---
title: "എസ് ഡി പി ഐ അക്രമത്തെ നേരിടും : മുസ്ലിം ലീഗ്"
english_title: "Muslim league "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/81728/muslim-league"
published_at: "2022-11-23T22:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637e4f13086f6_muslim-league-flag.jpg.image.845.440-1.jpg"
keywords: []
---

# എസ് ഡി പി ഐ അക്രമത്തെ നേരിടും : മുസ്ലിം ലീഗ്

> **Lead Summary:** മുട്ടം പ്രദേശത്ത് സമാധാനാന്തരീക്ഷം തകർത്ത് സംഘർഷം സൃഷ്ടിക്കാനുള്ള ശ്രമം നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് മുസ്ലിം ലീഗ് മുട്ടം മേഖല കമ്മിറ്റി.നിരോധിത സംഘടനയടക്കമുള്ള തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നവരെ ചോദ്യം ചെയ്ത മുസ്ലിം ലീഗ് പ്രവർത്തകരെ ആക്രമിക്കുകയും, മുസ്ലിം ലീഗിന്റെ കൊടികൾ തകർക്കുകയും,മുസ്ലിം ലീഗ് പ്രവർത്തകന്റെ ചായക്കട അടിച്ച് തകർക്കുകയും ചെയ്തവർക്കെതിരെ ശക്തമായ രാഷ്ട്രീയ പ്രതിരോധവും,നിയമപരമായ നടപടികളും സ്വീകരിക്കാനും മുസ്ലിം ലീഗ് കമ്മിറ്റി തീരുമാനിച്ചു.ആക്രമണം നടത്തിയവർക്കെതിരെയും, കൊടി തകർത്തവർക്കെതിരെയും, ചായക്കട നശിപ്പിച്ചവർക്കെതിരെയും പഴയങ്ങാടി പോലീസിൽ പരാതി നൽകി.പ്രദേശം മുസ്ലിം ലീഗ് കല്യാശേരി മണ്ഡലം പ്രസിഡണ്ട് എസ് കെ പി സകരിയ്യ, വൈസ് പ്രസിഡന്റ് കെ കുഞ്ഞഹമ്മദ്, മാടായി പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എസ് യു റഫീഖ്, മുസ്ലിം യൂത്ത് ലീഗ് മാടായി പഞ്ചായത്ത് ജനറൽ സെക്രട്ടറി സമദ് ചൂട്ടാട്,ബി എസ് മഹമൂദ് സന്ദർശിച്ചു.

## Article Content

മുട്ടം പ്രദേശത്ത് സമാധാനാന്തരീക്ഷം തകർത്ത് സംഘർഷം സൃഷ്ടിക്കാനുള്ള ശ്രമം നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് മുസ്ലിം ലീഗ് മുട്ടം മേഖല കമ്മിറ്റി.നിരോധിത സംഘടനയടക്കമുള്ള തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നവരെ ചോദ്യം ചെയ്ത മുസ്ലിം ലീഗ് പ്രവർത്തകരെ ആക്രമിക്കുകയും, മുസ്ലിം ലീഗിന്റെ കൊടികൾ തകർക്കുകയും,മുസ്ലിം ലീഗ് പ്രവർത്തകന്റെ ചായക്കട അടിച്ച് തകർക്കുകയും ചെയ്തവർക്കെതിരെ ശക്തമായ രാഷ്ട്രീയ പ്രതിരോധവും,നിയമപരമായ നടപടികളും സ്വീകരിക്കാനും മുസ്ലിം ലീഗ് കമ്മിറ്റി തീരുമാനിച്ചു.ആക്രമണം നടത്തിയവർക്കെതിരെയും, കൊടി തകർത്തവർക്കെതിരെയും, ചായക്കട നശിപ്പിച്ചവർക്കെതിരെയും പഴയങ്ങാടി പോലീസിൽ പരാതി നൽകി.പ്രദേശം മുസ്ലിം ലീഗ് കല്യാശേരി മണ്ഡലം പ്രസിഡണ്ട് എസ് കെ പി സകരിയ്യ, വൈസ് പ്രസിഡന്റ് കെ കുഞ്ഞഹമ്മദ്, മാടായി പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എസ് യു റഫീഖ്, മുസ്ലിം യൂത്ത് ലീഗ് മാടായി പഞ്ചായത്ത് ജനറൽ സെക്രട്ടറി സമദ് ചൂട്ടാട്,ബി എസ് മഹമൂദ് സന്ദർശിച്ചു.

മൂന്ന് കേസുകളിലായി 20ഓളം എസ് ഡി പി ഐ പ്രവർത്തകർക്കെതിരെ പരാതി നൽകി കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും, നിരോധിത സംഘടയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനം രഹസ്യമായി നടത്തുന്നവരെ ജയിലിൽ അടക്കണമെന്നും, നേതാക്കൾ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/81728/muslim-league)