---
title: "17 വയസുകാരിയുടെ വിവാഹം; മാതാപിതാക്കള്‍ക്കും വരനുമെതിരെ കേസ്"
english_title: "child marriage"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/81802/child-marriage"
published_at: "2022-11-24T13:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637f272131d87_,.jpg"
keywords: []
---

# 17 വയസുകാരിയുടെ വിവാഹം; മാതാപിതാക്കള്‍ക്കും വരനുമെതിരെ കേസ്

> **Lead Summary:** **കോഴിക്കോട്: **കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ നടന്ന ബാലവിവാഹത്തിനെതിരെ പൊലീസ് കേസെടുത്തു. 17 വയസ്സുള്ള പെണ്‍കുട്ടിയുടെ വിവാഹം ഈ മാസം 18 നാണ് നടന്നത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍, വരന്‍ തുടങ്ങിയവര്‍ക്കെതിരെ കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തു. വിവാഹത്തിന് കാര്‍മികത്വം വഹിച്ചവരെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.

## Article Content

**കോഴിക്കോട്: **കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ നടന്ന ബാലവിവാഹത്തിനെതിരെ പൊലീസ് കേസെടുത്തു. 17 വയസ്സുള്ള പെണ്‍കുട്ടിയുടെ വിവാഹം ഈ മാസം 18 നാണ് നടന്നത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍, വരന്‍ തുടങ്ങിയവര്‍ക്കെതിരെ കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തു. വിവാഹത്തിന് കാര്‍മികത്വം വഹിച്ചവരെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/81802/child-marriage)