---
title: "ഓട്ടോറിക്ഷയിൽ വന്ന രണ്ട് സ്ത്രീകൾ വയോധികയുടെ മൂന്നര പവൻ സ്വർണ്ണമാല കവർന്നു"
english_title: "gold theft kannapuram"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/82197/gold-theft-kannapuram"
published_at: "2022-11-27T09:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6382e2337679e_,.jpg"
keywords: []
---

# ഓട്ടോറിക്ഷയിൽ വന്ന രണ്ട് സ്ത്രീകൾ വയോധികയുടെ മൂന്നര പവൻ സ്വർണ്ണമാല കവർന്നു

> **Lead Summary:** **കണ്ണപുരം: **ഓട്ടോറിക്ഷയിൽ വന്ന രണ്ട് സ്ത്രീകൾ വയോധികയുടെ മൂന്നര പവൻ സ്വർണ്ണമാല കവർന്നു. കണ്ണപുരം മൊട്ടമ്മലിലെ കെ.വി.ലക്ഷ്മി അമ്മയുടെ സ്വർണ്ണാഭരണമാണ് കവർന്നത്. കണ്ണപുരം പോലീസ് കേസ്സെടുത്ത് അന്വേഷണം തുടരുകയാണ്. വെള്ളിയാഴ്ച്ച രാവിലെ 11 മണിയോടെയാണ് സംഭവം. ലക്ഷ്മിഅമ്മ ചെറുകുന്ന് കുടുംബക്ഷേമ കേന്ദ്രത്തിലേക്ക് പോകുവാൻ ചൈനാക്ലേ റോഡ് സ്റ്റോപ്പിൽ ബസ് കാത്തിരിക്കുകയായിരുന്നു. ബസ് സ്റ്റോപ്പിൽ ചുരിദാർ ധരിച്ച ഒരു സ്ത്രീയും ഉണ്ടായിരുന്നു. മറ്റൊരു സ്ത്രീ ചൈനാക്ലേ റോഡിൽനിന്ന് ഓട്ടോ പിടിച്ചശേഷം സ്റ്റോപ്പിലെത്തി ലക്ഷ്മിഅമ്മയോട് എവിടെയാണ് പോകേണ്ടതെന്ന് അന്വേഷിച്ചു. ആശുപത്രിയിലാണെന്ന് പറഞ്ഞപ്പോൾ നമുക്കും ആ ഭാഗത്തേക്കാണ് പോകേണ്ടതെന്ന് പറഞ്ഞ് അവരെ ഓട്ടോയിൽ കയറ്റി. ബസ് സ്റ്റോപ്പിലുള്ള സ്ത്രീയും പിന്നീട് ഓട്ടോയിൽ കയറി. ചെറുകുന്ന് തറ കഴിഞ്ഞും ഓട്ടോ മുന്നോട്ടുപോയപ്പോൾ എനിക്ക് ഇവിടെയാണിറങ്ങേണ്ടതെന്ന് പറഞ്ഞ് ഓട്ടോക്കാരനെ തട്ടി വിളിച്ചപ്പോൾ ഓട്ടോ നിർത്തി. മധ്യഭാഗത്ത് ഇരുന്ന ലക്ഷ്മിഅമ്മ ഇറങ്ങുകയും ഓട്ടോക്കാരന് ചാർജ്ജ് നൽകുകയും ചെയ്തു. അപ്പോഴും രണ്ട് സ്ത്രീകളും ഓട്ടോയിൽ നിന്ന് ഇറങ്ങിയില്ല. മിഷൻ ആശുപത്രിയിൽ ഒരാളെ കാണണമെന്ന് പറഞ്ഞതിനെ തുടർന്ന് അവർ ഓട്ടോയെ കോൺവെന്റ് റോഡിലേക്ക് തിരിച്ചുവിട്ടു. അപ്പോഴാണ് മാല നഷ്ടപ്പെട്ട കാര്യം ലക്ഷ്മി അമ്മ തിരിച്ചറിയുന്നത്. സ്ത്രീകൾ മിഷൻ ഹോസ്പിറ്റലിനു മുമ്പിൽ ഇറങ്ങിയതായി ഓട്ടോക്കാരൻ പറഞ്ഞു.മാസ്ക് ധരിച്ചിരുന്ന ഈ സ്ത്രീകൾ ബസിനാണ് പഴയങ്ങാടിയിൽനിന്നും ചൈനാക്ലേറോഡിൽ എത്തിയത്. തുടർന്ന് പോലീസ് പഴയങ്ങാടിയിലും പരിസരങ്ങളിലും അന്വേഷണം വ്യാപകമാക്കി.

## Article Content

**കണ്ണപുരം: **ഓട്ടോറിക്ഷയിൽ വന്ന രണ്ട് സ്ത്രീകൾ വയോധികയുടെ മൂന്നര പവൻ സ്വർണ്ണമാല കവർന്നു. കണ്ണപുരം മൊട്ടമ്മലിലെ കെ.വി.ലക്ഷ്മി അമ്മയുടെ സ്വർണ്ണാഭരണമാണ് കവർന്നത്. കണ്ണപുരം പോലീസ് കേസ്സെടുത്ത് അന്വേഷണം തുടരുകയാണ്. വെള്ളിയാഴ്ച്ച രാവിലെ 11 മണിയോടെയാണ് സംഭവം. ലക്ഷ്മിഅമ്മ ചെറുകുന്ന് കുടുംബക്ഷേമ കേന്ദ്രത്തിലേക്ക് പോകുവാൻ ചൈനാക്ലേ റോഡ് സ്റ്റോപ്പിൽ ബസ് കാത്തിരിക്കുകയായിരുന്നു. ബസ് സ്റ്റോപ്പിൽ ചുരിദാർ ധരിച്ച ഒരു സ്ത്രീയും ഉണ്ടായിരുന്നു. മറ്റൊരു സ്ത്രീ ചൈനാക്ലേ റോഡിൽനിന്ന് ഓട്ടോ പിടിച്ചശേഷം സ്റ്റോപ്പിലെത്തി ലക്ഷ്മിഅമ്മയോട് എവിടെയാണ് പോകേണ്ടതെന്ന് അന്വേഷിച്ചു. ആശുപത്രിയിലാണെന്ന് പറഞ്ഞപ്പോൾ നമുക്കും ആ ഭാഗത്തേക്കാണ് പോകേണ്ടതെന്ന് പറഞ്ഞ് അവരെ ഓട്ടോയിൽ കയറ്റി. ബസ് സ്റ്റോപ്പിലുള്ള സ്ത്രീയും പിന്നീട് ഓട്ടോയിൽ കയറി. ചെറുകുന്ന് തറ കഴിഞ്ഞും ഓട്ടോ മുന്നോട്ടുപോയപ്പോൾ എനിക്ക് ഇവിടെയാണിറങ്ങേണ്ടതെന്ന് പറഞ്ഞ് ഓട്ടോക്കാരനെ തട്ടി വിളിച്ചപ്പോൾ ഓട്ടോ നിർത്തി. മധ്യഭാഗത്ത് ഇരുന്ന ലക്ഷ്മിഅമ്മ ഇറങ്ങുകയും ഓട്ടോക്കാരന് ചാർജ്ജ് നൽകുകയും ചെയ്തു. അപ്പോഴും രണ്ട് സ്ത്രീകളും ഓട്ടോയിൽ നിന്ന് ഇറങ്ങിയില്ല. മിഷൻ ആശുപത്രിയിൽ ഒരാളെ കാണണമെന്ന് പറഞ്ഞതിനെ തുടർന്ന് അവർ ഓട്ടോയെ കോൺവെന്റ് റോഡിലേക്ക് തിരിച്ചുവിട്ടു. അപ്പോഴാണ് മാല നഷ്ടപ്പെട്ട കാര്യം ലക്ഷ്മി അമ്മ തിരിച്ചറിയുന്നത്. സ്ത്രീകൾ മിഷൻ ഹോസ്പിറ്റലിനു മുമ്പിൽ ഇറങ്ങിയതായി ഓട്ടോക്കാരൻ പറഞ്ഞു.മാസ്ക് ധരിച്ചിരുന്ന ഈ സ്ത്രീകൾ ബസിനാണ് പഴയങ്ങാടിയിൽനിന്നും ചൈനാക്ലേറോഡിൽ എത്തിയത്. തുടർന്ന് പോലീസ് പഴയങ്ങാടിയിലും പരിസരങ്ങളിലും അന്വേഷണം വ്യാപകമാക്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/82197/gold-theft-kannapuram)