---
title: "കേരളം ഭരിക്കുന്നത് കോർപറേറ്റ് മുതലാളിമാർ: അബ്ദുൽ കരീം ചേലേരി"
english_title: "muslim league protest in thalipparamb"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/81426/muslim-league-protest-in-thalipparamb"
published_at: "2022-11-21T20:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637b908aef887_vac.jpg"
keywords: []
---

# കേരളം ഭരിക്കുന്നത് കോർപറേറ്റ് മുതലാളിമാർ: അബ്ദുൽ കരീം ചേലേരി

> **Lead Summary:** **തളിപ്പറമ്പ : **വിലക്കയറ്റം കൊണ്ട് ജനം പൊറുതിമുട്ടുമ്പോഴും ആഡംബരത്തിനും ധൂർത്തിനും മടിക്കാത്ത കേരള സർക്കാർ കോർപ്പറേറ്റ് മുതലാളിമാരുടെ പ്രതിരൂപമാണെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.അബ്ദുൽ കരീം ചേലേരി. തളിപ്പറമ്പ് മുൻസിപ്പൽ മുസ്ലിം ലീഗ് കമ്മറ്റി ടൗൺ സ്ക്വയറിൽ സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചു നിർത്താതെ സർക്കാർ ജനങ്ങളുടെ ജീവൻ കൊണ്ട് പന്താടുകയാണ്.അപ്പോഴും ധൂർത്തിനും ആഡംബരത്തിനും മടിയില്ല. യഥാർത്ഥ കമ്യുണിസ്റ്റെന്ന് അഭിമാനിക്കുന്ന പി.ജയരാജന് പോലും ബുള്ളറ്റ് പ്രൂഫ് കാർ വാങ്ങാൻ 35 ലക്ഷം രൂപ അനുവദിച്ചതിലൂടെ സർക്കാർ അതാണ് തെളിയിക്കുന്നതെന്ന് കരീം ചേലേരി പറഞ്ഞു. മുൻസിപ്പൽ മുസ്‌ലിം ലീഗ് പ്രസിഡണ്ട്‌ കൊടിയിൽ സലീം അധ്യക്ഷത വഹിച്ചു. സി.പി.വി.അബ്ദുള്ള,പി. മുഹമ്മദ് ഇഖ്ബാൽ, പി.കെ.സുബൈർ,കെ. മുസ്തഫ ഹാജി, കെ.വി.അബൂബക്കർ ഹാജി, സി.ഉമ്മർ,ഫൈസൽ ചെറുകുന്നോൻ, എൻ.യു.ഷഫീഖ് മാസ്റ്റർ,പറമ്പിൽ അബ്ദുൽ റഹ്‌മാൻ,സയ്യിദ് ജാബിർ തങ്ങൾ,പി.പി.ഇസ്മായിൽ,സി.അഷ്‌റഫ്‌,ഓലിയൻ ജാഫർ,പി.എ. ഇർഫാൻ, അജ്മൽ പാറാട് സംബന്ധിച്ചു. ജനറൽ സെക്രട്ടറി കെ.മുഹമ്മദ്‌ ബഷീർ സ്വാഗതവും ട്രഷറർ നാസർ ഹൈവേ നന്ദിയും പറഞ്ഞു. പ്രതിഷേധ സായാഹ്നത്തിന് മുന്നോടിയായി കപ്പാലം വ്യാപരഭവൻ കേന്ദ്രീകരിച്ച് ആരംഭിച്ച പ്രകടനം നഗരം ചുറ്റി ടൗൺ സ്ക്വയറിൽ സമാപിച്ചു.

## Article Content

**തളിപ്പറമ്പ : **വിലക്കയറ്റം കൊണ്ട് ജനം പൊറുതിമുട്ടുമ്പോഴും ആഡംബരത്തിനും ധൂർത്തിനും മടിക്കാത്ത കേരള സർക്കാർ കോർപ്പറേറ്റ് മുതലാളിമാരുടെ പ്രതിരൂപമാണെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.അബ്ദുൽ കരീം ചേലേരി. തളിപ്പറമ്പ് മുൻസിപ്പൽ മുസ്ലിം ലീഗ് കമ്മറ്റി ടൗൺ സ്ക്വയറിൽ സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചു നിർത്താതെ സർക്കാർ ജനങ്ങളുടെ ജീവൻ കൊണ്ട് പന്താടുകയാണ്.അപ്പോഴും ധൂർത്തിനും ആഡംബരത്തിനും മടിയില്ല. യഥാർത്ഥ കമ്യുണിസ്റ്റെന്ന് അഭിമാനിക്കുന്ന പി.ജയരാജന് പോലും ബുള്ളറ്റ് പ്രൂഫ് കാർ വാങ്ങാൻ 35 ലക്ഷം രൂപ അനുവദിച്ചതിലൂടെ സർക്കാർ അതാണ് തെളിയിക്കുന്നതെന്ന് കരീം ചേലേരി പറഞ്ഞു. മുൻസിപ്പൽ മുസ്‌ലിം ലീഗ് പ്രസിഡണ്ട്‌ കൊടിയിൽ സലീം അധ്യക്ഷത വഹിച്ചു. സി.പി.വി.അബ്ദുള്ള,പി. മുഹമ്മദ് ഇഖ്ബാൽ, പി.കെ.സുബൈർ,കെ. മുസ്തഫ ഹാജി, കെ.വി.അബൂബക്കർ ഹാജി, സി.ഉമ്മർ,ഫൈസൽ ചെറുകുന്നോൻ, എൻ.യു.ഷഫീഖ് മാസ്റ്റർ,പറമ്പിൽ അബ്ദുൽ റഹ്‌മാൻ,സയ്യിദ് ജാബിർ തങ്ങൾ,പി.പി.ഇസ്മായിൽ,സി.അഷ്‌റഫ്‌,ഓലിയൻ ജാഫർ,പി.എ. ഇർഫാൻ, അജ്മൽ പാറാട് സംബന്ധിച്ചു. ജനറൽ സെക്രട്ടറി കെ.മുഹമ്മദ്‌ ബഷീർ സ്വാഗതവും ട്രഷറർ നാസർ ഹൈവേ നന്ദിയും പറഞ്ഞു. പ്രതിഷേധ സായാഹ്നത്തിന് മുന്നോടിയായി കപ്പാലം വ്യാപരഭവൻ കേന്ദ്രീകരിച്ച് ആരംഭിച്ച പ്രകടനം നഗരം ചുറ്റി ടൗൺ സ്ക്വയറിൽ സമാപിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/81426/muslim-league-protest-in-thalipparamb)