---
title: "മയക്കുമരുന്ന് കേസ്: കണ്ണൂർ സ്വദേശിയായ പ്രതിക്ക് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും"
english_title: "drug case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/81574/drug-case"
published_at: "2022-11-22T21:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637cf3d8727dc_news-card.jpg"
keywords: []
---

# മയക്കുമരുന്ന് കേസ്: കണ്ണൂർ സ്വദേശിയായ പ്രതിക്ക് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും

> **Lead Summary:** **കണ്ണൂർ : **മയക്കു മരുന്ന് കേസിലെ പ്രതിക്ക് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. 2021 ഡിസംബർ 15നാണ് കേസിനാസ്പദമായ സംഭവം. കണ്ണൂർ എസ് എൻ പാർക്ക്‌ റോഡിൽ വച്ച് കണ്ണൂർ എക്‌സൈസ് ഇൻസ്‌പെക്ടർ സിനു കോയില്ല്യത്തും സംഘവും ചേർന്ന് 170 മില്ലി ഗ്രാം മാരക മയക്കുമരുന്നായ എൽ എസ് ഡി സ്റ്റാമ്പ്‌ (ലൈസർജൈഡ്) കൈവശം വച്ച് കടത്തി കൊണ്ട് വന്നതിന് കണ്ണൂർ നീർക്കടവ് സ്വദേശി സിപി പ്രജൂൺ നെയാണ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യുകയും തുടർന്ന് ഇയാൾ ജാമ്യം ലഭിക്കാതെ ജയിലിൽ കഴിഞ്ഞ് വരികയുമാണ്. ഈ കേസിൽ കണ്ണൂർ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ രാഗേഷ്.ടി അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. തുടർന്ന് വടകര കോടതിയിൽ വിചാരണ പൂർത്തിയാക്കി കോടതി പ്രതിക്ക് പത്ത് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. സർക്കാരിന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സനൂജ് ഹാജരായി.

## Article Content

**കണ്ണൂർ : **മയക്കു മരുന്ന് കേസിലെ പ്രതിക്ക് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. 2021 ഡിസംബർ 15നാണ് കേസിനാസ്പദമായ സംഭവം. കണ്ണൂർ എസ് എൻ പാർക്ക്‌ റോഡിൽ വച്ച് കണ്ണൂർ എക്‌സൈസ് ഇൻസ്‌പെക്ടർ സിനു കോയില്ല്യത്തും സംഘവും ചേർന്ന് 170 മില്ലി ഗ്രാം മാരക മയക്കുമരുന്നായ എൽ എസ് ഡി സ്റ്റാമ്പ്‌ (ലൈസർജൈഡ്) കൈവശം വച്ച് കടത്തി കൊണ്ട് വന്നതിന് കണ്ണൂർ നീർക്കടവ് സ്വദേശി സിപി പ്രജൂൺ നെയാണ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യുകയും തുടർന്ന് ഇയാൾ ജാമ്യം ലഭിക്കാതെ ജയിലിൽ കഴിഞ്ഞ് വരികയുമാണ്. ഈ കേസിൽ കണ്ണൂർ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ രാഗേഷ്.ടി അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. തുടർന്ന് വടകര കോടതിയിൽ വിചാരണ പൂർത്തിയാക്കി കോടതി പ്രതിക്ക് പത്ത് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. സർക്കാരിന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സനൂജ് ഹാജരായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/81574/drug-case)