---
title: "വീട്ടുകിണറ്റിൽ നിന്ന് മോട്ടോർ മോഷ്ടിച്ച് ആക്രിക്കടയിൽ വില്പന നടത്തിയ രണ്ടുപേർ അറസ്റ്റിൽ"
english_title: "motor theft"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/81423/motor-theft"
published_at: "2022-11-21T20:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637b8e6126e31_news-card.jpg"
keywords: []
---

# വീട്ടുകിണറ്റിൽ നിന്ന് മോട്ടോർ മോഷ്ടിച്ച് ആക്രിക്കടയിൽ വില്പന നടത്തിയ രണ്ടുപേർ അറസ്റ്റിൽ

> **Lead Summary:** വീട്ടുകിണറ്റിൽ നിന്ന് മോട്ടോർ മോഷ്ടിച്ച് ആക്രിക്കടയിൽ വില്പന നടത്തിയ രണ്ടുപേർ അറസ്റ്റിൽ. വെള്ളിക്കീൽ സ്വദേശികളായ കെ ജനാർദ്ദനൻ പി എൻ ചേരി തക്കാരകത്ത് ദിലീപൻ എന്നിവരാണ് പിടിയിലായത്. മോറാഴ മൂലായി റോഡിലെ കുന്നിൽ സജീഷിന്റെ വീട്ടിലെ കിണറിൽ കെട്ടി തൂക്കിയിട്ട 15000ത്തോളം രൂപ വില വരുന്ന മോട്ടറാണ് കഴിഞ്ഞദിവസം ഇവർ മോഷ്ടിച്ച് അടുത്തുള്ള ആക്രിക്കടയിൽ 500 രൂപക്ക് വിറ്റത്. കേസ് എടുത്ത് അന്വേഷണം ആരംഭിച്ച തളിപ്പറമ്പ് പോലീസ് എസ് ഐ ദിനേശ് കോതേരിയുടെ നേതൃത്വത്തിൽ ഇന്നലെ പറശിനിക്കടവ് വെച്ചാണ് ഇരുവരെയും പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻ ചെയ്തു

## Article Content

വീട്ടുകിണറ്റിൽ നിന്ന് മോട്ടോർ മോഷ്ടിച്ച് ആക്രിക്കടയിൽ വില്പന നടത്തിയ രണ്ടുപേർ അറസ്റ്റിൽ. വെള്ളിക്കീൽ സ്വദേശികളായ കെ ജനാർദ്ദനൻ പി എൻ ചേരി തക്കാരകത്ത് ദിലീപൻ എന്നിവരാണ് പിടിയിലായത്. മോറാഴ മൂലായി റോഡിലെ കുന്നിൽ സജീഷിന്റെ വീട്ടിലെ കിണറിൽ കെട്ടി തൂക്കിയിട്ട 15000ത്തോളം രൂപ വില വരുന്ന മോട്ടറാണ് കഴിഞ്ഞദിവസം ഇവർ മോഷ്ടിച്ച് അടുത്തുള്ള ആക്രിക്കടയിൽ 500 രൂപക്ക് വിറ്റത്. കേസ് എടുത്ത് അന്വേഷണം ആരംഭിച്ച തളിപ്പറമ്പ് പോലീസ് എസ് ഐ ദിനേശ് കോതേരിയുടെ നേതൃത്വത്തിൽ ഇന്നലെ പറശിനിക്കടവ് വെച്ചാണ് ഇരുവരെയും പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻ ചെയ്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/81423/motor-theft)