രാസ്. പരിഹാസങ്ങള്‍ക്ക് കരഞ്ഞുകൊണ്ട് മറുപടി പറയുന്ന നിബ്‌റാസിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തിരുന്നു. അന്ന് ഉള്ള് പൊള്ളിക്കരഞ്ഞ നിബ്‌റാസിന് ഒരു കുളിരുള്ള സമ്മാനം നല്‍കിയിരിക്കുകയാണ് സ്മാര്‍ട്ട് ട്രാവല്‍ എല്‍.ഐ.സി. അടുത്ത അര്‍ജന്റീന- പോളണ്ട് കളി ഖത്തറില്‍ നേരിട്ട് പോയി കാണാനാണ് അവരസരമൊരുക്കിയിരിക്കുന്നത്. അവന് ഖത്തറിലേക്ക് പോകാന്‍ ആവശ്യമായ ഫ്‌ളൈറ്റ് ടിക്കറ്റും താമസസൗകര്യവുമൊക്കെ തങ്ങള്‍ ഒരുക്കുമെന്ന് ട്രാവല്‍സ് പ്രതിനിധി പറയുന്ന വീഡിയോയും അവര്‍ പുറത്തു വിട്ടിട്ടുണ്ട്.

## Article Content

ഓര്‍ക്കുന്നോ ലോകകപ്പിലെ സഊദി അര്‍ജന്റീന കളിയില്‍ അര്‍ജന്റീന പരാജയം ഏറ്റുവാങ്ങിയപ്പോള്‍ കണ്ണു നിറച്ച ആ കുഞ്ഞു മോനെ. ഒരു കളിയല്ലേ കഴിഞ്ഞുള്ളൂ ഇനിയും കളിയുണ്ടല്ലോ ജയിക്കും എന്ന് വിതുമ്പിപ്പറഞ്ഞ ആ കുഞ്ഞുമോനെ. കാസര്‍കോട് ഉദിനൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി നിബ്രാസ്. പരിഹാസങ്ങള്‍ക്ക് കരഞ്ഞുകൊണ്ട് മറുപടി പറയുന്ന നിബ്‌റാസിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തിരുന്നു. അന്ന് ഉള്ള് പൊള്ളിക്കരഞ്ഞ നിബ്‌റാസിന് ഒരു കുളിരുള്ള സമ്മാനം നല്‍കിയിരിക്കുകയാണ് സ്മാര്‍ട്ട് ട്രാവല്‍ എല്‍.ഐ.സി. അടുത്ത അര്‍ജന്റീന- പോളണ്ട് കളി ഖത്തറില്‍ നേരിട്ട് പോയി കാണാനാണ് അവരസരമൊരുക്കിയിരിക്കുന്നത്. അവന് ഖത്തറിലേക്ക് പോകാന്‍ ആവശ്യമായ ഫ്‌ളൈറ്റ് ടിക്കറ്റും താമസസൗകര്യവുമൊക്കെ തങ്ങള്‍ ഒരുക്കുമെന്ന് ട്രാവല്‍സ് പ്രതിനിധി പറയുന്ന വീഡിയോയും അവര്‍ പുറത്തു വിട്ടിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/82277/nibras)