---
title: "കുറ്റിക്കോലിലെ മുസ്ലിം ലീഗ് ഓഫീസിൽ തീവച്ച സംഭവം: അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കണമെന്ന് പരാതി നൽകി"
english_title: "kuttikkol league offfice issue"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/81533/kuttikkol-league-offfice-issue"
published_at: "2022-11-22T16:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637ca55abfaa6_flag.jpg"
keywords: []
---

# കുറ്റിക്കോലിലെ മുസ്ലിം ലീഗ് ഓഫീസിൽ തീവച്ച സംഭവം: അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കണമെന്ന് പരാതി നൽകി

> **Lead Summary:** കുറ്റിക്കോലിലെ മുസ്ലിം ലീഗ് ഓഫീസിൽ തീ വെച്ച സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിനെയോ പ്രത്യേക സംഘത്തെയോ ഏൽപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നൽകി. ജൂലൈ 3 രാത്രിയിലാണ് കുറ്റിക്കോലിലെ മുസ്ലിം ലീഗ് ശാഖ ഓഫീസ് തീവച്ച നശിപ്പിക്കപ്പെട്ടത് ഓഫീസിൽ ഉണ്ടായിരുന്ന കസേരകളും മറ്റും എടുത്തുകൊണ്ടു പോവുകയും ടിവി ഉൾപ്പെടെയുള്ള സാധനങ്ങൾ അടിച്ചുതകർത്തു തീവയ്ക്കുകയും ആയിരുന്നു. മൂന്നുലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചുവെന്നും എന്നാൽ പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നുമാണ് പരാതി. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ലഭിച്ചിട്ടും പോലീസ് ഇവ പരിശോധിച്ചില്ലെന്നും ബന്ധപ്പെട്ടവരിൽ നിന്ന് കൃത്യമായി മൊഴിയെടുക്കാൻ പോലും തയ്യാറായില്ലെന്നും പരാതിയിൽ ആരോപിക്കുന്നു. ഈ സാഹചര്യത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിനെയോ പ്രത്യേക അന്വേഷണ സംഘത്തെ ഏൽപ്പിക്കണമെന്നും ലീഗ് ശാഖാ സെക്രട്ടറി സി മുസ്തഫ നൽകിയ പരാതിയിൽ പറയുന്നു.

## Article Content

കുറ്റിക്കോലിലെ മുസ്ലിം ലീഗ് ഓഫീസിൽ തീ വെച്ച സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിനെയോ പ്രത്യേക സംഘത്തെയോ ഏൽപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നൽകി. ജൂലൈ 3 രാത്രിയിലാണ് കുറ്റിക്കോലിലെ മുസ്ലിം ലീഗ് ശാഖ ഓഫീസ് തീവച്ച നശിപ്പിക്കപ്പെട്ടത് ഓഫീസിൽ ഉണ്ടായിരുന്ന കസേരകളും മറ്റും എടുത്തുകൊണ്ടു പോവുകയും ടിവി ഉൾപ്പെടെയുള്ള സാധനങ്ങൾ അടിച്ചുതകർത്തു തീവയ്ക്കുകയും ആയിരുന്നു. മൂന്നുലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചുവെന്നും എന്നാൽ പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നുമാണ് പരാതി. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ലഭിച്ചിട്ടും പോലീസ് ഇവ പരിശോധിച്ചില്ലെന്നും ബന്ധപ്പെട്ടവരിൽ നിന്ന് കൃത്യമായി മൊഴിയെടുക്കാൻ പോലും തയ്യാറായില്ലെന്നും പരാതിയിൽ ആരോപിക്കുന്നു. ഈ സാഹചര്യത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിനെയോ പ്രത്യേക അന്വേഷണ സംഘത്തെ ഏൽപ്പിക്കണമെന്നും ലീഗ് ശാഖാ സെക്രട്ടറി സി മുസ്തഫ നൽകിയ പരാതിയിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/81533/kuttikkol-league-offfice-issue)