---
title: "ചലച്ചിത്ര മേളയ്ക്കു അരങ്ങോരുങ്ങുകയായി"
english_title: "Film festival "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/82180/film-festival"
published_at: "2022-11-26T22:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63823fcf9ff10_IMG-20221126-WA0052.jpg"
keywords: []
---

# ചലച്ചിത്ര മേളയ്ക്കു അരങ്ങോരുങ്ങുകയായി

> **Lead Summary:** നാടിൻറെ ജനകീയ ഉത്സവം ഹാപ്പിനസ് ഫെസ്റ്റിവലിന്റെ ഭാഗമായി അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സംഘാടകസമിതി ഓഫീസ് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ തളിപ്പറമ്പ് എം.എൽ.എ. എംവി ഗോവിന്ദൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.സംഘാടക സമിതി ചെയർമാനും സംവിധായകനുമായ ഷെറി സ്വാഗതം പറഞ്ഞ ചടങ്ങിൽ ചലച്ചിത്ര അക്കാദമി അംഗങ്ങളായ സന്തോഷ് കീഴാറ്റൂർ, പ്രദീപ് ചൊക്ലി,മനോജ് കാന എന്നിവർ പങ്കെടുത്തു.

## Article Content

നാടിൻറെ ജനകീയ ഉത്സവം ഹാപ്പിനസ് ഫെസ്റ്റിവലിന്റെ ഭാഗമായി അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സംഘാടകസമിതി ഓഫീസ് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ തളിപ്പറമ്പ് എം.എൽ.എ. എംവി ഗോവിന്ദൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.സംഘാടക സമിതി ചെയർമാനും സംവിധായകനുമായ ഷെറി സ്വാഗതം പറഞ്ഞ ചടങ്ങിൽ ചലച്ചിത്ര അക്കാദമി അംഗങ്ങളായ സന്തോഷ് കീഴാറ്റൂർ, പ്രദീപ് ചൊക്ലി,മനോജ് കാന എന്നിവർ പങ്കെടുത്തു.

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിൽ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേള ഡിസംബർ 19, 20, 21 തീയതികളിൽ ആണ് സംഘടിപ്പിക്കുന്നത്.ഇന്ത്യൻ സിനിമ ലോകത്ത് മലയാള സിനിമയെ അടയാളപ്പെടുത്തിയ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ചലച്ചിത്രമേളയ്ക്ക് തിരി തെളിയിക്കും. ക്ലാസിക് തിയേറ്റർ,ആലിങ്കീൽ തിയേറ്റർ , മൊട്ടമ്മൽ ഹാൾ എന്നിവിടങ്ങളിലാണ് ദേശീയ,അന്തർദേശീയ മലയാളം സിനിമകൾ പ്രദർശിപ്പിക്കുന്നത്.അന്താരാഷ്ട്ര ചലച്ചിത്ര മേളയോട് അനുബന്ധിച്ച് ഷോർട്ട് ഫിലിം ഡോക്യുമെൻററി മത്സരങ്ങളും സംഘടിപ്പിക്കും.

ഹാപ്പിനസ് ഫെസ്റ്റിവലിന്റെ ഭാഗമായി സുപ്രസിദ്ധ മ്യൂസിക് ബാൻഡുകൾ അവതരിപ്പിക്കുന്ന മെഗാ മ്യൂസിക് ഷോകൾ, ഫാഷൻ ലോകത്തെ മോഡേൺ ട്രന്റുകൾ അരങ്ങിലെത്തുന്ന ഫാഷൻ ഷോ‌, ഫ്ലവർ ഷോ, അത്യാകർഷകമായ ചിൽഡ്രൺസ് അമ്യൂസ്മെന്റ് പാർക്ക്,

ഷോപ്പിംഗിന്റെ വെെവിദ്ധ്യലോകമൊരുക്കുന്ന എക്സിബിഷനുകൾ,

രുചി വെെവിദ്ധ്യങ്ങളുടെ അത്ഭുതവുമായി ഫുഡ്കോർട്ടുകൾ, കാർഷിക സമൃദ്ധി വിളിച്ചോതുന്ന അഗ്രികൾച്ചറൽ ഫെസ്റ്റ്,

നാടൻ കലാ പ്രകടനങ്ങൾ, പുസ്തകോത്സവം, കൈത്തറി മേള , പ്രദർശനങ്ങൾ എന്നിവയും ഒരുക്കും

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/82180/film-festival)