---
title: "ഗോവർദ്ധിനി പദ്ധതി; കന്നുകുട്ടികൾക്കുള്ള കാലിത്തീറ്റ വിതരണം നാളെ നടക്കും"
english_title: "govardhini"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/81604/govardhini"
published_at: "2022-11-23T09:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637d989765c7b_vac.jpg"
keywords: []
---

# ഗോവർദ്ധിനി പദ്ധതി; കന്നുകുട്ടികൾക്കുള്ള കാലിത്തീറ്റ വിതരണം നാളെ നടക്കും

> **Lead Summary:** **തളിപ്പറമ്പ്: ** ഗോവർദ്ധിനി പദ്ധതിയുടെ ഭാഗമായി പട്ടുവം ഗ്രാമ പഞ്ചായത്തിലെ കന്നുകുട്ടികൾക്കുള്ള കാലിത്തീറ്റ വിതരണം നവംമ്പർ 24 ന് നടക്കും. മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 10 മണിക്ക് കാവുങ്കൽ ക്ഷീരോല്പാദക സഹകരണ സഘം ഓഫീസിൽ വെച്ച് നടക്കും. പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി. ശ്രീമതി പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിക്കും. വാർഡ് മെമ്പർ ടി.വി.സിന്ധു അദ്ധ്യക്ഷത വഹിക്കും. കന്നുകുട്ടി പരിപാലന പദ്ധതിയുടെ തളിപ്പറമ്പ് സർക്കിൾ വെറ്ററിനറി സർജൻ ഡോ : രേഷ്മ ദാമോദരൻ പദ്ധതി വിശദീകരിക്കും. ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.സുനിത, ഗ്രാമപഞ്ചായത്ത് മെമ്പർ പി.അജിത്ത് കുമാർ, മുറിയാത്തോട്‌ വെറ്ററിനറി ഡിസ്പെൻസറിയിലെ ഡോ: മിനു സേവ്യർ എന്നിവർ സംസാരിക്കും . സംഘം പ്രസിഡണ്ട് വി.വി.ചന്ദ്രൻ സ്വാഗതവും സംഘം സെക്രട്ടരി എം.വി.ബാലൻ നന്ദിയും പറയും.

## Article Content

**തളിപ്പറമ്പ്: ** ഗോവർദ്ധിനി പദ്ധതിയുടെ ഭാഗമായി പട്ടുവം ഗ്രാമ പഞ്ചായത്തിലെ കന്നുകുട്ടികൾക്കുള്ള കാലിത്തീറ്റ വിതരണം നവംമ്പർ 24 ന് നടക്കും. മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 10 മണിക്ക് കാവുങ്കൽ ക്ഷീരോല്പാദക സഹകരണ സഘം ഓഫീസിൽ വെച്ച് നടക്കും. പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി. ശ്രീമതി പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിക്കും. വാർഡ് മെമ്പർ ടി.വി.സിന്ധു അദ്ധ്യക്ഷത വഹിക്കും. കന്നുകുട്ടി പരിപാലന പദ്ധതിയുടെ തളിപ്പറമ്പ് സർക്കിൾ വെറ്ററിനറി സർജൻ ഡോ : രേഷ്മ ദാമോദരൻ പദ്ധതി വിശദീകരിക്കും. ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.സുനിത, ഗ്രാമപഞ്ചായത്ത് മെമ്പർ പി.അജിത്ത് കുമാർ, മുറിയാത്തോട്‌ വെറ്ററിനറി ഡിസ്പെൻസറിയിലെ ഡോ: മിനു സേവ്യർ എന്നിവർ സംസാരിക്കും . സംഘം പ്രസിഡണ്ട് വി.വി.ചന്ദ്രൻ സ്വാഗതവും സംഘം സെക്രട്ടരി എം.വി.ബാലൻ നന്ദിയും പറയും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/81604/govardhini)