---
title: "കേരള എൻജിഒ അസോസിയേഷൻ തളിപ്പറമ്പ് ബ്രാഞ്ച് വാർഷിക സമ്മേളനം ഇന്ന്"
english_title: "ngo thalipparamb"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/81909/ngo-thalipparamb"
published_at: "2022-11-25T10:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63804ebac894a_news-card.jpg"
keywords: []
---

# കേരള എൻജിഒ അസോസിയേഷൻ തളിപ്പറമ്പ് ബ്രാഞ്ച് വാർഷിക സമ്മേളനം ഇന്ന്

> **Lead Summary:** **തളിപ്പറമ്പ: **കേരള എൻ ജി ഒ അസോസിയേഷൻ നാൽപ്പത്തിയേഴാമത് തളിപ്പറമ്പ ബ്രാഞ്ച് വാർഷിക സമ്മേളനം വെള്ളിയാഴ്ച തളിപ്പറമ്പ ഡ്രീം പാലസ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. സമ്മേളനം ബ്രാഞ്ച് പ്രസിഡണ്ട് എം. സനീഷിൻ്റെ അധ്യക്ഷതയിൽ പാർലമെൻ്റംഗം രാജ് മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്യും. എൻ ജി ഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.കെ. രാജേഷ് ഖന്ന മുഖ്യ പ്രഭാഷണം നടത്തും. സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ നാരായണൻ കുട്ടി മനിയേരി, കെ.വി.അബ്ദുൾ റഷീദ്, സംസ്ഥാന കമ്മറ്റിയംഗം പി.സി.സാബു, ജില്ല ട്രഷറർ കെ.വി.മഹേഷ് തുടങ്ങിയവർ ആശംസകളർപ്പിക്കും. ബ്രാഞ്ച് സെക്രട്ടറി ജസ്റ്റിൻ വർഗ്ഗീസ് സ്വാഗതവും ബ്രാഞ്ച് ട്രഷറർ ടി.ശിവദാസൻ നന്ദിയും പറയും. തുടർന്ന് പ്രതിനിധി സമ്മേളനം വി.പി. ബാബുവിൻ്റെ അധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി എം.പി.ഷനീജ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടേറിയറ്റംഗം ജോയ് ഫ്രാൻസിസ്, സംസ്ഥാന കമ്മറ്റിയംഗങ്ങളായ ജെന്നിഫർ വർഗ്ഗീസ്, ടി.പി. ശ്രീനിവാസൻ , ജില്ലാ വൈസ് പ്രസിഡണ്ടുമാരായ പി.വി.വിനോദ് , ടി.നാരായണൻ തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിക്കും .ടി.ജി. സ്വാഗതവും കെ.വി.പ്രശാന്തൻ നന്ദിയും പറയും. ജില്ലാ സെക്രട്ടറിയുടെ ചാർജ് വഹിക്കുന്ന കെ.ശ്രീകാന്ത് സംഘടന ചർച്ചക്ക് നേതൃത്വം നല്കും.പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പോടെ സമ്മേളനം അവസാനിക്കും.

## Article Content

**തളിപ്പറമ്പ: **കേരള എൻ ജി ഒ അസോസിയേഷൻ നാൽപ്പത്തിയേഴാമത് തളിപ്പറമ്പ ബ്രാഞ്ച് വാർഷിക സമ്മേളനം വെള്ളിയാഴ്ച തളിപ്പറമ്പ ഡ്രീം പാലസ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. സമ്മേളനം ബ്രാഞ്ച് പ്രസിഡണ്ട് എം. സനീഷിൻ്റെ അധ്യക്ഷതയിൽ പാർലമെൻ്റംഗം രാജ് മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്യും. എൻ ജി ഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.കെ. രാജേഷ് ഖന്ന മുഖ്യ പ്രഭാഷണം നടത്തും. സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ നാരായണൻ കുട്ടി മനിയേരി, കെ.വി.അബ്ദുൾ റഷീദ്, സംസ്ഥാന കമ്മറ്റിയംഗം പി.സി.സാബു, ജില്ല ട്രഷറർ കെ.വി.മഹേഷ് തുടങ്ങിയവർ ആശംസകളർപ്പിക്കും. ബ്രാഞ്ച് സെക്രട്ടറി ജസ്റ്റിൻ വർഗ്ഗീസ് സ്വാഗതവും ബ്രാഞ്ച് ട്രഷറർ ടി.ശിവദാസൻ നന്ദിയും പറയും. തുടർന്ന് പ്രതിനിധി സമ്മേളനം വി.പി. ബാബുവിൻ്റെ അധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി എം.പി.ഷനീജ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടേറിയറ്റംഗം ജോയ് ഫ്രാൻസിസ്, സംസ്ഥാന കമ്മറ്റിയംഗങ്ങളായ ജെന്നിഫർ വർഗ്ഗീസ്, ടി.പി. ശ്രീനിവാസൻ , ജില്ലാ വൈസ് പ്രസിഡണ്ടുമാരായ പി.വി.വിനോദ് , ടി.നാരായണൻ തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിക്കും .ടി.ജി. സ്വാഗതവും കെ.വി.പ്രശാന്തൻ നന്ദിയും പറയും. ജില്ലാ സെക്രട്ടറിയുടെ ചാർജ് വഹിക്കുന്ന കെ.ശ്രീകാന്ത് സംഘടന ചർച്ചക്ക് നേതൃത്വം നല്കും.പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പോടെ സമ്മേളനം അവസാനിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/81909/ngo-thalipparamb)