---
title: "കെ സി മണികണ്ഠൻ നായരുടെ ആത്മഹത്യ ശ്രമം: യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് വി രാഹുൽ പരാതി നൽകി"
english_title: "complaint of rahul"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/81263/complaint-of-rahul"
published_at: "2022-11-20T20:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637a42f548878_news-card.jpg"
keywords: []
---

# കെ സി മണികണ്ഠൻ നായരുടെ ആത്മഹത്യ ശ്രമം: യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് വി രാഹുൽ പരാതി നൽകി

> **Lead Summary:** പാലകുളങ്ങര ധര്‍മ്മശാസ്താക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ കെ.സി.മണികണ്ഠന്‍ നായരുടെ ആത്മഹത്യാശ്രമത്തെക്കുറിച്ച് അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് വി.രാഹുല്‍ ആവശ്യപ്പെട്ടു. സമൂഹമാധ്യമങ്ങളില്‍ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുള്ള ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശിച്ചിരിക്കുന്ന ചിലര്‍ സി.പി.എം പ്രാദേശികനേതാക്കളും പ്രവര്‍ത്തകരുമാണെന്നും ഈ സാഹചര്യത്തില്‍ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി. നിജസ്ഥിതി പുറത്തുകൊണ്ടുവരണെമന്നാവശ്യപ്പെട്ട് രാഹുല്‍ തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കി. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ ഫേസ്ബുക്കില്‍ വിട എന്ന അടിക്കുറിപ്പുമായി മണികണ്ഠന്‍നായര്‍ ഇട്ട പോസ്റ്റ് ശ്രദ്ധയില്‍പെട്ടതിനെതുടർന്നാണ് അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായത്. ഒരു സുഹൃത്തിന്റെ ഇടപെടലാണ് ക്ഷേത്രത്തിനകത്ത് വിഷം കഴിച്ച നിലയില്‍ കണ്ട കെ.സി.മണികണ്ഠന്‍നായരെ ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ സഹായിച്ചത്. പോസ്റ്റ് കണ്ട ഉടനെ ഇദ്ദേഹം മണികണ്ഠന്‍നായുടെ സുഹൃത്തും പരിസ്ഥിതി പ്രവര്‍ത്തകനുമായ വിജയ് നീലകണ്ഠനെ വിവരമറിയിക്കുന്നു. മരണം ക്ഷേത്രത്തിലായിരിക്കുമെന്ന ഫേസ് ബുക്ക് പോസ്റ്റിലെ കുറിപ്പ് കണ്ടതിനാല്‍ ഇരുവരും ക്ഷേത്രപരിസരത്തെത്തി നടത്തിയ അന്വേഷണത്തിലാണ് മതില്‍ക്കെട്ടിനകത്ത് വരാന്തയില്‍ കിടക്കുന്ന നിലയില്‍ മണികണ്ഠന്‍നായരെ കണ്ടത്. ഉടനെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തിയ ശേഷമാണ് ആംബുലന്‍സില്‍ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും പിന്നീട് കണ്ണൂര്‍ മിംസ് ആശുപത്രിയിലും എത്തിച്ചത്. ഇദ്ദേഹം അപകടനില തരണംചെയ്തതായാണ് ലഭിക്കുന്ന വിവരം. ഒന്‍പത് പേജുകളില്‍ ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ച ആത്മഹത്യാകുറിപ്പില്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട ചില നിസാരപ്രശ്‌നങ്ങളാണ് അത്മഹത്യ ചെയ്യാന്‍ കാരണമെന്ന് കാണുന്നുണ്ട്.

## Article Content

പാലകുളങ്ങര ധര്‍മ്മശാസ്താക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ കെ.സി.മണികണ്ഠന്‍ നായരുടെ ആത്മഹത്യാശ്രമത്തെക്കുറിച്ച് അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് വി.രാഹുല്‍ ആവശ്യപ്പെട്ടു. സമൂഹമാധ്യമങ്ങളില്‍ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുള്ള ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശിച്ചിരിക്കുന്ന ചിലര്‍ സി.പി.എം പ്രാദേശികനേതാക്കളും പ്രവര്‍ത്തകരുമാണെന്നും ഈ സാഹചര്യത്തില്‍ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി. നിജസ്ഥിതി പുറത്തുകൊണ്ടുവരണെമന്നാവശ്യപ്പെട്ട് രാഹുല്‍ തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കി. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ ഫേസ്ബുക്കില്‍ വിട എന്ന അടിക്കുറിപ്പുമായി മണികണ്ഠന്‍നായര്‍ ഇട്ട പോസ്റ്റ് ശ്രദ്ധയില്‍പെട്ടതിനെതുടർന്നാണ് അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായത്. ഒരു സുഹൃത്തിന്റെ ഇടപെടലാണ് ക്ഷേത്രത്തിനകത്ത് വിഷം കഴിച്ച നിലയില്‍ കണ്ട കെ.സി.മണികണ്ഠന്‍നായരെ ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ സഹായിച്ചത്. പോസ്റ്റ് കണ്ട ഉടനെ ഇദ്ദേഹം മണികണ്ഠന്‍നായുടെ സുഹൃത്തും പരിസ്ഥിതി പ്രവര്‍ത്തകനുമായ വിജയ് നീലകണ്ഠനെ വിവരമറിയിക്കുന്നു. മരണം ക്ഷേത്രത്തിലായിരിക്കുമെന്ന ഫേസ് ബുക്ക് പോസ്റ്റിലെ കുറിപ്പ് കണ്ടതിനാല്‍ ഇരുവരും ക്ഷേത്രപരിസരത്തെത്തി നടത്തിയ അന്വേഷണത്തിലാണ് മതില്‍ക്കെട്ടിനകത്ത് വരാന്തയില്‍ കിടക്കുന്ന നിലയില്‍ മണികണ്ഠന്‍നായരെ കണ്ടത്. ഉടനെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തിയ ശേഷമാണ് ആംബുലന്‍സില്‍ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും പിന്നീട് കണ്ണൂര്‍ മിംസ് ആശുപത്രിയിലും എത്തിച്ചത്. ഇദ്ദേഹം അപകടനില തരണംചെയ്തതായാണ് ലഭിക്കുന്ന വിവരം. ഒന്‍പത് പേജുകളില്‍ ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ച ആത്മഹത്യാകുറിപ്പില്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട ചില നിസാരപ്രശ്‌നങ്ങളാണ് അത്മഹത്യ ചെയ്യാന്‍ കാരണമെന്ന് കാണുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/81263/complaint-of-rahul)