---
title: "തളിപ്പറമ്പിൽ ഓട്ടോറിക്ഷക്കാരുടെ മിന്നൽ പണിമുടക്ക് പിൻവലിച്ചു"
english_title: "strike of autorickshaw drivers called off"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/81616/strike-of-autorickshaw-drivers-called-off"
published_at: "2022-11-23T11:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637db74c03365_news-card.jpg"
keywords: []
---

# തളിപ്പറമ്പിൽ ഓട്ടോറിക്ഷക്കാരുടെ മിന്നൽ പണിമുടക്ക് പിൻവലിച്ചു

> **Lead Summary:** തളിപ്പറമ്പില്‍ ഇന്ന് രാവിലെ മുതൽ ഓട്ടോറിക്ഷക്കാർ നടത്തിവന്നിരുന്ന മിന്നല്‍ പണിമുടക്ക് പിൻവലിച്ചു. ഓട്ടോ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാത്തതിനെതിരെ ഒരു യാത്രക്കാരകന്‍ നല്‍കിയ പരാതിയില്‍ പോലീസ് നാല് ഓട്ടോറിക്ഷകള്‍ കസ്റ്റഡിയിലെടുത്തതിനെതുടർന്നാണ് പണിമുടക്ക്. തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ ഐ എൻ ടി യു സി, ബി എം എസ്, സി ഐ ടി യു സി, എസ് ടി യു എന്നീ സംഘടന ഭാരവാഹികൾ ഡിവൈഎസ്പിയുമായി നടത്തിയ ചർച്ചയിലാണ് സമരം പിൻവലിച്ചത്. കസ്റ്റഡിയിലെടുത്ത ഓട്ടോറിക്ഷകൾ കേസ് ഇല്ലാതെ തിരിച്ചു നൽകാമെന്ന് ചർച്ചയിൽ തീരുമാനിച്ചു.

## Article Content

തളിപ്പറമ്പില്‍ ഇന്ന് രാവിലെ മുതൽ ഓട്ടോറിക്ഷക്കാർ നടത്തിവന്നിരുന്ന മിന്നല്‍ പണിമുടക്ക് പിൻവലിച്ചു. ഓട്ടോ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാത്തതിനെതിരെ ഒരു യാത്രക്കാരകന്‍ നല്‍കിയ പരാതിയില്‍ പോലീസ് നാല് ഓട്ടോറിക്ഷകള്‍ കസ്റ്റഡിയിലെടുത്തതിനെതുടർന്നാണ് പണിമുടക്ക്. തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ ഐ എൻ ടി യു സി, ബി എം എസ്, സി ഐ ടി യു സി, എസ് ടി യു എന്നീ സംഘടന ഭാരവാഹികൾ ഡിവൈഎസ്പിയുമായി നടത്തിയ ചർച്ചയിലാണ് സമരം പിൻവലിച്ചത്. കസ്റ്റഡിയിലെടുത്ത ഓട്ടോറിക്ഷകൾ കേസ് ഇല്ലാതെ തിരിച്ചു നൽകാമെന്ന് ചർച്ചയിൽ തീരുമാനിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/81616/strike-of-autorickshaw-drivers-called-off)