---
title: "തലശ്ശേരി കൊലപാതകം: പ്രതികളെ സി.പി.എം. തള്ളിപ്പറയണം: അബ്ദുൽ കരീം ചേലേരി"
english_title: "abdul kareem chelery"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/82043/abdul-kareem-chelery"
published_at: "2022-11-26T09:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63819473082b2_vac.jpg"
keywords: []
---

# തലശ്ശേരി കൊലപാതകം: പ്രതികളെ സി.പി.എം. തള്ളിപ്പറയണം: അബ്ദുൽ കരീം ചേലേരി

> **Lead Summary:** ലഹരി മാഫിയ സംഘങ്ങൾക്കെതിരായ സി.പി.എം. പ്രതികരണം ആത്മാർത്ഥതയോടെയാണെങ്കിൽ തലശ്ശേരിയിൽ കൊലചെയ്യപ്പെട്ട ഷമീർ , ഖാലിദ് എന്നിവരുടെ കൊലപാതകത്തിനുത്തരവാദികളായ പാറയിൽ ബാബു ഉൾപ്പെടെയുള്ളവരെ സി.പി.എം പരസ്യമായി തള്ളിപ്പറയണമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടരി അഡ്വ. അബ്ദുൽ കരീം ചേലേരി. മദ്യ മാഫിയ സംഘത്തിനെതിരായ പ്രതിരോധ പ്രവർത്തനങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും നാട്ടിലെ പൊതുപ്രവർത്തനങ്ങളിലും വ്യാപൃതരായ രണ്ട് ചെറുപ്പക്കാരാണ് കൊലചെയ്യപ്പെട്ടത്. കൊല നടത്തിയ ബാബു സജീവ സി.പി.എം. പ്രവർത്തകനും ഉമ്മൻചാണ്ടി വധശ്രമ കേസിലെ പ്രതിയുമാണ്. മരണപ്പെട്ടവരും സി.പി.എം. പ്രവർത്തകരാണ്. രണ്ട് പ്രവർത്തകർ കൊല്ലപ്പെട്ടിട്ടും കൊലപാതകിയെ സി.പി.എം. നേതൃത്വം തള്ളിപ്പറയാത്തത് ദുരൂഹമാണെന്ന് കരീം ചേലേരി പറഞ്ഞു. കൊല്ലപ്പെട്ട ഷമീറിന്റെയും ഖാലിദിന്റെയും വസതികൾ അദ്ദേഹം സന്ദർശിച്ചു. അഡ്വ.കെ.എ.ലത്തീഫ്, എ.കെ. അബൂട്ടി ഹാജി, ബഷീർ ചെറിയാണ്ടി, ഷാനിദ് മേക്കുന്ന്, തസ്ലിം ചേറ്റംകുന്ന് തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

## Article Content

ലഹരി മാഫിയ സംഘങ്ങൾക്കെതിരായ സി.പി.എം. പ്രതികരണം ആത്മാർത്ഥതയോടെയാണെങ്കിൽ തലശ്ശേരിയിൽ കൊലചെയ്യപ്പെട്ട ഷമീർ , ഖാലിദ് എന്നിവരുടെ കൊലപാതകത്തിനുത്തരവാദികളായ പാറയിൽ ബാബു ഉൾപ്പെടെയുള്ളവരെ സി.പി.എം പരസ്യമായി തള്ളിപ്പറയണമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടരി അഡ്വ. അബ്ദുൽ കരീം ചേലേരി. മദ്യ മാഫിയ സംഘത്തിനെതിരായ പ്രതിരോധ പ്രവർത്തനങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും നാട്ടിലെ പൊതുപ്രവർത്തനങ്ങളിലും വ്യാപൃതരായ രണ്ട് ചെറുപ്പക്കാരാണ് കൊലചെയ്യപ്പെട്ടത്. കൊല നടത്തിയ ബാബു സജീവ സി.പി.എം. പ്രവർത്തകനും ഉമ്മൻചാണ്ടി വധശ്രമ കേസിലെ പ്രതിയുമാണ്. മരണപ്പെട്ടവരും സി.പി.എം. പ്രവർത്തകരാണ്. രണ്ട് പ്രവർത്തകർ കൊല്ലപ്പെട്ടിട്ടും കൊലപാതകിയെ സി.പി.എം. നേതൃത്വം തള്ളിപ്പറയാത്തത് ദുരൂഹമാണെന്ന് കരീം ചേലേരി പറഞ്ഞു. കൊല്ലപ്പെട്ട ഷമീറിന്റെയും ഖാലിദിന്റെയും വസതികൾ അദ്ദേഹം സന്ദർശിച്ചു. അഡ്വ.കെ.എ.ലത്തീഫ്, എ.കെ. അബൂട്ടി ഹാജി, ബഷീർ ചെറിയാണ്ടി, ഷാനിദ് മേക്കുന്ന്, തസ്ലിം ചേറ്റംകുന്ന് തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/82043/abdul-kareem-chelery)