---
title: "നഴ്സിംഗ് കോളേജ് വിദ്യാർത്ഥികൾ സംഘടിപ്പിച്ച ലഹരി വിരുദ്ധ റാലി എം വിജിൻ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു"
english_title: "anti drug rally"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/81918/anti-drug-rally"
published_at: "2022-11-25T11:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6380595be7933_vac.jpg"
keywords: []
---

# നഴ്സിംഗ് കോളേജ് വിദ്യാർത്ഥികൾ സംഘടിപ്പിച്ച ലഹരി വിരുദ്ധ റാലി എം വിജിൻ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു

> **Lead Summary:** സെന്റ് മാർട്ടിൻ ഡി പോറസ് ആശുപത്രിയുടെ ആഭിമുഖ്യത്തിൽ കനോസ്സ നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥികൾ ലഹരിവിരുദ്ധറാലി സംഘടിപ്പിച്ചു. കല്യാശ്ശേരി നിയോജക മണ്ഡലം എം എൽ എ എം.വിജിൻ റാലി ഫ്ലാഗ് ഓഫ്‌ ചെയ്തു. കണ്ണപുരം പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ രതി പ്രതീക്കത്‌മകമായി ലഹരി മരുന്ന് കത്തിച്ചു. തുടർന്ന് ചെറുകുന്ന് പഞ്ചായത്ത്‌ പ്രസിഡന്റ്‌ നിഷ, കണ്ണപുരം പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എം ഗണേശൻ, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ കേതറിൻ തോമസ്, സിസ്റ്റർ മേരി ജോസഫ്, ഡോ : ടി എം മുരളീധരൻ, കണ്ണപുരം ജനമൈത്രി പോലീസ് രാജേഷ് സറോഖ്, കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ റോസ് മേരി സേവിയർ എന്നിവർ ചേർന്ന് ദീപംതെളിയിച്ചു. തുടർന്ന് വിദ്യാർത്ഥികൾ ചെറുകുന്നുമുതൽ കണ്ണപുരംവരെ ലഹരിവിരുദ്ധറാലിയും ചെറുകുന്ന് ഹെയർ സെക്കന്ററി സ്കൂൾ, ചെറുകുന്ന് ടൌൺ, ബക്കീതാ സ്കൂൾ എന്നിവടങ്ങളിൽ തെരുവുനാടകവും അവതരിപ്പിച്ചു.

## Article Content

സെന്റ് മാർട്ടിൻ ഡി പോറസ് ആശുപത്രിയുടെ ആഭിമുഖ്യത്തിൽ കനോസ്സ നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥികൾ ലഹരിവിരുദ്ധറാലി സംഘടിപ്പിച്ചു. കല്യാശ്ശേരി നിയോജക മണ്ഡലം എം എൽ എ എം.വിജിൻ റാലി ഫ്ലാഗ് ഓഫ്‌ ചെയ്തു. കണ്ണപുരം പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ രതി പ്രതീക്കത്‌മകമായി ലഹരി മരുന്ന് കത്തിച്ചു. തുടർന്ന് ചെറുകുന്ന് പഞ്ചായത്ത്‌ പ്രസിഡന്റ്‌ നിഷ, കണ്ണപുരം പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എം ഗണേശൻ, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ കേതറിൻ തോമസ്, സിസ്റ്റർ മേരി ജോസഫ്, ഡോ : ടി എം മുരളീധരൻ, കണ്ണപുരം ജനമൈത്രി പോലീസ് രാജേഷ് സറോഖ്, കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ റോസ് മേരി സേവിയർ എന്നിവർ ചേർന്ന് ദീപംതെളിയിച്ചു. തുടർന്ന് വിദ്യാർത്ഥികൾ ചെറുകുന്നുമുതൽ കണ്ണപുരംവരെ ലഹരിവിരുദ്ധറാലിയും ചെറുകുന്ന് ഹെയർ സെക്കന്ററി സ്കൂൾ, ചെറുകുന്ന് ടൌൺ, ബക്കീതാ സ്കൂൾ എന്നിവടങ്ങളിൽ തെരുവുനാടകവും അവതരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/81918/anti-drug-rally)