---
title: "മയ്യിൽ ഗ്രാമപഞ്ചായത്ത് സ്കൂളുകളിൽ നടപ്പാക്കുന്ന ദ്വിദിന സഹവാസ ക്യാമ്പിന് തുടക്കമായി"
english_title: "two days camp"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/82042/two-days-camp"
published_at: "2022-11-26T09:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6381935cdff75_vac.jpg"
keywords: []
---

# മയ്യിൽ ഗ്രാമപഞ്ചായത്ത് സ്കൂളുകളിൽ നടപ്പാക്കുന്ന ദ്വിദിന സഹവാസ ക്യാമ്പിന് തുടക്കമായി

> **Lead Summary:** **മയ്യിൽ; **കുട്ടികളിലെ സംഘബോധം, നേതൃപാഠവം തുടങ്ങിയവ വളർത്തുന്നതിനായി മയ്യിൽ ഗ്രാമപഞ്ചായത്ത് സ്‌കൂളുകളിൽ നടപ്പാക്കുന്ന ദ്വിദിന സഹവാസ ക്യാമ്പിന് കയരളം നോർത്ത് എ എൽ പി സ്‌കൂളിൽ തുടക്കമായി. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ രവി മാണിക്കോത്ത് ഉദ്‌ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വി വി അനിത അധ്യക്ഷത വഹിച്ചു. കെ ശാലിനി, കെ വി കാഞ്ചന, ടി പി പ്രശാന്ത്‌ എന്നിവർ സംസാരിച്ചു. എ പി സുചിത്ര സ്വഗതവും എം ഗീത നന്ദിയും പറഞ്ഞു. ചടങ്ങിൽ കലോത്സവ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. തുടർന്ന് ക്യാമ്പിലെ വിവിധ സെഷനുകൾ അരങ്ങേറി.

## Article Content

**മയ്യിൽ; **കുട്ടികളിലെ സംഘബോധം, നേതൃപാഠവം തുടങ്ങിയവ വളർത്തുന്നതിനായി മയ്യിൽ ഗ്രാമപഞ്ചായത്ത് സ്‌കൂളുകളിൽ നടപ്പാക്കുന്ന ദ്വിദിന സഹവാസ ക്യാമ്പിന് കയരളം നോർത്ത് എ എൽ പി സ്‌കൂളിൽ തുടക്കമായി. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ രവി മാണിക്കോത്ത് ഉദ്‌ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വി വി അനിത അധ്യക്ഷത വഹിച്ചു. കെ ശാലിനി, കെ വി കാഞ്ചന, ടി പി പ്രശാന്ത്‌ എന്നിവർ സംസാരിച്ചു. എ പി സുചിത്ര സ്വഗതവും എം ഗീത നന്ദിയും പറഞ്ഞു. ചടങ്ങിൽ കലോത്സവ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. തുടർന്ന് ക്യാമ്പിലെ വിവിധ സെഷനുകൾ അരങ്ങേറി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/82042/two-days-camp)