---
title: "ഹാപ്പിനസ് ഫെസ്റ്റിവൽ : അന്താരാഷ്ട്ര ചലച്ചിത്രമേള സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം നാളെ "
english_title: "film festival"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/82005/film-festival"
published_at: "2022-11-25T19:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6380d04aeb15b_vac.jpg"
keywords: []
---

# ഹാപ്പിനസ് ഫെസ്റ്റിവൽ : അന്താരാഷ്ട്ര ചലച്ചിത്രമേള സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം നാളെ 

> **Lead Summary:** **തളിപ്പറമ്പ്: **തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ ഡിസംബർ 19 മുതൽ 31 വരെ സംഘടിപ്പിക്കുന്ന ഹാപ്പിനസ് ഫെസ്റ്റിവലിന്റെ ഭാഗമായി അന്താരാഷ്ട്ര ചലച്ചിത്രമേള അരങ്ങേറും. ചലച്ചിത്ര മേളയുടെ സംഘാടക സമിതി ഓഫീസ് ബഹു തളിപ്പറമ്പ് എം എൽ എ എം വി ഗോവിന്ദൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ബഹു തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷ് നവംബർ 26 ന് വൈകുന്നേരം 4 മണിക്ക് തളിപ്പറമ്പിൽ ഉദ്ഘാടനം നിർവഹിക്കും. കലാ, സാംസ്കാരിക, വിനോദ, വിജ്ഞാന വിസ്മയമൊരുക്കുന്ന ഹാപ്പിനസ് ഫെസ്റ്റിവൽ ഡിസംബർ 24ന് വെെകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഡിസംബർ 19, 20, 21 തീയതികളിലായി സംഘടിപ്പിക്കുന്ന ചലച്ചിത്രമേളയ്ക്ക് 19ന് വെെകിട്ട് 4ന് തളിപ്പറമ്പിൽ ലോകസിനിമാ ഭൂപടത്തിൽ മലയാളത്തെ അടയാളപ്പെടുത്തിയ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ തിരിതെളിയിക്കും. വിവിധ വിഭാഗങ്ങളിലായ ദേശീയ, അന്തർദേശീയ, മലയാളം സിനിമകൾ പ്രദർശിപ്പിക്കും. പ്രശസ്ത ചലച്ചിത്രകാരന്മാരും, അഭിനേതാക്കളും, പിന്നണി പ്രവർത്തകരും ചലച്ചിത്രമേളയിൽ സന്നിഹിതരാകും. 20, 21 തീയതികളിൽ പ്രേക്ഷകരും ചലച്ചിത്രകാരന്മാരും സംവദിക്കുന്ന ഓപ്പൺ ഫോറവും സംഘടിപ്പിക്കും. തളിപ്പറമ്പ ക്ലാസിക്, ആലങ്കീൽ തീയേറ്ററുകളിലായാണ് മേള അരങ്ങേറുക. കൂടാതെ പ്രത്യേകം തയ്യാറാക്കുന്ന ഒരു തീയേറ്റർ സംവിധാനവും ഉപയോഗിച്ച്‌ മൂന്ന് ദിവസങ്ങൾ ആയാണ് സിനിമകളാണ് പ്രദർശിപ്പിക്കുക.ഡിസംബർ 21 ന് വെെകിട്ട് ചലച്ചിത്രമേള സമാപിക്കും. പ്രശസ്ത ചലച്ചിത്രതാരം സന്തോഷ് കീഴാറ്റൂരാണ് ചലച്ചിത്രമേളയുടെ ഡയറക്ടർ . ഹാപ്പിനസ് ഫെസ്റ്റിവലിന്റെ ഭാഗമായി സുപ്രസിദ്ധ മ്യൂസിക് ബാൻഡുകൾ അവതരിപ്പിക്കുന്ന മെഗാ മ്യൂസിക് ഷോകൾ, ഫാഷൻ ലോകത്തെ മോഡേൺ ട്രന്റുകൾ അരങ്ങിലെത്തുന്ന ഫാഷൻ ഷോ‌, ഫ്ലവർ ഷോ, അത്യാകർഷകമായ ചിൽഡ്രൺസ് അമ്യൂസ്മെന്റ് പാർക്ക്, ഷോപ്പിംഗിന്റെ വെെവിദ്ധ്യലോകമൊരുക്കുന്ന എക്സിബിഷനുകൾ, രുചി വെെവിദ്ധ്യങ്ങളുടെ അത്ഭുതവുമായി ഫുഡ്കോർട്ടുകൾ, കാർഷിക സമൃദ്ധി വിളിച്ചോതുന്ന അഗ്രികൾച്ചറൽ ഫെസ്റ്റ്, നാടൻ കലാ പ്രകടനങ്ങൾ, പുസ്തകോത്സവം, കൈത്തറി മേള , പ്രദർശനങ്ങൾ എന്നിവയും സംഘടിപ്പിക്കും. ഉദ്ഘാടന പരിപാടിയിൽ പ്രശസ്ത സിനിമ നടൻ സന്തോഷ് കീഴാറ്റൂർ, സംവിധായകൻ ഷെറി ഗോവിന്ദ് തുടങ്ങിയവർ പങ്കെടുക്കും.

## Article Content

**തളിപ്പറമ്പ്: **തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ ഡിസംബർ 19 മുതൽ 31 വരെ സംഘടിപ്പിക്കുന്ന ഹാപ്പിനസ് ഫെസ്റ്റിവലിന്റെ ഭാഗമായി അന്താരാഷ്ട്ര ചലച്ചിത്രമേള അരങ്ങേറും. ചലച്ചിത്ര മേളയുടെ സംഘാടക സമിതി ഓഫീസ് ബഹു തളിപ്പറമ്പ് എം എൽ എ എം വി ഗോവിന്ദൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ബഹു തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷ് നവംബർ 26 ന് വൈകുന്നേരം 4 മണിക്ക് തളിപ്പറമ്പിൽ ഉദ്ഘാടനം നിർവഹിക്കും. കലാ, സാംസ്കാരിക, വിനോദ, വിജ്ഞാന വിസ്മയമൊരുക്കുന്ന ഹാപ്പിനസ് ഫെസ്റ്റിവൽ ഡിസംബർ 24ന് വെെകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഡിസംബർ 19, 20, 21 തീയതികളിലായി സംഘടിപ്പിക്കുന്ന ചലച്ചിത്രമേളയ്ക്ക് 19ന് വെെകിട്ട് 4ന് തളിപ്പറമ്പിൽ ലോകസിനിമാ ഭൂപടത്തിൽ മലയാളത്തെ അടയാളപ്പെടുത്തിയ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ തിരിതെളിയിക്കും. വിവിധ വിഭാഗങ്ങളിലായ ദേശീയ, അന്തർദേശീയ, മലയാളം സിനിമകൾ പ്രദർശിപ്പിക്കും. പ്രശസ്ത ചലച്ചിത്രകാരന്മാരും, അഭിനേതാക്കളും, പിന്നണി പ്രവർത്തകരും ചലച്ചിത്രമേളയിൽ സന്നിഹിതരാകും. 20, 21 തീയതികളിൽ പ്രേക്ഷകരും ചലച്ചിത്രകാരന്മാരും സംവദിക്കുന്ന ഓപ്പൺ ഫോറവും സംഘടിപ്പിക്കും. തളിപ്പറമ്പ ക്ലാസിക്, ആലങ്കീൽ തീയേറ്ററുകളിലായാണ് മേള അരങ്ങേറുക. കൂടാതെ പ്രത്യേകം തയ്യാറാക്കുന്ന ഒരു തീയേറ്റർ സംവിധാനവും ഉപയോഗിച്ച്‌ മൂന്ന് ദിവസങ്ങൾ ആയാണ് സിനിമകളാണ് പ്രദർശിപ്പിക്കുക.ഡിസംബർ 21 ന് വെെകിട്ട് ചലച്ചിത്രമേള സമാപിക്കും. പ്രശസ്ത ചലച്ചിത്രതാരം സന്തോഷ് കീഴാറ്റൂരാണ് ചലച്ചിത്രമേളയുടെ ഡയറക്ടർ . ഹാപ്പിനസ് ഫെസ്റ്റിവലിന്റെ ഭാഗമായി സുപ്രസിദ്ധ മ്യൂസിക് ബാൻഡുകൾ അവതരിപ്പിക്കുന്ന മെഗാ മ്യൂസിക് ഷോകൾ, ഫാഷൻ ലോകത്തെ മോഡേൺ ട്രന്റുകൾ അരങ്ങിലെത്തുന്ന ഫാഷൻ ഷോ‌, ഫ്ലവർ ഷോ, അത്യാകർഷകമായ ചിൽഡ്രൺസ് അമ്യൂസ്മെന്റ് പാർക്ക്, ഷോപ്പിംഗിന്റെ വെെവിദ്ധ്യലോകമൊരുക്കുന്ന എക്സിബിഷനുകൾ, രുചി വെെവിദ്ധ്യങ്ങളുടെ അത്ഭുതവുമായി ഫുഡ്കോർട്ടുകൾ, കാർഷിക സമൃദ്ധി വിളിച്ചോതുന്ന അഗ്രികൾച്ചറൽ ഫെസ്റ്റ്, നാടൻ കലാ പ്രകടനങ്ങൾ, പുസ്തകോത്സവം, കൈത്തറി മേള , പ്രദർശനങ്ങൾ എന്നിവയും സംഘടിപ്പിക്കും. ഉദ്ഘാടന പരിപാടിയിൽ പ്രശസ്ത സിനിമ നടൻ സന്തോഷ് കീഴാറ്റൂർ, സംവിധായകൻ ഷെറി ഗോവിന്ദ് തുടങ്ങിയവർ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/82005/film-festival)