---
title: "വണ്ടിയുടെ നിറം മാറ്റിയുള്ള ഫുട്‌ബോൾ ആരാധന വേണ്ട, കർശന നടപടി; എം.വി.ഡി"
english_title: "mvd"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/81108/mvd"
published_at: "2022-11-19T19:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6378dd86b2d85_vac.jpg"
keywords: []
---

# വണ്ടിയുടെ നിറം മാറ്റിയുള്ള ഫുട്‌ബോൾ ആരാധന വേണ്ട, കർശന നടപടി; എം.വി.ഡി

> **Lead Summary:** നിങ്ങളൊരു കനത്ത ഫുട്ബോൾ ആരാധകനാകാം. ഇത് ലോകകപ്പിന്റെ ആവേശമുഹൂർത്തവുമാണ്. പക്ഷേ, ആരാധന മൂത്ത് വാഹനത്തിന്റെ നിറം മാറ്റി റോഡിലിറങ്ങിയാൽ കളി മാറും. വാഹനങ്ങളിൽ ഇഷ്ടടീമിന്റെ നിറത്തിലുള്ള പെയിന്റടിച്ച് റോഡിലിറക്കുന്നത് പതിവായതോടെയാണ് അധികൃതരുടെ നടപടി. അനുമതിയില്ലാതെ വാഹനങ്ങളുടെ നിറം മാറ്റുന്നവർക്കെതിരേ കർശന നടപടിയെടുക്കുമെന്ന് മോട്ടോർവാഹന വകുപ്പ് എൻഫോഴ്സ്മെന്റ് എം.വി.ഐ. പി.കെ. മുഹമ്മദ് ഷഫീഖ് പറഞ്ഞു.

## Article Content

നിങ്ങളൊരു കനത്ത ഫുട്ബോൾ ആരാധകനാകാം. ഇത് ലോകകപ്പിന്റെ ആവേശമുഹൂർത്തവുമാണ്. പക്ഷേ, ആരാധന മൂത്ത് വാഹനത്തിന്റെ നിറം മാറ്റി റോഡിലിറങ്ങിയാൽ കളി മാറും. വാഹനങ്ങളിൽ ഇഷ്ടടീമിന്റെ നിറത്തിലുള്ള പെയിന്റടിച്ച് റോഡിലിറക്കുന്നത് പതിവായതോടെയാണ് അധികൃതരുടെ നടപടി. അനുമതിയില്ലാതെ വാഹനങ്ങളുടെ നിറം മാറ്റുന്നവർക്കെതിരേ കർശന നടപടിയെടുക്കുമെന്ന് മോട്ടോർവാഹന വകുപ്പ് എൻഫോഴ്സ്മെന്റ് എം.വി.ഐ. പി.കെ. മുഹമ്മദ് ഷഫീഖ് പറഞ്ഞു.

മാറ്റാം, നിയമപ്രകാരം, നിയമം ലംഘിച്ച് നിറം മാറ്റിയാൽ വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കാൻ മോട്ടോർവാഹന നിയമത്തിലെ 52-ാം വകുപ്പിൽ വ്യവസ്ഥയുണ്ട്. എന്നാൽ ആർ.ടി.ഒ. ഓഫീസിൽ അപേക്ഷ നൽകി പ്രത്യേക അനുമതി വാങ്ങി 950 രൂപ ഫീസടച്ചാൽ നിറം മാറ്റാൻ സാധിക്കും. മാറ്റുന്ന നിറം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തുകയും വേണം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/81108/mvd)