---
title: "കേരളത്തിൽ മുപ്പത് വയസ്സ് പിന്നിട്ടവരിൽ 25 ശതമാനം പേർക്ക് ജീവിതശൈലീരോഗങ്ങളെന്ന് റിപ്പോർട്ട്"
english_title: "health report"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/82227/health-report"
published_at: "2022-11-27T12:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638310d0ec03c_vac.jpg"
keywords: []
---

# കേരളത്തിൽ മുപ്പത് വയസ്സ് പിന്നിട്ടവരിൽ 25 ശതമാനം പേർക്ക് ജീവിതശൈലീരോഗങ്ങളെന്ന് റിപ്പോർട്ട്

> **Lead Summary:** **കണ്ണൂർ: **സംസ്ഥാനത്ത് 30 കഴിഞ്ഞവരിൽ 25 ശതമാനംപേർ ജീവിതശൈലീരോഗങ്ങളുടെ പിടിയിൽ. അഞ്ചിലൊരാൾക്ക് രോഗസാധ്യത. ആരോഗ്യവകുപ്പിന്റെ ജീവിതശൈലീരോഗനിർണയപരിശോധന 46.25 ലക്ഷം ആളുകളിൽ പൂർത്തിയായപ്പോൾ ലഭിച്ച വിവരങ്ങളാണിത്. 30 പിന്നിട്ട 1.69 കോടി ആളുകളാണ് സംസ്ഥാനത്തുള്ളത്. 140 പഞ്ചായത്തുകളിൽ പ്രാഥമികപഠനമായി തുടങ്ങിയ പദ്ധതി ഇപ്പോൾ 540 പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിച്ചുകഴിഞ്ഞു. 26 ശതമാനമാളുകൾ അമിത ബി.പി., പ്രമേഹം തുടങ്ങിയ രോഗങ്ങൾ ഉണ്ടെന്ന് തിരിച്ചറിഞ്ഞവരോ ചികിത്സിക്കുന്നവരോ ആണ്. 19 ശതമാനമാളുകൾ ജീവിതശൈലീരോഗത്തിന് അരികിലാണ്.

## Article Content

**കണ്ണൂർ: **സംസ്ഥാനത്ത് 30 കഴിഞ്ഞവരിൽ 25 ശതമാനംപേർ ജീവിതശൈലീരോഗങ്ങളുടെ പിടിയിൽ. അഞ്ചിലൊരാൾക്ക് രോഗസാധ്യത. ആരോഗ്യവകുപ്പിന്റെ ജീവിതശൈലീരോഗനിർണയപരിശോധന 46.25 ലക്ഷം ആളുകളിൽ പൂർത്തിയായപ്പോൾ ലഭിച്ച വിവരങ്ങളാണിത്. 30 പിന്നിട്ട 1.69 കോടി ആളുകളാണ് സംസ്ഥാനത്തുള്ളത്. 140 പഞ്ചായത്തുകളിൽ പ്രാഥമികപഠനമായി തുടങ്ങിയ പദ്ധതി ഇപ്പോൾ 540 പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിച്ചുകഴിഞ്ഞു. 26 ശതമാനമാളുകൾ അമിത ബി.പി., പ്രമേഹം തുടങ്ങിയ രോഗങ്ങൾ ഉണ്ടെന്ന് തിരിച്ചറിഞ്ഞവരോ ചികിത്സിക്കുന്നവരോ ആണ്. 19 ശതമാനമാളുകൾ ജീവിതശൈലീരോഗത്തിന് അരികിലാണ്.

കണക്കെടുക്കാൻ ശൈലി ആപ്പ്

30 പിന്നിട്ടവരെ ആരോഗ്യപ്രവർത്തകർ വീട്ടിൽ ചെന്നുകണ്ട് സ്ക്രീനിങ് നടത്തുന്നു. 'ശൈലി ആപ്പ്' എന്ന മൊബൈൽ ആപ്ലിക്കേഷന്റെ സഹായത്തോടെയാണിത്. ആവശ്യമുള്ളവർക്ക് സൗജന്യരോഗനിർണയവും ചികിത്സയും സർക്കാർ ലഭ്യമാക്കുന്നു. നിരീക്ഷിക്കാൻ കെയർ സ്യൂട്ട് കാൻസർസാധ്യത സംശയിക്കുന്നവരിൽ സ്ക്രീനിങ് കാര്യക്ഷമമാക്കുന്നതിനുള്ള വെബ് പോർട്ടലാണ് കാൻസർകെയർ സ്യൂട്ട്. രോഗസാധ്യതതോന്നിയാൽ സ്യൂട്ടിൽ പേര് രജിസ്റ്ററാകും.

പ്രാഥമികചികിത്സാകേന്ദ്രങ്ങളിൽ ആദ്യപരിശോധന

രോഗസൂചനയുണ്ടെങ്കിൽ ബയോപ്സി, എഫ്.എൻ.എ.സി. മുതലായ പരിശോധനകൾ ജില്ലാ, താലൂക്ക് ആശുപത്രികളിൽ. രോഗമുണ്ടെങ്കിൽ മെഡിക്കൽ കോളേജ്, കാൻസർസെന്റർ എന്നിവിടങ്ങളിൽ റഫർചെയ്യും. രോഗിയെ നിരീക്ഷിക്കാനും കൃത്യമായ ചികിത്സ സ്വീകരിക്കുന്നുവെന്ന് ഉറപ്പാക്കാനും കാൻസർകെയർ സ്യൂട്ട് സഹായിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/82227/health-report)