---
title: "പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം നടത്തി"
english_title: "Indira Gandhi Martyrdom Day was observed under the auspices of Pariyaram Constituency Congress Committee"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/8142/indira-gandhi-martyrdom-day-was-observed-under-the-auspices-of-pariyaram-constituency-congress-committee"
published_at: "2021-10-31T11:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617e30ce30d3f_news-car.jpg"
keywords: []
---

# പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം നടത്തി

> **Lead Summary:** **പരിയാരം : **പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാജി രക്തസാക്ഷിത്വ ദിനാചരണ ത്തിന്റെ ഭാഗമായി എമ്പേറ്റ് രാജീവ് ഭവനിൽ വെച്ച് പുഷ്പാർച്ചനയും അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു.

## Article Content

**പരിയാരം : **പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാജി രക്തസാക്ഷിത്വ ദിനാചരണ ത്തിന്റെ ഭാഗമായി എമ്പേറ്റ് രാജീവ് ഭവനിൽ വെച്ച് പുഷ്പാർച്ചനയും അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു.

ഡി.സി.സി.സെക്രട്ടറി ഇ.ടി.രാജീവൻ ഉൽഘടനം ചെയ്തു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് പി.വി.സജീവൻ അധ്യക്ഷത വഹിച്ചു.ഇ. വിജയൻ ,വി.വി.സി.ബാലൻ, ഐ.വി.കുഞ്ഞിരാമൻ, ' പി.വി.രാമചന്ദ്രൻ ,സുരേശൻ പാച്ചേനി, കെ.എം.രവിന്ദ്രൻ കെ.ഇബ്രാഹിംകുട്ടി , പി.വിനോദ് ,പി .വി.ഗോപാലൻ, കെ.വി.അനിഷ് കുമാർ എന്നിവർ പ്രസംഗിച്ചു.പുഷ്പാർച്ചനയ്ക്ക് പി.എം അൽ അമിൻ, ഇ.ടി.ഹരിഷ്, എ.ടി.ജനാർദനൻ, എം.വി.രാജൻ, പ്രജിത്ത് റോഷൻ, പി.രജ്ഞിത്ത്, കെ.രാമകൃഷ്ണൻ, ടി..ചന്ദ്രശേഖരൻ ഒ.ജെ.സെബാസ്റ്റ്യൻ, എന്നിവർ നേതൃത്വം നൽകി.

  എമ്പേറ്റ് ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റികളുടെ നേതൃത്തിൽ നടന്ന പുഷ്പാർച്ചനയിൽ ഐ.വി.കുഞ്ഞിരാമൻ, ഇ.വിജയൻ.കെ.എം.രവിന്ദ്രൻ പി.വി.ഗോപാലൻ, ടി.ചന്ദ്രശേഖരൻ, വി.വി.മണികണ്ടൻ, ഒ.ജെ.സെബാസ്റ്റ്യൻ, പോള ശ്രീധരൻ എന്നിവർ നേതൃത്വം നൽകി. പരിയാരം സെൻ്ററിൽ നടന്ന അനുസ്മരണ പുഷ്പാർച്ചനയിൽ പി.വി.സജീവൻ, വി.വി. ജാനകി, എം.വി.രാജൻ, എ.ടി.ജനാർദനൻ, പി.എ. വിനോദ് ,കെ പുരുഷോത്തമൻ ,സുരാഗ് കെ.വി. എന്നിവർ നേതൃത്വം നൽകി. മുടിക്കാനംബൂത്തിൽ ജെയിസൺ മാത്യു, മാത്യൂസ്, വിനോദ് കല്ലേൻ, ലിനസ്സ് എന്നിവർ നേതൃത്വം നൽകി. ചുടല ബൂത്തിൽ പി.എം. അൽഅമീൻ, പ്രജീത്ത് റോഷൻ, സി.വി.ജയരാൻ ,പ്രസന്നൻകാവിൻചാൽ, ഷാജീ മുക്കുന്ന് എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/8142/indira-gandhi-martyrdom-day-was-observed-under-the-auspices-of-pariyaram-constituency-congress-committee)