---
title: "പറശ്ശിനിക്കടവ്- മാട്ടൂൽ ബോട്ട് സർവീസ് ഇന്ന് മുതൽ പുനരാരംഭിക്കും"
english_title: "parassini mattool boat service"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/81229/parassini-mattool-boat-service"
published_at: "2022-11-20T14:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6379ee305be35_vac.jpg"
keywords: []
---

# പറശ്ശിനിക്കടവ്- മാട്ടൂൽ ബോട്ട് സർവീസ് ഇന്ന് മുതൽ പുനരാരംഭിക്കും

> **Lead Summary:** രണ്ടാഴ്ചയായി മുടങ്ങി കിടന്ന ജലഗതാഗത വകുപ്പിന്റെ പറശ്ശിനിക്കടവ്- മാട്ടൂൽ ബോട്ട് സർവീസ് ഞായറാഴ്ച വീണ്ടും തുടങ്ങും. യന്ത്ര തകരാറിനെ തുടർന്നാണ് ബോട്ട് സർവീസ് നിർത്തിയത്. പറശ്ശിനിക്കടവിൽ എത്തുന്ന തീർത്ഥാടകർക്കും വിനോദ സഞ്ചാരികൾക്കും ഏറ്റവും മിതമായ നിരക്കിൽ വളപട്ടണം പുഴയുടെ മനോഹാരിത ആസ്വദിക്കാൻ ജലഗതാഗത വകുപ്പിന്റെ ബോട്ട് സർവീസ് വഴി സാധിച്ചിരുന്നു. ജലഗതാഗത വകുപ്പിന്റെ ബോട്ട് ഞായറാഴ്ച ഉച്ചക്ക് രണ്ടിന് മാട്ടൂലിലേക്ക് സർവീസ് തുടങ്ങും. രാവിലെ 6.30 മുതൽ 9.30 വരെയും വൈകീട്ട് നാലിന് ശേഷവും അര മണിക്കൂർ ഇടവിട്ട് പ്രാദേശിക ഉല്ലാസ സർവീസും ജലഗതാഗത വകുപ്പ് നടത്തുന്നുണ്ട്. കൂടാതെ 2000 രൂപ നിരക്കിൽ ഒരു മണിക്കൂർ 60 പേർക്ക് യാത്ര ചെയ്യാവുന്ന പ്രാദേശിക ഉല്ലാസ സർവീസും ജലഗതാഗത വകുപ്പിന്റെ ജനപ്രിയ പാക്കേജാണ്.

## Article Content

രണ്ടാഴ്ചയായി മുടങ്ങി കിടന്ന ജലഗതാഗത വകുപ്പിന്റെ പറശ്ശിനിക്കടവ്- മാട്ടൂൽ ബോട്ട് സർവീസ് ഞായറാഴ്ച വീണ്ടും തുടങ്ങും. യന്ത്ര തകരാറിനെ തുടർന്നാണ് ബോട്ട് സർവീസ് നിർത്തിയത്. പറശ്ശിനിക്കടവിൽ എത്തുന്ന തീർത്ഥാടകർക്കും വിനോദ സഞ്ചാരികൾക്കും ഏറ്റവും മിതമായ നിരക്കിൽ വളപട്ടണം പുഴയുടെ മനോഹാരിത ആസ്വദിക്കാൻ ജലഗതാഗത വകുപ്പിന്റെ ബോട്ട് സർവീസ് വഴി സാധിച്ചിരുന്നു. ജലഗതാഗത വകുപ്പിന്റെ ബോട്ട് ഞായറാഴ്ച ഉച്ചക്ക് രണ്ടിന് മാട്ടൂലിലേക്ക് സർവീസ് തുടങ്ങും. രാവിലെ 6.30 മുതൽ 9.30 വരെയും വൈകീട്ട് നാലിന് ശേഷവും അര മണിക്കൂർ ഇടവിട്ട് പ്രാദേശിക ഉല്ലാസ സർവീസും ജലഗതാഗത വകുപ്പ് നടത്തുന്നുണ്ട്. കൂടാതെ 2000 രൂപ നിരക്കിൽ ഒരു മണിക്കൂർ 60 പേർക്ക് യാത്ര ചെയ്യാവുന്ന പ്രാദേശിക ഉല്ലാസ സർവീസും ജലഗതാഗത വകുപ്പിന്റെ ജനപ്രിയ പാക്കേജാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/81229/parassini-mattool-boat-service)