---
title: "'നമ്മുടെ നാട് പെരുമ്പടവ്' നവമാധ്യമ കൂട്ടായ്മയുടെ വാർഷികം: ഐആർപിസിക്ക് സഹായം നൽകി"
english_title: "help for irpc"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/81365/help-for-irpc"
published_at: "2022-11-21T13:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637b36f43b123_vac.jpg"
keywords: []
---

# 'നമ്മുടെ നാട് പെരുമ്പടവ്' നവമാധ്യമ കൂട്ടായ്മയുടെ വാർഷികം: ഐആർപിസിക്ക് സഹായം നൽകി

> **Lead Summary:** നമ്മുടെ നാട് പെരുമ്പടവ് നവമാധ്യമ കൂട്ടായ്മയുട മൂന്നാം വാർഷികത്തോടനുബന്ധിച്ച് മാത്തിൽ ഐ ആർ പി സി ക്കും എരമം അഞ്ജലി വിദ്യാനികേതനിലും കൂടി ഒരു ലക്ഷത്തോളം രൂപയുടെ ഭക്ഷണവും വസ്ത്രവും പതിനഞ്ചായിരം രൂപ വില വരുന്ന ഫിസിയോ തെറാപ്പിക്കുള്ള കോമ്പോ കിറ്റും , മരുന്നിനാവശ്യമായ 5000 രൂപയും സ്നേ സമ്മാനം എന്ന പേരിൽ കൂട്ടായ്മയുടെ അഡ്മിൻസും അംഗങ്ങളും ചേർന്ന് നൽകി. ചുരുങ്ങിയ കാലത്തിനുള്ളിൽ പെരുമ്പടവ് പ്രദേശത്തെ സുമനസ്സുകളുടെയും പ്രവാസി സുഹൃത്തുക്കളുടെയും അകമഴിഞ്ഞ സഹായത്തിൽ മുപ്പത് ലക്ഷത്തിനടുത്ത് രൂപയുടെ ചാകിത്സ സഹായം. നിർദ്ദനരായവർക്ക് പഠനത്തിനും വീട് നിർമ്മാണത്തിനുമായി ലക്ഷക്കണക്കിന് രൂപയുടെ സഹായങ്ങൾ, രക്തദാനം, കൊറോണക്കാലത്തെ മൊബെൽ , ടി വി ചലഞ്ചുകൾ, പി പി ഇ കിറ്റ്, ഓക്സി മീറ്റർ , ചലഞ്ചുകൾ, സാനിറ്റൈസേഷൻ, പ്രളയകാലത്തെ പ്രവർത്തനങ്ങൾ, സാമൂഹിക രാഷ്ട്രീയ വിഷയങ്ങളിലെ ഇടപെടലുകൾ എന്നിവയിലൂടെ നാടിനകത്തും പുറത്തും ശ്രദ്ദേയമായ നവമാധ്യമ കൂട്ടായ്മയാണ് നമ്മുടെ നാട് പെരുമ്പടവ് നവ മാധ്യമ കൂട്ടായ്മ. മാത്തിൽ ഐ ആർ പി സി യിലെ ചടങ്ങിൽ പയ്യന്നൂർ എം എൽ എ ടി ഐ മധുസൂധനൻ സാധനങ്ങൾ ഏറ്റുവാങ്ങി സംസാരിച്ചു. നവ മാധ്യമങ്ങളുടെ ദുരൂപയോഗങ്ങളെ കുറിച്ച് ധാരാളമായി കേട്ട് വരുന്ന ഈ കാലത്ത് ഇതേ നവമാധ്യങ്ങള ഉപയോഗിച്ച് നാടിന് കരുത്തും കാവലുമാവാൻ സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ കൂട്ടായ്മ എന്ന് എം എൽ എ പറഞ്ഞു. ഗ്രൂപ്പ് അഡ്മിൻസ് ജോർജ് തോമസ്, സുഗേഷ് കൃഷ്ണൻ, കെ പി കുഞ്ഞികൃഷ്ണൻ ,സത്താർ എ പി എന്നിവർ സംസാരിച്ചു. മെജോ ഉപ്പാണി, അബ്ദുൾ റസാഖ്, ഷാജൻ യു ,ക്യാഷ്യോ , ബിജു കരിപ്പൽ , സലാം വെള്ളക്കാട്, ഹംസ എ പി , സലീം ജാസ്മിൻ, പി സജി, സന്ദീപ്, വിജയൻ കണ്ടോത്ത്, പ്രസാദ് കെ പി , എന്നിവർ പങ്കെടുത്തു.

## Article Content

നമ്മുടെ നാട് പെരുമ്പടവ് നവമാധ്യമ കൂട്ടായ്മയുട മൂന്നാം വാർഷികത്തോടനുബന്ധിച്ച് മാത്തിൽ ഐ ആർ പി സി ക്കും എരമം അഞ്ജലി വിദ്യാനികേതനിലും കൂടി ഒരു ലക്ഷത്തോളം രൂപയുടെ ഭക്ഷണവും വസ്ത്രവും പതിനഞ്ചായിരം രൂപ വില വരുന്ന ഫിസിയോ തെറാപ്പിക്കുള്ള കോമ്പോ കിറ്റും , മരുന്നിനാവശ്യമായ 5000 രൂപയും സ്നേ സമ്മാനം എന്ന പേരിൽ കൂട്ടായ്മയുടെ അഡ്മിൻസും അംഗങ്ങളും ചേർന്ന് നൽകി. ചുരുങ്ങിയ കാലത്തിനുള്ളിൽ പെരുമ്പടവ് പ്രദേശത്തെ സുമനസ്സുകളുടെയും പ്രവാസി സുഹൃത്തുക്കളുടെയും അകമഴിഞ്ഞ സഹായത്തിൽ മുപ്പത് ലക്ഷത്തിനടുത്ത് രൂപയുടെ ചാകിത്സ സഹായം. നിർദ്ദനരായവർക്ക് പഠനത്തിനും വീട് നിർമ്മാണത്തിനുമായി ലക്ഷക്കണക്കിന് രൂപയുടെ സഹായങ്ങൾ, രക്തദാനം, കൊറോണക്കാലത്തെ മൊബെൽ , ടി വി ചലഞ്ചുകൾ, പി പി ഇ കിറ്റ്, ഓക്സി മീറ്റർ , ചലഞ്ചുകൾ, സാനിറ്റൈസേഷൻ, പ്രളയകാലത്തെ പ്രവർത്തനങ്ങൾ, സാമൂഹിക രാഷ്ട്രീയ വിഷയങ്ങളിലെ ഇടപെടലുകൾ എന്നിവയിലൂടെ നാടിനകത്തും പുറത്തും ശ്രദ്ദേയമായ നവമാധ്യമ കൂട്ടായ്മയാണ് നമ്മുടെ നാട് പെരുമ്പടവ് നവ മാധ്യമ കൂട്ടായ്മ. മാത്തിൽ ഐ ആർ പി സി യിലെ ചടങ്ങിൽ പയ്യന്നൂർ എം എൽ എ ടി ഐ മധുസൂധനൻ സാധനങ്ങൾ ഏറ്റുവാങ്ങി സംസാരിച്ചു. നവ മാധ്യമങ്ങളുടെ ദുരൂപയോഗങ്ങളെ കുറിച്ച് ധാരാളമായി കേട്ട് വരുന്ന ഈ കാലത്ത് ഇതേ നവമാധ്യങ്ങള ഉപയോഗിച്ച് നാടിന് കരുത്തും കാവലുമാവാൻ സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ കൂട്ടായ്മ എന്ന് എം എൽ എ പറഞ്ഞു. ഗ്രൂപ്പ് അഡ്മിൻസ് ജോർജ് തോമസ്, സുഗേഷ് കൃഷ്ണൻ, കെ പി കുഞ്ഞികൃഷ്ണൻ ,സത്താർ എ പി എന്നിവർ സംസാരിച്ചു. മെജോ ഉപ്പാണി, അബ്ദുൾ റസാഖ്, ഷാജൻ യു ,ക്യാഷ്യോ , ബിജു കരിപ്പൽ , സലാം വെള്ളക്കാട്, ഹംസ എ പി , സലീം ജാസ്മിൻ, പി സജി, സന്ദീപ്, വിജയൻ കണ്ടോത്ത്, പ്രസാദ് കെ പി , എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/81365/help-for-irpc)