---
title: "വാഹന മോഷണക്കേസിലെ പിടികിട്ടാപ്പുള്ളി പിടിയില്‍"
english_title: "lorry theft"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/81355/lorry-theft"
published_at: "2022-11-21T13:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637b3261b9dc1_news-card.jpg"
keywords: []
---

# വാഹന മോഷണക്കേസിലെ പിടികിട്ടാപ്പുള്ളി പിടിയില്‍

> **Lead Summary:** **ശ്രീകണ്ഠപുരം: **ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ടിപ്പര്‍ ലോറി മോഷണം പോയ സംഭവത്തില്‍ പിടികിട്ടാപ്പുള്ളിയെ പോലീസ് അറസ്റ്റ് ചെയ്തു. മാഹി പാറാലിനു സമീപം പള്ളൂരിര്‍ കൊപ്രക്കളത്തില്‍ ഹൗസില്‍ റമീസിനെയാണ് ശ്രീകണ്ഠാപുരം പോലീസ് അറസ്റ്റ് ചെയ്തത്. 2008 ഒക്ടോബര്‍ 23നാണ് കേസിനാസ്പദമായ സംഭവം. രാത്രി ശ്രീകണ്ഠാപുരം ബസ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ഇടുക്കി മാണിപ്പാറ സ്വദേശി ജോയ് ജോസിന്റെ ഭാര്യയുടെ പേരിലുള്ള 8 ലക്ഷം രൂപ വരുന്ന കെഎല്‍ 17ഡി 1201 നമ്പര്‍ ടിപ്പര്‍ ലോറിയാണ് മോഷണം പോയത്. പ്രതിയെ കോടതി 2021ല്‍ പിടികിട്ടാപ്പുള്ളിയെ പ്രഖ്യാപിച്ചിരുന്നു. ഇന്നലെ രാത്രി സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഇ പി സുരേശന്‍, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ പ്രേമരാജന്‍, സീനിയര്‍ സിപിഒ രജീഷ് എന്നിവരാണ് മാഹി പള്ളൂരില്‍ വച്ച് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

## Article Content

**ശ്രീകണ്ഠപുരം: **ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ടിപ്പര്‍ ലോറി മോഷണം പോയ സംഭവത്തില്‍ പിടികിട്ടാപ്പുള്ളിയെ പോലീസ് അറസ്റ്റ് ചെയ്തു. മാഹി പാറാലിനു സമീപം പള്ളൂരിര്‍ കൊപ്രക്കളത്തില്‍ ഹൗസില്‍ റമീസിനെയാണ് ശ്രീകണ്ഠാപുരം പോലീസ് അറസ്റ്റ് ചെയ്തത്. 2008 ഒക്ടോബര്‍ 23നാണ് കേസിനാസ്പദമായ സംഭവം. രാത്രി ശ്രീകണ്ഠാപുരം ബസ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ഇടുക്കി മാണിപ്പാറ സ്വദേശി ജോയ് ജോസിന്റെ ഭാര്യയുടെ പേരിലുള്ള 8 ലക്ഷം രൂപ വരുന്ന കെഎല്‍ 17ഡി 1201 നമ്പര്‍ ടിപ്പര്‍ ലോറിയാണ് മോഷണം പോയത്. പ്രതിയെ കോടതി 2021ല്‍ പിടികിട്ടാപ്പുള്ളിയെ പ്രഖ്യാപിച്ചിരുന്നു. ഇന്നലെ രാത്രി സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഇ പി സുരേശന്‍, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ പ്രേമരാജന്‍, സീനിയര്‍ സിപിഒ രജീഷ് എന്നിവരാണ് മാഹി പള്ളൂരില്‍ വച്ച് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/81355/lorry-theft)