---
title: "ലോക ശുചിമുറി ദിനത്തിന്റെ ഭാഗമായി സ്വച്ചതാ റൺ സംഘടിപ്പിച്ചു "
english_title: "swachathaa run"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/81105/swachathaa-run"
published_at: "2022-11-19T18:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6378d938da3aa_vac.jpg"
keywords: []
---

# ലോക ശുചിമുറി ദിനത്തിന്റെ ഭാഗമായി സ്വച്ചതാ റൺ സംഘടിപ്പിച്ചു 

> **Lead Summary:** **മോറാഴ :**നവംബർ 19 ലോക ശുചി മുറി ദിനത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണവകുപ്പ്, കേരള സർക്കാർ ജില്ലാ ശുചിത്വ മിഷൻ കണ്ണൂർ, അന്തൂർ മുനിസിപ്പാലിറ്റി , മോറാഴ കോ-ഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജ് എൻ. എസ്. എസ്. യൂണിറ്റ്സ് 78 സംയുക്തമായി കോളേജ് മുതൽ ഒഴക്രോം വരെ സ്വച്ചതാ റൺ സംഘടിപ്പിച്ചു. എൻ. എസ് എസ് വളന്റിയർ പി ശ്വേത സ്വാഗതം പറഞ്ഞു.അന്തൂർ നഗരസഭ കൗൺസിലർ ശ്രീ സി പി മുഹാസ് അദ്ധ്യക്ഷത വഹിച്ചു.അന്തൂർ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ കെ പി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഉണ്ണികൃഷ്ണൻ മാസ്റ്റർ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. കോളേജ് സെക്രട്ടറി ശ്രീ അജിത് കുമാർ, കോളേജ് യൂണിയൻ ചെയർമാൻ ശ്രീ കാർത്തിക് എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു. എൻ എസ് എസ് വോളന്റിയർ സെക്രട്ടറി അഭിനന്ദ് നന്ദി അറിയിച്ചു സംസാരിച്ചു. കെ പി ഉണ്ണികൃഷ്ണൻ മാസ്റ്റർ സ്വച്ചതാ റൺ ഫ്ലാഗ് ഓഫ് ചെയ്തു.

## Article Content

**മോറാഴ :**നവംബർ 19 ലോക ശുചി മുറി ദിനത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണവകുപ്പ്, കേരള സർക്കാർ ജില്ലാ ശുചിത്വ മിഷൻ കണ്ണൂർ, അന്തൂർ മുനിസിപ്പാലിറ്റി , മോറാഴ കോ-ഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജ് എൻ. എസ്. എസ്. യൂണിറ്റ്സ് 78 സംയുക്തമായി കോളേജ് മുതൽ ഒഴക്രോം വരെ സ്വച്ചതാ റൺ സംഘടിപ്പിച്ചു. എൻ. എസ് എസ് വളന്റിയർ പി ശ്വേത സ്വാഗതം പറഞ്ഞു.അന്തൂർ നഗരസഭ കൗൺസിലർ ശ്രീ സി പി മുഹാസ് അദ്ധ്യക്ഷത വഹിച്ചു.അന്തൂർ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ കെ പി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഉണ്ണികൃഷ്ണൻ മാസ്റ്റർ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. കോളേജ് സെക്രട്ടറി ശ്രീ അജിത് കുമാർ, കോളേജ് യൂണിയൻ ചെയർമാൻ ശ്രീ കാർത്തിക് എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു. എൻ എസ് എസ് വോളന്റിയർ സെക്രട്ടറി അഭിനന്ദ് നന്ദി അറിയിച്ചു സംസാരിച്ചു. കെ പി ഉണ്ണികൃഷ്ണൻ മാസ്റ്റർ സ്വച്ചതാ റൺ ഫ്ലാഗ് ഓഫ് ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/81105/swachathaa-run)