---
title: "റിസോർട്ടിൽ പങ്കാളിയാക്കമെന്ന്  വിശ്വസിപ്പിച്ച് കോടികൾ തട്ടിയെടുത്ത ദമ്പതികൾക്കെതിരെ കേസ്"
english_title: "fraud "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/81080/fraud"
published_at: "2022-11-19T16:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6378b4361d95b_,.jpg"
keywords: []
---

# റിസോർട്ടിൽ പങ്കാളിയാക്കമെന്ന്  വിശ്വസിപ്പിച്ച് കോടികൾ തട്ടിയെടുത്ത ദമ്പതികൾക്കെതിരെ കേസ്

> **Lead Summary:** **കണ്ണൂർ: **റിസോർട്ടിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് യുവാവിൽ നിന്നും രണ്ട് കോടി 24 ലക്ഷം രൂപ വാങ്ങിയ ശേഷം വിശ്വാസ വഞ്ചന നടത്തിയതായ പരാതിയിൽ ദമ്പതികൾക്കെതിരെ കോടതി നിർദേശ പ്രകാരം ടൗൺ പോലീസ് കേസെടുത്തു. കണ്ണൂർ താണ സ്വദേശി കെ. നിധിൻ മാത്യു വിൻ്റെ പരാതിയിലാണ് മുണ്ടയാട് ജാനകി നിവാസിൽ ആർ.വി.പ്രദീപൻ , ഭാര്യ രൂപ എന്നിവർക്കെതിരെ കേസെടുത്തത്.2019 ജൂലായിയിൽ കണ്ണൂർ താണയിൽ വെച്ച് മട്ടന്നൂർ നഗരസഭയിൽ നിർമ്മാണം നടക്കുന്ന ഫോർ സ്റ്റാർറിസോർട്ടിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് ആറ് ലക്ഷം രൂപ വാടകയിനത്തിൽ പത്ത് ലക്ഷം രൂപ പെരുപ്പിച്ച് റിസോർട്ട് നടത്തിപ്പിന് നൽകാമെന്ന് വിശ്വസിപ്പിച്ച് പരാതിക്കാരനിൽ നിന്ന് 2019 സപ്തംബർ 24 ന് എഗ്രിമെൻ്റ് ഉണ്ടാക്കിയതായും പരാതിയിൽ പറയുന്നു. പിന്നീട് കൊടുത്ത പണമോ സ്ഥാപനത്തിൽ പങ്കാളിയാക്കുകയോ ചെയ്യാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസ്.

## Article Content

**കണ്ണൂർ: **റിസോർട്ടിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് യുവാവിൽ നിന്നും രണ്ട് കോടി 24 ലക്ഷം രൂപ വാങ്ങിയ ശേഷം വിശ്വാസ വഞ്ചന നടത്തിയതായ പരാതിയിൽ ദമ്പതികൾക്കെതിരെ കോടതി നിർദേശ പ്രകാരം ടൗൺ പോലീസ് കേസെടുത്തു. കണ്ണൂർ താണ സ്വദേശി കെ. നിധിൻ മാത്യു വിൻ്റെ പരാതിയിലാണ് മുണ്ടയാട് ജാനകി നിവാസിൽ ആർ.വി.പ്രദീപൻ , ഭാര്യ രൂപ എന്നിവർക്കെതിരെ കേസെടുത്തത്.2019 ജൂലായിയിൽ കണ്ണൂർ താണയിൽ വെച്ച് മട്ടന്നൂർ നഗരസഭയിൽ നിർമ്മാണം നടക്കുന്ന ഫോർ സ്റ്റാർറിസോർട്ടിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് ആറ് ലക്ഷം രൂപ വാടകയിനത്തിൽ പത്ത് ലക്ഷം രൂപ പെരുപ്പിച്ച് റിസോർട്ട് നടത്തിപ്പിന് നൽകാമെന്ന് വിശ്വസിപ്പിച്ച് പരാതിക്കാരനിൽ നിന്ന് 2019 സപ്തംബർ 24 ന് എഗ്രിമെൻ്റ് ഉണ്ടാക്കിയതായും പരാതിയിൽ പറയുന്നു. പിന്നീട് കൊടുത്ത പണമോ സ്ഥാപനത്തിൽ പങ്കാളിയാക്കുകയോ ചെയ്യാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/81080/fraud)