---
title: "പഴയരീതിയിൽ റോഡ് ടെസ്റ്റ്‌: യൂത്ത് കോൺഗ്രസ്‌ കാഞ്ഞിരങ്ങാട് ടെസ്റ്റിംഗ് ഗ്രൗണ്ടിൽ കുത്തിയിരിപ്പ് സമരം നടത്തി"
english_title: "youth congress protest "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/81313/youth-congress-protest"
published_at: "2022-11-21T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637b1244b98f0_vac.jpg"
keywords: []
---

# പഴയരീതിയിൽ റോഡ് ടെസ്റ്റ്‌: യൂത്ത് കോൺഗ്രസ്‌ കാഞ്ഞിരങ്ങാട് ടെസ്റ്റിംഗ് ഗ്രൗണ്ടിൽ കുത്തിയിരിപ്പ് സമരം നടത്തി

> **Lead Summary:** ആധുനിക ടെസ്റ്റിംഗ് രീതികൾ നിരാകരിച്ചു കൊണ്ട് പഴയരീതിയിൽ റോഡ് ടെസ്റ്റ്‌ നടത്തുന്ന മോട്ടോർ വാഹനവകുപ്പിന്റെ അനാസ്‌ഥയ്ക്കെതിരെ, ഡ്രൈവിങ് ലൈസെൻസിനു വേണ്ടി, പരിശീലനം നടത്തുന്നവരെയും, അവഹേളിച്ചുകൊണ്ട് മുന്നോട്ടു പോകുന്ന സംസ്ഥാന സർക്കാരിന്റെ വഞ്ചനപരമായ നിലപാടുകൾക്കെതിരെ യൂത്ത് കോൺഗ്രസ്‌ തളിപ്പറമ്പ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാഞ്ഞിരങ്ങാട് ടെസ്റ്റിംഗ് ഗ്രൗണ്ടിൽ പ്രതിഷേധവും, കുത്തിയിരുപ്പ് സമരവും നടത്തി. റോഡ് ടെസ്റ്റിൽ പുതിയ രീതി കൈക്കൊള്ളണമെന്നു ആവശ്യപ്പെട്ടു കൊണ്ട് യൂത്ത് കോൺഗ്രസ്‌ നടത്തിയ പ്രതിഷേധ സമരത്തെ തുടർന്ന് ഇന്നത്തെ ഡ്രൈവിംഗ് ടെസ്റ്റ്‌ നിർത്തിവെച്ചു. പഴയ രീതിതന്നെയാണ് മോട്ടോർ വാഹന വകുപ്പ് തുടരുന്നതെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് യൂത്ത് കോൺഗ്രസ്‌ നേതാക്കളായ സംസ്ഥാന കമ്മിറ്റി അംഗം രാഹുൽ ദാമോദരൻ, ജില്ലാ വൈസ് പ്രസിഡന്റ്‌ വി. രാഹുൽ, നിയോജക മണ്ഡലം പ്രസിഡന്റ്‌ സികെ സായൂജ്, ജില്ലാ കമ്മിറ്റി അംഗം ശ്രീജിത്ത് കൂവേരി എന്നിവർ പറഞ്ഞു. യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം ഭാരവാഹികളായ പ്രജീഷ് കൊട്ടക്കാനം, പ്രകാശൻ പനങ്ങാട്ടൂർ, കുറുമാത്തൂർ മണ്ഡലം പ്രസിഡന്റ്‌ ആലികുഞ്ഞി, മുജീബ് ചെറിയൂർ എന്നിവർ നേതൃത്വം നൽകി.

## Article Content

ആധുനിക ടെസ്റ്റിംഗ് രീതികൾ നിരാകരിച്ചു കൊണ്ട് പഴയരീതിയിൽ റോഡ് ടെസ്റ്റ്‌ നടത്തുന്ന മോട്ടോർ വാഹനവകുപ്പിന്റെ അനാസ്‌ഥയ്ക്കെതിരെ, ഡ്രൈവിങ് ലൈസെൻസിനു വേണ്ടി, പരിശീലനം നടത്തുന്നവരെയും, അവഹേളിച്ചുകൊണ്ട് മുന്നോട്ടു പോകുന്ന സംസ്ഥാന സർക്കാരിന്റെ വഞ്ചനപരമായ നിലപാടുകൾക്കെതിരെ യൂത്ത് കോൺഗ്രസ്‌ തളിപ്പറമ്പ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാഞ്ഞിരങ്ങാട് ടെസ്റ്റിംഗ് ഗ്രൗണ്ടിൽ പ്രതിഷേധവും, കുത്തിയിരുപ്പ് സമരവും നടത്തി. റോഡ് ടെസ്റ്റിൽ പുതിയ രീതി കൈക്കൊള്ളണമെന്നു ആവശ്യപ്പെട്ടു കൊണ്ട് യൂത്ത് കോൺഗ്രസ്‌ നടത്തിയ പ്രതിഷേധ സമരത്തെ തുടർന്ന് ഇന്നത്തെ ഡ്രൈവിംഗ് ടെസ്റ്റ്‌ നിർത്തിവെച്ചു. പഴയ രീതിതന്നെയാണ് മോട്ടോർ വാഹന വകുപ്പ് തുടരുന്നതെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് യൂത്ത് കോൺഗ്രസ്‌ നേതാക്കളായ സംസ്ഥാന കമ്മിറ്റി അംഗം രാഹുൽ ദാമോദരൻ, ജില്ലാ വൈസ് പ്രസിഡന്റ്‌ വി. രാഹുൽ, നിയോജക മണ്ഡലം പ്രസിഡന്റ്‌ സികെ സായൂജ്, ജില്ലാ കമ്മിറ്റി അംഗം ശ്രീജിത്ത് കൂവേരി എന്നിവർ പറഞ്ഞു. യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം ഭാരവാഹികളായ പ്രജീഷ് കൊട്ടക്കാനം, പ്രകാശൻ പനങ്ങാട്ടൂർ, കുറുമാത്തൂർ മണ്ഡലം പ്രസിഡന്റ്‌ ആലികുഞ്ഞി, മുജീബ് ചെറിയൂർ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/81313/youth-congress-protest)