---
title: "വ്യത്യസ്ത ആശയങ്ങളുമായി ആന്തൂരിലെ ഫുട്ബോൾ ആരാധകർ"
english_title: "football fans in anthoor "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/81621/football-fans-in-anthoor"
published_at: "2022-11-23T11:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637db9dc68d60_vac.jpg"
keywords: []
---

# വ്യത്യസ്ത ആശയങ്ങളുമായി ആന്തൂരിലെ ഫുട്ബോൾ ആരാധകർ

> **Lead Summary:** ആന്തൂർ തളിയിലെ ഫുട്ബോൾ ആരാധകർ ആവേശതിമിർപ്പലാണ്. അവിടുത്തെ ബ്രസീൽ – അർജന്‍റിന ഫാൻസുകാരാണ് വ്യത്യസ്ത ആശയങ്ങളുമായി രംഗത്ത് വന്നത് . വലിയ കട്ടൗട്ടുകൾക്കും ഫ്ലക്സ് ബോർഡുകൾക്കും പകരം റോഡിൽ തന്നെ അതി മനോഹരമായ കാഴ്ച്ചകൾ ആണ് ഒരുക്കിയിരിക്കുന്നത്. റോഡിൽ ചിത്രങ്ങൾ നിർമ്മിച്ചാണ് അവർ കൗതുകം സൃഷ്ടിച്ചിരിക്കുന്നത്​. ബ്രസീൽ ആരാധകർ ബ്രസീൽ ഫാൻസ് സ്ക്വയർ നിർമ്മിച്ചും, അർജന്‍റീന ആരാധകർ ഫാൻസ് സർക്കിൾ നിർമ്മിച്ചുമാണ് കാഴ്ചകൾ ഒരുക്കിയിരിക്കുന്നത്. നാട്ടുകാർക്കും യാത്രക്കാർക്കും അതൊരു കൗതുകവും ആശ്ചര്യവുമാവുകയാണ് സി.ബി തളിയിൽ ക്ലബ്ബ്, സെലാക്റ്റഡ് ക്ലബ് പ്രവർത്തകർ ആണ് പ്രവർത്തനങ്ങൾക്കു മേൽനോട്ടം കൊടുത്തത്.

## Article Content

ആന്തൂർ തളിയിലെ ഫുട്ബോൾ ആരാധകർ ആവേശതിമിർപ്പലാണ്. അവിടുത്തെ ബ്രസീൽ – അർജന്‍റിന ഫാൻസുകാരാണ് വ്യത്യസ്ത ആശയങ്ങളുമായി രംഗത്ത് വന്നത് . വലിയ കട്ടൗട്ടുകൾക്കും ഫ്ലക്സ് ബോർഡുകൾക്കും പകരം റോഡിൽ തന്നെ അതി മനോഹരമായ കാഴ്ച്ചകൾ ആണ് ഒരുക്കിയിരിക്കുന്നത്. റോഡിൽ ചിത്രങ്ങൾ നിർമ്മിച്ചാണ് അവർ കൗതുകം സൃഷ്ടിച്ചിരിക്കുന്നത്​. ബ്രസീൽ ആരാധകർ ബ്രസീൽ ഫാൻസ് സ്ക്വയർ നിർമ്മിച്ചും, അർജന്‍റീന ആരാധകർ ഫാൻസ് സർക്കിൾ നിർമ്മിച്ചുമാണ് കാഴ്ചകൾ ഒരുക്കിയിരിക്കുന്നത്. നാട്ടുകാർക്കും യാത്രക്കാർക്കും അതൊരു കൗതുകവും ആശ്ചര്യവുമാവുകയാണ് സി.ബി തളിയിൽ ക്ലബ്ബ്, സെലാക്റ്റഡ് ക്ലബ് പ്രവർത്തകർ ആണ് പ്രവർത്തനങ്ങൾക്കു മേൽനോട്ടം കൊടുത്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/81621/football-fans-in-anthoor)