---
title: "മുസ്ലിം യൂത്ത് ലീഗ് ഹബീബ് ബ്ലഡ് ഡോണേർസ് സെൽ ആപ് ലോഞ്ചിങ്ങ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു."
english_title: "Muslim Youth League Habib Blood Donors Cell App Launched by Syed Munawwar Ali Shihab."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/8149/muslim-youth-league-habib-blood-donors-cell-app-launched-by-syed-munawwar-ali-shihab"
published_at: "2021-10-31T11:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617e36eb0291c_news-car.jpg"
keywords: []
---

# മുസ്ലിം യൂത്ത് ലീഗ് ഹബീബ് ബ്ലഡ് ഡോണേർസ് സെൽ ആപ് ലോഞ്ചിങ്ങ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു.

> **Lead Summary:** > **തളിപ്പറമ്പ: **രക്തം ദാനം ചെയ്യുന്നതിനും, സ്വീകരിക്കുന്നതിനും സാധ്യമായ ഏറ്റവും മികച്ച സംവിധാനം വാഗ്ദാനം ചെയ്തുകൊണ്ട് തളിപ്പറമ്പ മുനിസിപ്പൽ മുസ്ലിം യൂത്ത് ലീഗ് പുറത്തിറക്കുന്ന ഹബീബ് ബ്ലഡ് ഡോണേർസ് സെൽ മൊബൈൽ ആപ്പ് "HABEEB" ലോഞ്ചിങ്ങ് തളിപ്പറമ്പ വ്യാപാര ഭവൻ ഹാളിൽ നടന്ന ചടങ്ങിൽ കേരള സ്റ്റേറ്റ് മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു.

## Article Content

> **തളിപ്പറമ്പ: **രക്തം ദാനം ചെയ്യുന്നതിനും, സ്വീകരിക്കുന്നതിനും സാധ്യമായ ഏറ്റവും മികച്ച സംവിധാനം വാഗ്ദാനം ചെയ്തുകൊണ്ട് തളിപ്പറമ്പ മുനിസിപ്പൽ മുസ്ലിം യൂത്ത് ലീഗ് പുറത്തിറക്കുന്ന ഹബീബ് ബ്ലഡ് ഡോണേർസ് സെൽ മൊബൈൽ ആപ്പ് "HABEEB" ലോഞ്ചിങ്ങ് തളിപ്പറമ്പ വ്യാപാര ഭവൻ ഹാളിൽ നടന്ന ചടങ്ങിൽ കേരള സ്റ്റേറ്റ് മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു.

2016ൽ മുനിസിപ്പല്‍ മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി നിലവില്‍ വന്നതിന് ശേഷം വാട്‌സാപ്പ് വഴിയായിരുന്നു ആയിരക്കണക്കിനാളുകള്‍ ഹബീബ് ബ്ലഡ് ഡോണേഴ്‌സ് സെല്ലിന്റെ ഭാഗമായത്. എന്നാല്‍ സെല്ലിന്റെ പ്രവര്‍ത്തനം വിപുലവും കാര്യക്ഷമവുമാക്കുന്നതിനായി കാലാനുസൃതമായ മാറ്റങ്ങള്‍ അനിവാര്യമാണെന്ന ചര്‍ച്ചയില്‍ നിന്നാണ് 'ഹബീബ്' എന്ന പേരില്‍ വളരെ എളുപ്പത്തില്‍ കൈകാര്യം ചെയ്യാവുന്ന ആന്‍ഡ്രോയിഡ് ആപ്പ് തയ്യാറാക്കാന്‍ മുനിസിപ്പല്‍ മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി തീരുമാനിച്ചത്.

ഈ ആപ്ലിക്കേഷൻ നിലവിൽ വരുന്നതോടെ സെല്ലിൻ്റെ രക്തദാന പ്രവർത്തനങ്ങൾ സംസ്ഥാനത്തിനകത്ത് കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ സാധിക്കുമെന്നതിൽ തർക്കമില്ല. 

തളിപ്പറമ്പ മുനിസിപ്പൽ മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഉസ്മാൻ കൊമ്മച്ചി യുടെ അധ്യക്ഷദ്ധയിൽ നടന്ന ചടങ്ങിൽ മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരി മണ്ഡലം ജനറൽ സെക്രട്ടറി പി മുഹമ്മദ്‌ ഇഖ്ബാൽ, കൊടിയിൽ സലീം, പി പി മുഹമ്മദ്‌ നിസാർ, യൂത്ത് ലീഗ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി പി സി നസീർ, മഹമൂദ് അള്ളാംകുളം, ഉനൈസ് എരുവാട്ടി, ഹബീബ് ബ്ലഡ്‌ ഡോണേഴ്സ് സെൽ ചെയർമാൻ ഷബീർ ജെ എഫ് സി, സയീദ് പന്നിയൂർ, തുടങ്ങിയവർ പങ്കെടുത്തു.

മുനിസിപ്പൽ മുസ്ലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് റഷീദ് പുളിമ്പറമ്പ സ്വാഗതവും, ഹബീബ് ബ്ലഡ്‌ ഡോണേഴ്സ് സെൽ കോഡിനേറ്റർ ഷുക്കൂർ ഹൈവേ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/8149/muslim-youth-league-habib-blood-donors-cell-app-launched-by-syed-munawwar-ali-shihab)