---
title: "അമ്മയെ കഴുത്തറുത്ത് കൊന്നു മകന്‍ ജീവനൊടുക്കിയ നിലയില്‍"
english_title: "murder"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/81508/murder"
published_at: "2022-11-22T13:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637c84c220173_vac.jpg"
keywords: []
---

# അമ്മയെ കഴുത്തറുത്ത് കൊന്നു മകന്‍ ജീവനൊടുക്കിയ നിലയില്‍

> **Lead Summary:** **പാലക്കാട് : ** ഒറ്റപ്പാലത്ത് വീടിനുള്ളില്‍ അമ്മയെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി. ഒറ്റപ്പാലം പാലപ്പുറം നായാടിക്കുന്ന് സ്വദേശി സരസ്വതി അമ്മ , മകന്‍ വിജയകൃഷ്ണന്‍ എന്നിവരാണ് മരിച്ചത്. അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മകന്‍ ജീവനൊടുക്കിയതാണെന്നാണ് സംശയിക്കുന്നത്. അമ്മയുടെ കഴുത്തില്‍ ആഴമേറിയ മുറിവേറ്റിട്ടുണ്ട്. തൂങ്ങി മരിച്ച നിലയിലാണ് മകന്റെ മൃതദേഹം കിടപ്പുമുറിയില്‍ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

## Article Content

**പാലക്കാട് : ** ഒറ്റപ്പാലത്ത് വീടിനുള്ളില്‍ അമ്മയെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി. ഒറ്റപ്പാലം പാലപ്പുറം നായാടിക്കുന്ന് സ്വദേശി സരസ്വതി അമ്മ , മകന്‍ വിജയകൃഷ്ണന്‍ എന്നിവരാണ് മരിച്ചത്. അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മകന്‍ ജീവനൊടുക്കിയതാണെന്നാണ് സംശയിക്കുന്നത്. അമ്മയുടെ കഴുത്തില്‍ ആഴമേറിയ മുറിവേറ്റിട്ടുണ്ട്. തൂങ്ങി മരിച്ച നിലയിലാണ് മകന്റെ മൃതദേഹം കിടപ്പുമുറിയില്‍ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/81508/murder)