---
title: "കണ്ണൂർ ജില്ലാ സ്‌കൂൾ കായികമേളയിൽ പയ്യന്നൂരിന്റെ കുതിപ്പ്: ജി.എച്ച്. എസ്. എസ്. പ്രാപ്പൊയിൽ മികച്ച സ്കൂൾ"
english_title: "ghss prappoyil"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/81123/ghss-prappoyil"
published_at: "2022-11-19T21:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6378f94511cc9_vac.jpg"
keywords: []
---

# കണ്ണൂർ ജില്ലാ സ്‌കൂൾ കായികമേളയിൽ പയ്യന്നൂരിന്റെ കുതിപ്പ്: ജി.എച്ച്. എസ്. എസ്. പ്രാപ്പൊയിൽ മികച്ച സ്കൂൾ

> **Lead Summary:** **മാങ്ങാട്ടുപറമ്പ്: ** കണ്ണൂർ ജില്ലാ സ്‌ക്കൂൾ കായികമേളയിൽ പയ്യന്നൂർ ഉപജില്ലയുടെ സർവാധിപത്യം. 240 പോയന്റ് നേടിയാണ് മറ്റ് ഉപജില്ലകളെ ബഹുദൂരം പിൻതള്ളിയത്. ഇതേ ഉപജില്ലയിലെ പ്രാപ്പൊയിൽ ജി. എച്ച്. എസ്. എസ്. 63 പോയന്റുകളാടെ ജില്ലയിലെ മികച്ച സ്ക്കൂളായി മുന്നേറിയതും പയ്യന്നൂർ ഉപജില്ലക്ക് ഇരട്ടി മധുരം പകർന്നു. 115 പോയന്റുകളോടെ ഇരിട്ടി രണ്ടാം സ്ഥാനവും 1 14 പോയന്റുകളോടെ തളിപ്പറമ്പ് നോർത്ത് ഇഞ്ചോടിഞ്ച് പോരട്ടത്തിലൂടെ മൂന്നാം സ്ഥാനത്തെത്തി. 2019 ൽ പയ്യന്നൂർ ചാമ്പ്യൻപട്ടം നേടിയപ്പോൾ തളിപ്പറമ്പ് നോർത്ത് രണ്ടാം സ്ഥാനത്തും ഇരിട്ടി മൂന്നാം സ്ഥാനത്തും ആയിരുന്നു. . ജി.എച്ച്. എസ്.എസ്. മാത്തിൽ 51 പോയന്റുകളോടെ മികച്ച രണ്ടാമത്തെ സ്ക്കൂളായും 42 പോയന്റുമായി മണിക്കടവ് സെന്റ് തോമസ് മൂന്നാം സ്ഥാനവും നേടി. 2019 ൽ മികച്ച സ്ക്കൂളായ വാരം സി.എച്ച്. എം. ഹൈസ്ക്കൂളിന് ഇത്തവണ പോയൻറ് പട്ടികയിൽ പോലും ഇടം നേടിയില്ല.പ്രാപ്പൊയിൽ സ്ക്കൂൾ കഴിഞ്ഞ മേളയിലെ രണ്ടാം സ്ഥാനക്കാരായിരുന്നു. സമാപന സമ്മേളനം കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി.ഷാജിർ ഉദ്ഘാടനം ചെയ്തു. കല്യാശ്ശേരി പഞ്ചായത്ത് പ്രസി. ടി.ടി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

## Article Content

**മാങ്ങാട്ടുപറമ്പ്: ** കണ്ണൂർ ജില്ലാ സ്‌ക്കൂൾ കായികമേളയിൽ പയ്യന്നൂർ ഉപജില്ലയുടെ സർവാധിപത്യം. 240 പോയന്റ് നേടിയാണ് മറ്റ് ഉപജില്ലകളെ ബഹുദൂരം പിൻതള്ളിയത്. ഇതേ ഉപജില്ലയിലെ പ്രാപ്പൊയിൽ ജി. എച്ച്. എസ്. എസ്. 63 പോയന്റുകളാടെ ജില്ലയിലെ മികച്ച സ്ക്കൂളായി മുന്നേറിയതും പയ്യന്നൂർ ഉപജില്ലക്ക് ഇരട്ടി മധുരം പകർന്നു. 115 പോയന്റുകളോടെ ഇരിട്ടി രണ്ടാം സ്ഥാനവും 1 14 പോയന്റുകളോടെ തളിപ്പറമ്പ് നോർത്ത് ഇഞ്ചോടിഞ്ച് പോരട്ടത്തിലൂടെ മൂന്നാം സ്ഥാനത്തെത്തി. 2019 ൽ പയ്യന്നൂർ ചാമ്പ്യൻപട്ടം നേടിയപ്പോൾ തളിപ്പറമ്പ് നോർത്ത് രണ്ടാം സ്ഥാനത്തും ഇരിട്ടി മൂന്നാം സ്ഥാനത്തും ആയിരുന്നു. . ജി.എച്ച്. എസ്.എസ്. മാത്തിൽ 51 പോയന്റുകളോടെ മികച്ച രണ്ടാമത്തെ സ്ക്കൂളായും 42 പോയന്റുമായി മണിക്കടവ് സെന്റ് തോമസ് മൂന്നാം സ്ഥാനവും നേടി. 2019 ൽ മികച്ച സ്ക്കൂളായ വാരം സി.എച്ച്. എം. ഹൈസ്ക്കൂളിന് ഇത്തവണ പോയൻറ് പട്ടികയിൽ പോലും ഇടം നേടിയില്ല.പ്രാപ്പൊയിൽ സ്ക്കൂൾ കഴിഞ്ഞ മേളയിലെ രണ്ടാം സ്ഥാനക്കാരായിരുന്നു. സമാപന സമ്മേളനം കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി.ഷാജിർ ഉദ്ഘാടനം ചെയ്തു. കല്യാശ്ശേരി പഞ്ചായത്ത് പ്രസി. ടി.ടി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/81123/ghss-prappoyil)