---
title: "കെ.ടി. ജയകൃഷ്ണൻ ദിനത്തിൽ കണ്ണൂരിൽ റാലിയും സമ്മേളനവും "
english_title: "k t jayakrishnan day"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/82228/k-t-jayakrishnan-day"
published_at: "2022-11-27T12:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6383119362ea6_vac.jpg"
keywords: []
---

# കെ.ടി. ജയകൃഷ്ണൻ ദിനത്തിൽ കണ്ണൂരിൽ റാലിയും സമ്മേളനവും 

> **Lead Summary:** **കണ്ണൂർ: **കെ.ടി. ജയകൃഷ്ണൻ ബലിദാനദിനാചരണത്തോടനുബന്ധിച്ചുള്ള റാലിയും പൊതുസമ്മേളനവും ഡിസംബർ ഒന്നിന് കണ്ണൂരിൽ നടക്കും. പതിനായിരങ്ങൾ റാലിയിൽ പങ്കെടുക്കുമെന്ന് യുവമോർച്ച ജില്ലാ പ്രസിഡന്റ് മനോജ് പൊയിലൂർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. റാലി വൈകീട്ട്‌ മൂന്നിന്‌ കണ്ണൂർ പ്രഭാത് ജങ്‌ഷനിൽനിന്നാരംഭിച്ച് സമ്മേളനനഗരിയായ കളക്ടറേറ്റ് മൈതാനിയിൽ സമാപിക്കും. പൊതുസമ്മേളനം യുവമോർച്ച ദേശീയ അധ്യക്ഷൻ തേജസ്വി സൂര്യ എം.പി. ഉദ്ഘാടനം ചെയ്യും. ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, യുവമോർച്ച സംസ്ഥാന അധ്യക്ഷൻ പ്രഫുൽ കൃഷ്ണ തുടങ്ങിയവർ സംബന്ധിക്കും. ഒന്നിന് രാവിലെ എട്ടുമണിക്ക് മാക്കൂൽപീടികയിലെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടക്കും

## Article Content

**കണ്ണൂർ: **കെ.ടി. ജയകൃഷ്ണൻ ബലിദാനദിനാചരണത്തോടനുബന്ധിച്ചുള്ള റാലിയും പൊതുസമ്മേളനവും ഡിസംബർ ഒന്നിന് കണ്ണൂരിൽ നടക്കും. പതിനായിരങ്ങൾ റാലിയിൽ പങ്കെടുക്കുമെന്ന് യുവമോർച്ച ജില്ലാ പ്രസിഡന്റ് മനോജ് പൊയിലൂർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. റാലി വൈകീട്ട്‌ മൂന്നിന്‌ കണ്ണൂർ പ്രഭാത് ജങ്‌ഷനിൽനിന്നാരംഭിച്ച് സമ്മേളനനഗരിയായ കളക്ടറേറ്റ് മൈതാനിയിൽ സമാപിക്കും. പൊതുസമ്മേളനം യുവമോർച്ച ദേശീയ അധ്യക്ഷൻ തേജസ്വി സൂര്യ എം.പി. ഉദ്ഘാടനം ചെയ്യും. ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, യുവമോർച്ച സംസ്ഥാന അധ്യക്ഷൻ പ്രഫുൽ കൃഷ്ണ തുടങ്ങിയവർ സംബന്ധിക്കും. ഒന്നിന് രാവിലെ എട്ടുമണിക്ക് മാക്കൂൽപീടികയിലെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടക്കും

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/82228/k-t-jayakrishnan-day)