---
title: "അംഗനവാടിക്ക് കെട്ടിടം നിർമ്മിക്കാൻ ദാനമായി നൽകിയ ഭൂമിയുടെ ആധാരം കൈപ്പറ്റാൻ വിസമ്മതിച്ച  പ്രസിഡന്റിന്റെ നടപടിയിൽ യുഡിഎഫ്  മെമ്പർമാർ പ്രതിഷേധിച്ചു "
english_title: "udf protest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/81529/udf-protest"
published_at: "2022-11-22T15:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637ca179d8795_vac.jpg"
keywords: []
---

# അംഗനവാടിക്ക് കെട്ടിടം നിർമ്മിക്കാൻ ദാനമായി നൽകിയ ഭൂമിയുടെ ആധാരം കൈപ്പറ്റാൻ വിസമ്മതിച്ച  പ്രസിഡന്റിന്റെ നടപടിയിൽ യുഡിഎഫ്  മെമ്പർമാർ പ്രതിഷേധിച്ചു 

> **Lead Summary:** **പരിയാരം: **സർക്കാർ സംവിധാനത്തിൽ സ്വന്തം കെട്ടിടമില്ലാതെ വർഷങ്ങളായി പ്രവർത്തിച്ചുവന്ന പരിയാരം ഗ്രാമപഞ്ചായത്ത് തലോറ വാർഡിലെ പുഷ്പഗിരിയിലെ 103 നമ്പർ അംഗൻവാടിക്കാണ് കെട്ടിടം നിർമ്മിക്കുന്നതിന് ആവശ്യമായ ലക്ഷങ്ങൾ വിലവരുന്ന 5 സെൻറ് സ്ഥലം നവരംഗ് മഹിളാസമാജം പ്രവർത്തകർ സൗജന്യമായി കൈമാറിയത്. ഇവരുടെ പേരിൽ ഉണ്ടായിരുന്ന ഭൂമിയിലെ കെട്ടിട നമ്പർ ലഭിക്കാത്ത കെട്ടിടത്തിലാണ് നിലവിൽ അംഗൻവാടി പ്രവർത്തിക്കുന്നത്. വാർഡ് മെമ്പർ പി. സാജീതയുടെ ഇടപെടലിൻ്റെ ഭാഗമായി കഴിഞ്ഞദിവസം പരിയാരം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ പേരിൽ സ്ഥലം പ്രവർത്തകർ രജിസ്റ്റർ ചെയ്തതിൻ്റെ രേഖ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റിന്, സെക്രട്ടറി മുമ്പാകെ സമർപ്പിക്കാൻ യുഡിഎഫ് മെമ്പർമാരായ പി.വി.അബ്ദുൾ ഷുക്കൂർ പി.വി.സജീവൻ,കെ പി .സൽമത്ത് എന്നിവരുടെ സാന്നിദ്ധ്യത്തിൽ വാർഡ് അംഗം പി.സാജിത ടീച്ചർ എത്തിയത് വർഷങ്ങളായി പ്രവർത്തിക്കുന്ന അങ്കണവാടിക്ക് സ്വന്തമായി ഭൂമി കണ്ടെത്തുന്നതിന് പിന്നിൽ പ്രവർത്തിച്ച വാർഡ് മെമ്പറെയും മഹിളാ സമാജം പ്രവർത്തകരെയും ചടങ്ങിൽ നാട്ടുകാർ ആദരിച്ചിരുന്നു. വർഷങ്ങളായി സി പി എം മെമ്പർമാർ പ്രതിനിധികരിച്ച വാർഡിൽ യു ഡി എഫ് മെമ്പർ നടത്തിയ ജനകീയ പ്രവർത്തനം അംഗികരിക്കാതെ പിഞ്ചു കുട്ടികൾ പഠിക്കുന്ന സ്ഥാപനത്തിൽ പോലും രാഷ്ട്രീയം കളിക്കുന്ന പ്രസിഡൻ്റിൻ്റെ നടപടിയിൽ യു ഡി എഫ് പരിയാരം ഗ്രാമ പഞ്ചായത്ത് മെമ്പർമാർ പ്രതിഷേധിച്ചു സംഭവം വിവാദമായതോടെ സെക്രട്ടറി രേഖകൾ കൈപ്പറ്റി

## Article Content

**പരിയാരം: **സർക്കാർ സംവിധാനത്തിൽ സ്വന്തം കെട്ടിടമില്ലാതെ വർഷങ്ങളായി പ്രവർത്തിച്ചുവന്ന പരിയാരം ഗ്രാമപഞ്ചായത്ത് തലോറ വാർഡിലെ പുഷ്പഗിരിയിലെ 103 നമ്പർ അംഗൻവാടിക്കാണ് കെട്ടിടം നിർമ്മിക്കുന്നതിന് ആവശ്യമായ ലക്ഷങ്ങൾ വിലവരുന്ന 5 സെൻറ് സ്ഥലം നവരംഗ് മഹിളാസമാജം പ്രവർത്തകർ സൗജന്യമായി കൈമാറിയത്. ഇവരുടെ പേരിൽ ഉണ്ടായിരുന്ന ഭൂമിയിലെ കെട്ടിട നമ്പർ ലഭിക്കാത്ത കെട്ടിടത്തിലാണ് നിലവിൽ അംഗൻവാടി പ്രവർത്തിക്കുന്നത്. വാർഡ് മെമ്പർ പി. സാജീതയുടെ ഇടപെടലിൻ്റെ ഭാഗമായി കഴിഞ്ഞദിവസം പരിയാരം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ പേരിൽ സ്ഥലം പ്രവർത്തകർ രജിസ്റ്റർ ചെയ്തതിൻ്റെ രേഖ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റിന്, സെക്രട്ടറി മുമ്പാകെ സമർപ്പിക്കാൻ യുഡിഎഫ് മെമ്പർമാരായ പി.വി.അബ്ദുൾ ഷുക്കൂർ പി.വി.സജീവൻ,കെ പി .സൽമത്ത് എന്നിവരുടെ സാന്നിദ്ധ്യത്തിൽ വാർഡ് അംഗം പി.സാജിത ടീച്ചർ എത്തിയത് വർഷങ്ങളായി പ്രവർത്തിക്കുന്ന അങ്കണവാടിക്ക് സ്വന്തമായി ഭൂമി കണ്ടെത്തുന്നതിന് പിന്നിൽ പ്രവർത്തിച്ച വാർഡ് മെമ്പറെയും മഹിളാ സമാജം പ്രവർത്തകരെയും ചടങ്ങിൽ നാട്ടുകാർ ആദരിച്ചിരുന്നു. വർഷങ്ങളായി സി പി എം മെമ്പർമാർ പ്രതിനിധികരിച്ച വാർഡിൽ യു ഡി എഫ് മെമ്പർ നടത്തിയ ജനകീയ പ്രവർത്തനം അംഗികരിക്കാതെ പിഞ്ചു കുട്ടികൾ പഠിക്കുന്ന സ്ഥാപനത്തിൽ പോലും രാഷ്ട്രീയം കളിക്കുന്ന പ്രസിഡൻ്റിൻ്റെ നടപടിയിൽ യു ഡി എഫ് പരിയാരം ഗ്രാമ പഞ്ചായത്ത് മെമ്പർമാർ പ്രതിഷേധിച്ചു സംഭവം വിവാദമായതോടെ സെക്രട്ടറി രേഖകൾ കൈപ്പറ്റി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/81529/udf-protest)