---
title: "കടന്നല്‍ കുത്തേറ്റ് നിരവധി പേർക്ക് പരിക്ക്"
english_title: "injured due to wasp stings"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/81400/injured-due-to-wasp-stings"
published_at: "2022-11-21T16:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637b603e5f7cb_vac.jpg"
keywords: []
---

# കടന്നല്‍ കുത്തേറ്റ് നിരവധി പേർക്ക് പരിക്ക്

> **Lead Summary:** **പയ്യന്നൂര്‍: **മാത്തില്‍ വടശ്ശേരിയില്‍ കടന്നല്‍ കുത്തേറ്റ് നിരവധി പേർക്ക് പരിക്ക് സാരമായി കുത്തേറ്റ നാലു പേരെ പയ്യന്നൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മാത്തിൽ വടശ്ശേരിയിലെ വീണ,മകള്‍ മാത്തില്‍ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനി ആര്യശ്രീ,കാങ്കോല്‍ പാനോത്തെ വിജയന്‍മാതാവ് തമ്പായി എന്നിവര്‍ക്കാണ് കടന്നലുകളുടെ കുത്തേറ്റത്.നാലു പേരെയും പയ്യന്നൂർ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നുരാവിലെ ഒന്‍പതേകാലോടെയാണ് സംഭവം. വീണയുടെമകള്‍ ആര്യശ്രീയെ സ്‌കൂളിലെത്തിക്കാൻ പോകുന്നതിനിടയിലാണ് കടന്നല്‍കൂട്ടം ഇവരെ ആക്രമിച്ചത്.വടശ്ശേരി മണലിലെ ബന്ധുവീട്ടിലേക്കുള്ള ബൈക്ക് യാത്രക്കിടെയാണ് കാങ്കോൽ പാനോത്തെ വിജയനെയും അമ്മ തമ്പായിയേയും പിന്തുടര്‍ന്നെത്തിയ കടന്നല്‍കൂട്ടം ആക്രമിച്ചത്.ഗുരുതരമായി കടന്നൽ കുത്തേറ്റ് അവശനിലയിലായ തമ്പായി യെ ആശുപത്രിയിലെതീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

## Article Content

**പയ്യന്നൂര്‍: **മാത്തില്‍ വടശ്ശേരിയില്‍ കടന്നല്‍ കുത്തേറ്റ് നിരവധി പേർക്ക് പരിക്ക് സാരമായി കുത്തേറ്റ നാലു പേരെ പയ്യന്നൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മാത്തിൽ വടശ്ശേരിയിലെ വീണ,മകള്‍ മാത്തില്‍ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനി ആര്യശ്രീ,കാങ്കോല്‍ പാനോത്തെ വിജയന്‍മാതാവ് തമ്പായി എന്നിവര്‍ക്കാണ് കടന്നലുകളുടെ കുത്തേറ്റത്.നാലു പേരെയും പയ്യന്നൂർ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നുരാവിലെ ഒന്‍പതേകാലോടെയാണ് സംഭവം. വീണയുടെമകള്‍ ആര്യശ്രീയെ സ്‌കൂളിലെത്തിക്കാൻ പോകുന്നതിനിടയിലാണ് കടന്നല്‍കൂട്ടം ഇവരെ ആക്രമിച്ചത്.വടശ്ശേരി മണലിലെ ബന്ധുവീട്ടിലേക്കുള്ള ബൈക്ക് യാത്രക്കിടെയാണ് കാങ്കോൽ പാനോത്തെ വിജയനെയും അമ്മ തമ്പായിയേയും പിന്തുടര്‍ന്നെത്തിയ കടന്നല്‍കൂട്ടം ആക്രമിച്ചത്.ഗുരുതരമായി കടന്നൽ കുത്തേറ്റ് അവശനിലയിലായ തമ്പായി യെ ആശുപത്രിയിലെതീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/81400/injured-due-to-wasp-stings)