---
title: "സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം നവംബർ 28ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി  നിർവഹിക്കും"
english_title: "school building inauguration"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/82270/school-building-inauguration"
published_at: "2022-11-27T17:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6383548d704ab_sivankutty.jpg"
keywords: []
---

# സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം നവംബർ 28ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി  നിർവഹിക്കും

> **Lead Summary:** പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ചെറുകുന്ന് ഗവ ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ, മാടായി ഗവ ബോയ്സ് വൊക്കേഷണൽ ഹയർ സെക്കൻ്ററി എന്നീ സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം നവംബർ 28ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും. ചടങ്ങിൽ എം വിജിൻ എം എൽ എ അധ്യക്ഷത വഹിക്കും ചെറുകുന്ന് ഗേൾസിൽ വൈകുന്നേരം 3 മണിക്കും, മാടായി ബോയ്സിൽ 4 മണിക്കുമാണ് കെട്ടിടത്തിൻ്റെ ഉദ്ഘാടന പരിപാടി. ചെറുകുന്ന് ഗവ ഗേൾസ് സ്കൂൾ കെട്ടിടം നിർമ്മിക്കാൻ സംസ്ഥാന സർക്കാർ 3 കോടി രൂപയാണ് അനുവദിച്ചത്. ഹൈസ്കൂൾ ബ്ലോക്കിൽ താഴത്തെ നിലയിൽ 6 വീതം ക്ലാസ് മുറികളും, ഒരു ലാബും , താഴത്തെ നിലയിൽ ഒരു സ്റ്റോർ റൂം സൗകര്യവും, ഒന്നാം നിലയിൽ 4 വീതം ക്ളാസ് മുറികളും, ഇരുനിലകളിലുംകൂടി മൂന്നു ടോയ്‌ലറ്റ് സംവിധാനങ്ങളും കെട്ടിടത്തിന്റെ ഇരുവശ ത്തും ഗോവണികളും, ഭിന്നശേഷിക്കാർക്ക് വേണ്ടി പ്രത്യേക ടോയ്‌ലറ്റ്‌ സൗകര്യ ങ്ങളും, റാമ്പും, മുൻഭാഗത്തു ഇന്റർലോക്ക് ടൈൽസ് പാകിയും, കെട്ടിടത്തിന് ആവശ്യമായ ജല വിതരണ സംവിധാനവും ഒരുക്കിയിട്ടുണ്ട്. പൊതുമേഖല സ്ഥാപനമായ വാപ്‌കോസ് ലിമിറ്റഡ് ആണ് ഈ പ്രവൃത്തിയുടെ സാങ്കേതിക മേൽനോട്ടവും നിർവഹണവും നടത്തിയത്. മാടായി ഗവ ബോയ്സ് വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിന് 1 കോടി രൂപയാണ് കെട്ടിട നിർമ്മാണത്തിന് സംസ്ഥാന സർക്കാർ അനുവദിച്ചത്. രണ്ടുനിലകളിലായി നിർമ്മിച്ച കെട്ടിടത്തിന് 6 ക്ലാസ് മുറികളും, വിശ്രമമുറി, ശുചീമുറിയും ഒരുക്കിയിട്ടുണ്ട്. കിലയാണ് പ്രവൃത്തിയുടെ സാങ്കേതിക മേൽനോട്ടവും നിർവഹണവും നടത്തിയത്.

## Article Content

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ചെറുകുന്ന് ഗവ ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ, മാടായി ഗവ ബോയ്സ് വൊക്കേഷണൽ ഹയർ സെക്കൻ്ററി എന്നീ സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം നവംബർ 28ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും. ചടങ്ങിൽ എം വിജിൻ എം എൽ എ അധ്യക്ഷത വഹിക്കും ചെറുകുന്ന് ഗേൾസിൽ വൈകുന്നേരം 3 മണിക്കും, മാടായി ബോയ്സിൽ 4 മണിക്കുമാണ് കെട്ടിടത്തിൻ്റെ ഉദ്ഘാടന പരിപാടി. ചെറുകുന്ന് ഗവ ഗേൾസ് സ്കൂൾ കെട്ടിടം നിർമ്മിക്കാൻ സംസ്ഥാന സർക്കാർ 3 കോടി രൂപയാണ് അനുവദിച്ചത്. ഹൈസ്കൂൾ ബ്ലോക്കിൽ താഴത്തെ നിലയിൽ 6 വീതം ക്ലാസ് മുറികളും, ഒരു ലാബും , താഴത്തെ നിലയിൽ ഒരു സ്റ്റോർ റൂം സൗകര്യവും, ഒന്നാം നിലയിൽ 4 വീതം ക്ളാസ് മുറികളും, ഇരുനിലകളിലുംകൂടി മൂന്നു ടോയ്‌ലറ്റ് സംവിധാനങ്ങളും കെട്ടിടത്തിന്റെ ഇരുവശ ത്തും ഗോവണികളും, ഭിന്നശേഷിക്കാർക്ക് വേണ്ടി പ്രത്യേക ടോയ്‌ലറ്റ്‌ സൗകര്യ ങ്ങളും, റാമ്പും, മുൻഭാഗത്തു ഇന്റർലോക്ക് ടൈൽസ് പാകിയും, കെട്ടിടത്തിന് ആവശ്യമായ ജല വിതരണ സംവിധാനവും ഒരുക്കിയിട്ടുണ്ട്. പൊതുമേഖല സ്ഥാപനമായ വാപ്‌കോസ് ലിമിറ്റഡ് ആണ് ഈ പ്രവൃത്തിയുടെ സാങ്കേതിക മേൽനോട്ടവും നിർവഹണവും നടത്തിയത്. മാടായി ഗവ ബോയ്സ് വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിന് 1 കോടി രൂപയാണ് കെട്ടിട നിർമ്മാണത്തിന് സംസ്ഥാന സർക്കാർ അനുവദിച്ചത്. രണ്ടുനിലകളിലായി നിർമ്മിച്ച കെട്ടിടത്തിന് 6 ക്ലാസ് മുറികളും, വിശ്രമമുറി, ശുചീമുറിയും ഒരുക്കിയിട്ടുണ്ട്. കിലയാണ് പ്രവൃത്തിയുടെ സാങ്കേതിക മേൽനോട്ടവും നിർവഹണവും നടത്തിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/82270/school-building-inauguration)