---
title: "വ്യാപാരികളുടെ ക്ഷേമത്തിന് സർക്കാർ പദ്ധതി നടപ്പിൽ വരുത്തുക :കെ.എസ്.റിയാസ്"
english_title: "k s riyas"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/82003/k-s-riyas"
published_at: "2022-11-25T19:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6380cf13ab06b_vac.jpg"
keywords: []
---

# വ്യാപാരികളുടെ ക്ഷേമത്തിന് സർക്കാർ പദ്ധതി നടപ്പിൽ വരുത്തുക :കെ.എസ്.റിയാസ്

> **Lead Summary:** കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പോഷക സംഘടന യൂത്ത് വിംഗ് തളിപ്പറമ്പിലും പുന:സംഘടിപ്പിച്ചു, യൂത്ത് വിംഗ് യൂണിറ്റ് പ്രസിഡന്റ്‌ അബ്ദുൽ വാഹിദിന്റെ അധ്യക്ഷതയിൽ യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ്‌ കെ.എസ്.റിയാസ് യോഗം ഉൽഘാടനം ചെയ്തു.തളിപ്പറമ്പ മെർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി വി. താജുദ്ധീൻ മുഖ്യപ്രഭാഷണം നടത്തി,കോർഡിനേറ്റർ കെ.കെ. നാസർ വിഷയാവതരണം നടത്തി കേരളത്തിൽ വ്യാപാരികൾ അനധികൃത കച്ചവടക്കാരെ കൊണ്ട് പൊറുതി മുട്ടുകയാണെന്നും ഇതിനെതിരെ സർക്കാർ മുൻകൈ എടുത്തു വ്യാപരമേഖല ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കണം എന്നും വർത്തമാന കാല വ്യാപാരികളുടെ വിഷയങ്ങളും പ്രശ്നങ്ങളും യോഗം ചർച്ച ചെയ്യുകയും പരിഹാരത്തിനു വേണ്ടി പ്രവർത്തിക്കാൻ ഏകോപന സമിതിയോടൊപ്പം യുവാവ്യാപാരികളെ സജ്ജാരാവാനും യോഗം തീരുമാനിച്ചു കെ. ഷമീർ ആശംസ നൽകി പുതിയ ഭാരവാഹികൾ ബി.ശിഹാബ് കാന്താരി (പ്രസിഡന്റ്),പി.മുഹമ്മദ് ജാബിർ,(ജനറൽ സെക്രട്ടറി),എം.മുനീർ (ട്രെഷറർ) എന്നിവരെ തിരഞ്ഞെടുത്തു. യോഗത്തിന് ശിഹാബ് സ്വാഗതവും ഖലീൽ.കെ നന്ദിയും പറഞ്ഞു

## Article Content

കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പോഷക സംഘടന യൂത്ത് വിംഗ് തളിപ്പറമ്പിലും പുന:സംഘടിപ്പിച്ചു, യൂത്ത് വിംഗ് യൂണിറ്റ് പ്രസിഡന്റ്‌ അബ്ദുൽ വാഹിദിന്റെ അധ്യക്ഷതയിൽ യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ്‌ കെ.എസ്.റിയാസ് യോഗം ഉൽഘാടനം ചെയ്തു.തളിപ്പറമ്പ മെർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി വി. താജുദ്ധീൻ മുഖ്യപ്രഭാഷണം നടത്തി,കോർഡിനേറ്റർ കെ.കെ. നാസർ വിഷയാവതരണം നടത്തി കേരളത്തിൽ വ്യാപാരികൾ അനധികൃത കച്ചവടക്കാരെ കൊണ്ട് പൊറുതി മുട്ടുകയാണെന്നും ഇതിനെതിരെ സർക്കാർ മുൻകൈ എടുത്തു വ്യാപരമേഖല ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കണം എന്നും വർത്തമാന കാല വ്യാപാരികളുടെ വിഷയങ്ങളും പ്രശ്നങ്ങളും യോഗം ചർച്ച ചെയ്യുകയും പരിഹാരത്തിനു വേണ്ടി പ്രവർത്തിക്കാൻ ഏകോപന സമിതിയോടൊപ്പം യുവാവ്യാപാരികളെ സജ്ജാരാവാനും യോഗം തീരുമാനിച്ചു കെ. ഷമീർ ആശംസ നൽകി പുതിയ ഭാരവാഹികൾ ബി.ശിഹാബ് കാന്താരി (പ്രസിഡന്റ്),പി.മുഹമ്മദ് ജാബിർ,(ജനറൽ സെക്രട്ടറി),എം.മുനീർ (ട്രെഷറർ) എന്നിവരെ തിരഞ്ഞെടുത്തു. യോഗത്തിന് ശിഹാബ് സ്വാഗതവും ഖലീൽ.കെ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/82003/k-s-riyas)