---
title: "കല്യാശ്ശേരി മണ്ഡലം സംരംഭക മീറ്റ് ഇന്ന് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും"
english_title: "enterpreneuor meet"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/81460/enterpreneuor-meet"
published_at: "2022-11-22T09:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637c4e374d4d0_news-card.jpg"
keywords: []
---

# കല്യാശ്ശേരി മണ്ഡലം സംരംഭക മീറ്റ് ഇന്ന് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും

> **Lead Summary:** കല്യാശ്ശേരി മണ്ഡലം സംരംഭക മീറ്റ് 2022-വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നവംബർ 22 ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കണ്ണപുരം ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് ഉദ്ഘാടനം ചെയ്യും.ചടങ്ങിൽ എംവിജിൻ എം എൽ എ അധ്യക്ഷത വഹിക്കും 2022- 23 സംരഭക വർഷമായി കേരള സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. സംരഭക വർഷത്തിൻ്റെ ഭാഗമായി കേരളത്തിൽ ചുരുങ്ങിയത് ഒരു ലക്ഷം സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ ആരംഭിച്ച് ഒരു ലക്ഷം പേർക്ക് തൊഴിൽ കൊടുക്കുവാനുള്ള ഒരു ബൃഹത്തായ പദ്ധതിയാണ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ വ്യവസായ വകുപ്പ് ആരംഭിച്ചിട്ടുള്ളത്. കല്യാശേരി മണ്ഡലത്തിലെ 10 പഞ്ചായത്തുകളിലായി 1057 സംരംഭങ്ങളാണ് ലക്ഷ്യമിടുന്നത്. മണ്ഡലത്തിലെ പത്തു പഞ്ചായത്തുകളുടെ തനതായ ഉത്പന്നങ്ങളുടെ പ്രദർശനം, സംരഭകർ വിവിധ സർക്കാർ വകുപ്പുകൾ, ബാങ്കുകൾ പൊതുമേഖല സ്ഥാപനങ്ങൾ തുടങ്ങിയവർ പങ്കെടുക്കുന്നു

## Article Content

കല്യാശ്ശേരി മണ്ഡലം സംരംഭക മീറ്റ് 2022-വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നവംബർ 22 ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കണ്ണപുരം ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് ഉദ്ഘാടനം ചെയ്യും.ചടങ്ങിൽ എംവിജിൻ എം എൽ എ അധ്യക്ഷത വഹിക്കും 2022- 23 സംരഭക വർഷമായി കേരള സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. സംരഭക വർഷത്തിൻ്റെ ഭാഗമായി കേരളത്തിൽ ചുരുങ്ങിയത് ഒരു ലക്ഷം സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ ആരംഭിച്ച് ഒരു ലക്ഷം പേർക്ക് തൊഴിൽ കൊടുക്കുവാനുള്ള ഒരു ബൃഹത്തായ പദ്ധതിയാണ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ വ്യവസായ വകുപ്പ് ആരംഭിച്ചിട്ടുള്ളത്. കല്യാശേരി മണ്ഡലത്തിലെ 10 പഞ്ചായത്തുകളിലായി 1057 സംരംഭങ്ങളാണ് ലക്ഷ്യമിടുന്നത്. മണ്ഡലത്തിലെ പത്തു പഞ്ചായത്തുകളുടെ തനതായ ഉത്പന്നങ്ങളുടെ പ്രദർശനം, സംരഭകർ വിവിധ സർക്കാർ വകുപ്പുകൾ, ബാങ്കുകൾ പൊതുമേഖല സ്ഥാപനങ്ങൾ തുടങ്ങിയവർ പങ്കെടുക്കുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/81460/enterpreneuor-meet)